തൈരു പുരട്ടി വെളുക്കാം..

Posted By:
Subscribe to Boldsky

തൈര് നിങ്ങളുടെ ചര്‍മസംരക്ഷണത്തിന് ഉത്തമമാണെന്ന് അറിയാം. മുടിക്കും ചര്‍മത്തിനും ഒരുപോലെ ഉത്തമമാണ് തൈര്. തൈര് കുടിച്ച് ശരീരം തണുപ്പിക്കാനും വെളുപ്പിക്കാനും കഴിയും. ഇനി നമുക്ക് തൈരു പുരട്ടി വെളുക്കാം. നിങ്ങള്‍ തൈര് കുടിക്കുന്നതും, ചര്‍മത്തില്‍ നേരിട്ട് തേക്കുന്നതും അതുപൊലെ തലയോട്ടില്‍ തേക്കുന്നതും നല്ലതാണ്.

നിങ്ങള്‍ക്ക് വേണോ മികച്ച സ്‌കിന്‍ ഡയറ്റ്

ബ്യൂട്ടിപാര്‍ലറില്‍ പോയി വെറുതെ കാശ് മുടക്കണ്ട കാര്യമുണ്ടോ? നിങ്ങള്‍ക്കുതന്നെ നിങ്ങളുടെ മുടിയും ചര്‍മവും സംരക്ഷിക്കാം. തൈരില്‍ സിങ്കും ലാറ്റിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള ചര്‍മം നിങ്ങള്‍ക്ക് സമ്മാനിക്കും. തൈര് നിങ്ങളുടെ ചര്‍മത്തില്‍ പുരട്ടിയാല്‍ നിര്‍ജ്ജീവമായ കോശം നീങ്ങുകയും തൊലി മൃദുവാകുകയും രോമകൂപം മുറുകുകയും ചെയ്യുന്നു.

വരണ്ട ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ മാറ്റി നല്ല തിളക്കവും തരും. തൈര് കൊണ്ട് എങ്ങനെയൊക്കെ ചര്‍മത്തെ സുന്ദരമാക്കാം എന്നറിയുക...

വെയിലേറ്റ് വാടിയ ചര്‍മത്തിന്

വെയിലേറ്റ് വാടിയ ചര്‍മത്തിന്

വെയിലേറ്റ് വാടിയ ചര്‍മത്തിന് നല്ല നിറം തിരിച്ചു നല്‍കാന്‍ തൈരിന് സാധിക്കും. ദിവസവും തൈര് നിങ്ങളുടെ മുഖത്തും കഴുത്തിനും പുരട്ടുക. നിങ്ങളുടെ മുഖം ശുചിത്വമോടെ സംരക്ഷിക്കാം.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

ഒരു സണ്‍സ്‌ക്രീനായും തൈരിനെ ഉപയോഗിക്കാം. നാല് ടീസ്പൂണ്‍ ചെറുപയര്‍ പൊടി എടുക്കുക ഇതില്‍ 20 മില്ലി തൈരും ചേര്‍ക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിനും പുരട്ടുക. ഒരു അരമണിക്കൂര്‍ കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകാം.

ബ്ലീച്

ബ്ലീച്

തൈര് മികച്ച ബ്ലീച്ചിംഗ് വസ്തുവാണ്. തൈരില്‍ ചെറുനാരങ്ങ നീരും ഓറഞ്ച് തൊലി പൊടിയും ചേര്‍ക്കുക. ഇത് നിങ്ങളുടെ വെയിലേറ്റ് വാടിയ ചര്‍മത്തെ തിളക്കമുള്ളതാക്കും.

എക്‌സ്‌ഫോലിയേറ്റ്

എക്‌സ്‌ഫോലിയേറ്റ്

ഓട്‌സും മുട്ടയുടെ വെള്ളയും തൈരും ചേര്‍ത്ത മിശ്രിതം മികച്ച എക്‌സ്‌ഫോലിയേറ്റ് വസ്തുവാണ്. ഇത് ഉപയോഗിച്ച് മുഖം സ്‌ക്രബ് ചെയ്യാം. ചര്‍മത്തിലെ നീര്‍ജ്ജീവമായ കോശത്തെ നശിപ്പിക്കും.

മോയിചറൈസിംഗ്

മോയിചറൈസിംഗ്

കെമിക്കല്‍ ഇല്ലാതെ തിളങ്ങുന്ന മുഖത്തിന് വീട്ടില്‍ നിന്നും തൈര് കൊണ്ട് ഫേസ് പാക്ക് ഉണ്ടാക്കാം. തൈരും, തേനും, ഓറഞ്ച് തൊലിയും നന്നായി പേസ്റ്റാക്കി എടുക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിട്ട് വെക്കാം. ഇത് നിങ്ങള്‍ക്ക് നല്ല തിളക്കമാര്‍ന്ന മുഖം സമ്മാനിക്കും.

നാച്വറല്‍ സ്‌ക്രബ്

നാച്വറല്‍ സ്‌ക്രബ്

നാച്വറല്‍ സ്‌ക്രബ് നിങ്ങള്‍ക്ക് ഉണ്ടാക്കാം. രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ ഓട്‌സും എടുക്കുക. ഇത് ഉപയോഗിച്ച് നിങ്ങളുടെ മുഖം മസാജ് ചെയ്യാം.

മുഖക്കുരുവിനുള്ള ചികിത്സ

മുഖക്കുരുവിനുള്ള ചികിത്സ

തൈരില്‍ അല്‍പം മഞ്ഞള്‍പൊടിയും ചന്ദനപൊടിയും ചേര്‍ത്താല്‍ മുഖക്കുരുവിനുള്ള മരുന്നായി. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിട്ട് വച്ചതിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

ആന്റി-എയിജിങ്

ആന്റി-എയിജിങ്

ഒരു ആന്റി-എയിജിങായി പ്രവര്‍ത്തിക്കാന്‍ തൈരിന് കഴിവുണ്ട്. നിങ്ങളുടെ ചര്‍മത്തിലെ ചുളിവുകള്‍ മാറ്റി നിങ്ങളെ യുവത്വമുള്ളവരാക്കി മാറ്റുന്നു. ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍, മൂന്ന് ടീസ്പൂണ്‍ തൈരും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടുക. അരമണിക്കുര്‍ കഴിഞ്ഞ് കഴുകാം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ചെയ്യണം.

സൂര്യതാപത്തില്‍ നിന്നും

സൂര്യതാപത്തില്‍ നിന്നും

സൂര്യപ്രകാശത്തില്‍ നിന്നും നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കാന്‍ തൈര് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന സിങ്ക് വെയിലേറ്റ് വാടുന്നതില്‍ നിന്നും സംരക്ഷിക്കും. തൈരില്‍ അല്‍പം ചാമോമൈല്‍ ഓയില്‍ ചേര്‍ത്ത് പുരട്ടുക. 15 മിനിട്ടിനുശേഷം കഴുകാം.

കണ്ടീഷ്ണര്‍

കണ്ടീഷ്ണര്‍

തൈര് ഒരു മികച്ച കണ്ടീഷ്ണറാണ്. നിങ്ങളുടെ വരണ്ട മുടിക്കും കേടായ മുടിക്കും ഒരു കണ്ടീഷ്ണറായി തൈര് ഉപയോഗിക്കാം. ഇത് മുടി വളരാന്‍ സഹായിക്കും. അര കപ്പ് തൈര് നിങ്ങളുടെ മുടിയില്‍ തേക്കുക. 20 മിനിട്ട് വച്ചതിനുശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകാം.

English summary

yogurt great way to enhance the appearance of your hair and skin.

Let’s look at the various benefits of yogurt and how it can be used for hair and skin care.