ടൂത്ത്പേസ്റ്റ് നിങ്ങളുടെ ചര്‍മസംരക്ഷണത്തിന്..

Posted By:
Subscribe to Boldsky

നിങ്ങളുടെ പല്ല് വൃത്തിയാക്കാന്‍ മാത്രമുള്ള കഴിവു മാത്രമാണോ ടൂത്ത്‌പേസ്റ്റിനുള്ളൂ. എന്നാല്‍ അങ്ങനെയല്ല, ടൂത്ത് പേസ്റ്റ് നിങ്ങളുടെ ചര്‍മം സംരക്ഷിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ..? എന്നാല്‍ വിശ്വസിച്ചോളൂ. ടൂത്ത്‌പേസ്റ്റ് കൊണ്ട് സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള പലതും ഉണ്ടാക്കിയെടുക്കാം.

ചര്‍മത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈ ടൂത്ത്‌പേസ്റ്റിന് ആകും എന്നാണ് പറയുന്നത്. ചര്‍മത്തിലെ അഴുക്ക്, മുഖക്കുരു, കറുത്ത പാടുകള്‍, ചുളിവുകള്‍ എല്ലാം തന്നെ മാറ്റാന്‍ കഴിവുള്ളതാണ് ടൂത്ത്‌പേസ്റ്റുകള്‍ക്ക്. നിങ്ങളുടെ വീട്ടില്‍ നിന്നു തന്നെ ടൂത്ത്‌പേസ്റ്റുകൊണ്ടുള്ള ചര്‍മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയെടുക്കാം. ചില പൊടിക്കൈകള്‍ ഞങ്ങള്‍ പറഞ്ഞു തരാം....

ടൂത്ത്‌പേസ്റ്റ് ചര്‍മത്തിന്റെ വെളുപ്പിന്

ടൂത്ത്‌പേസ്റ്റ് ചര്‍മത്തിന്റെ വെളുപ്പിന്

ടൂത്ത്‌പേസ്റ്റിന്റെ പ്രധാന ഗുണമാണ് വെളുപ്പ് നിറം നല്‍കുന്നത്. നിങ്ങളുടെ ചര്‍മത്തിന് നല്ല വെളുപ്പാണോ ആവശ്യം. എന്നാല്‍ ഒരു ടീസ്പൂണ്‍ ടൂത്ത്‌പേസ്റ്റും അല്‍പം ചെറുനാരങ്ങ നീരും ചേര്‍ത്ത് മുഖത്ത് തേക്കൂ.. ഇത് നിങ്ങള്‍ക്ക് നല്ല നിറം നല്‍കും.

ടൂത്ത്‌പേസ്റ്റ് മുഖക്കുരുവിന്

ടൂത്ത്‌പേസ്റ്റ് മുഖക്കുരുവിന്

എല്ലാവരുടെയും പ്രധാന പ്രശ്‌നമാണ് മുഖക്കുരു. എന്നാല്‍ പേടിക്കണ്ട, ഒരു ടിപ്‌സ് പറഞ്ഞു തരാം. നിങ്ങള്‍ രാത്രി കിടക്കാന്‍ നോക്കുമ്പോള്‍ മുഖക്കുരുവിനുമേല്‍ ടൂത്ത്‌പേസ്റ്റ് പുരട്ടൂ. രാവിലെ കഴുകി കളഞ്ഞാല്‍ മതി. ഒരാഴ്ച കൊണ്ടുതന്നെ ഗുണം മനസ്സിലാകും.

ടൂത്ത്‌പേസ്റ്റ് അഴുക്കു കളയും

ടൂത്ത്‌പേസ്റ്റ് അഴുക്കു കളയും

മുഖത്ത് അടിഞ്ഞുകൂടുന്ന അഴുക്കുകളെ വൃത്തിയാക്കാനും ടൂത്ത്‌പേസ്റ്റിന് കഴിവുണ്ട്. ടൂത്ത്‌പേസ്റ്റും പാലും ചേര്‍ത്ത മിശ്രിതം മുഖത്ത് നന്നായി പുരട്ടി കഴുകി നോക്കൂ..

ടൂത്ത്‌പേസ്റ്റ് ചര്‍മത്തിന്റെ ചുളിവിന്

ടൂത്ത്‌പേസ്റ്റ് ചര്‍മത്തിന്റെ ചുളിവിന്

നിങ്ങളുടെ ചര്‍മത്തിലുണ്ടാകുന്ന ചുളിവ് മാറ്റാന്‍ മികച്ച മാര്‍ഗമാണ് ടൂത്ത്‌പേസ്റ്റ്. രാത്രി കിടക്കുന്നതിനു മുന്‍പ് നിങ്ങളുടെ ചുളിവുള്ള ഭാഗത്ത് ടൂത്ത്‌പേസ്റ്റ് പുരട്ടുക. രാവിലെ കഴുകി കളയാം.

ടൂത്ത്‌പേസ്റ്റ് കറുത്ത പാടുകള്‍ക്ക്

ടൂത്ത്‌പേസ്റ്റ് കറുത്ത പാടുകള്‍ക്ക്

കറുത്ത പാടുകളെ മായിക്കാന്‍ ടൂത്ത്‌പേസ്റ്റിന് കഴിവുണ്ട്. തക്കാളി ജ്യൂസില്‍ ടുത്ത്‌പേസ്റ്റ് ചേര്‍ത്ത് കറുത്ത പാടുള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക. പെട്ടെന്ന് നിങ്ങളുടെ കറുത്ത പാടുകള്‍ മാറികിട്ടും.

ടൂത്ത്‌പേസ്റ്റ് ബ്ലാക്‌ഹെഡ്‌സിന്

ടൂത്ത്‌പേസ്റ്റ് ബ്ലാക്‌ഹെഡ്‌സിന്

ചര്‍മത്തിലെ ബ്ലാക്‌ഹെഡ്‌സ് ആണോ നിങ്ങളുടെ പ്രശ്‌നം. ടൂത്ത്‌പേസ്റ്റും വാല്‍നട്‌സ് സ്‌ക്രബും ഉപയോഗിച്ച് മുഖം കഴുകാം. ഇത് ബ്ലാക്‌ഹെഡ്‌സ് മാറ്റി തരും.

ടൂത്ത്‌പേസ്റ്റ് കറുത്ത വരകള്‍ക്ക്

ടൂത്ത്‌പേസ്റ്റ് കറുത്ത വരകള്‍ക്ക്

ചര്‍മത്തില്‍ ആവശ്യമില്ലാത്ത കറുത്ത വരകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ. ടൂത്ത്‌പേസ്റ്റും വെള്ളവും ചേര്‍ത്ത മിശ്രിതം ഇത്തരം ഭാഗങ്ങളില്‍ പുരട്ടുന്നത് കറുത്ത വരകള്‍ നീക്കാന്‍ സഹായിക്കും.

ടൂത്ത്‌പേസ്റ്റ് തലമുടിക്ക്

ടൂത്ത്‌പേസ്റ്റ് തലമുടിക്ക്

ടൂത്ത്‌പേസ്റ്റും ചെറുനാരങ്ങയും ഉപ്പും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ മുഖത്തിനും ഫലം തരും.

ടൂത്ത്‌പേസ്റ്റ് വെളുത്ത പാടുകള്‍ക്ക്

ടൂത്ത്‌പേസ്റ്റ് വെളുത്ത പാടുകള്‍ക്ക്

മുഖത്ത് ചിലര്‍ക്ക് വെളുത്തപാടുകളും ഉണ്ടാകാറുണ്ട്. ടൂത്ത്‌പേസ്റ്റും വെള്ളവും ചേര്‍ത്ത മിശ്രിതം ഈ ഭാഗത്ത് തേക്കുന്നത് ഗുണം ചെയ്യും.

ടൂത്ത്‌പേസ്റ്റ് എണ്ണമയമുള്ള ചര്‍മത്തിന്

ടൂത്ത്‌പേസ്റ്റ് എണ്ണമയമുള്ള ചര്‍മത്തിന്

ഓയില്‍ ചര്‍മമാണോ നിങ്ങളുടെ പ്രശ്‌നം. ടുത്ത്‌പേസ്റ്റും വെള്ളവും ഉപ്പും ചേര്‍ത്ത് മിശ്രിതമാക്കൂ. ഇത് എന്നും രാവിലെ നിങ്ങളുടെ ചര്‍മത്തില്‍ പുരട്ടൂ. ചര്‍മത്തിലെ എണ്ണമയം മാറികിട്ടും.

English summary

ten uses of toothpaste for your skin

if your game to use toothpaste to get proper skin, then here are some of the best uses of this cleaning agent.
Story first published: Wednesday, February 25, 2015, 16:24 [IST]