For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു മാറ്റാന്‍ ആയുര്‍വേദം

By Super
|

കൗമാരക്കാലം മുഖക്കുരുവിന്‍റെ ആക്രമണ കാലമാണ്. ഹോര്‍മോണ്‍ ആണ് ഇതിന് പിന്നിലെ പ്രധാന കാരണം.

"യൗവ്വന പീഡക" എന്നാണ് ആയുര്‍വേദത്തില്‍ കൗമാരത്തിലെ മുഖക്കുരുവിന്‍റെ പ്രശ്നം അറിയപ്പെടുന്നത്. 'യൗവ്വന' എന്നത് യൗവ്വനവും 'പീഡക' എന്നത് ചര്‍മ്മത്തിലെ വിഷമതകളുമാണ്. ആയുര്‍വേദത്തിലൂടെ മുഖക്കുരു നീക്കുന്നത് എളുപ്പമാണ്. അതിന് നിരവധി ക്രീമുകളും, ലോഷനുകളും, മരുന്നുകളുമൊന്നും ഉപയോഗിക്കേണ്ട കാര്യമില്ല.

അടുക്കളയില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് മരുന്നുകള്‍ കണ്ടെത്താം.

1. ചൂടുവെള്ളം

1. ചൂടുവെള്ളം

ആയുര്‍വേദം വഴി മുഖക്കുരുവിന് ചികിത്സിക്കുന്നത് ദോഷഫലങ്ങളുണ്ടാക്കില്ല എന്ന മെച്ചമുണ്ട്. നിങ്ങളില്‍ പലരും ചെയ്യുന്ന കാര്യമായിരിക്കും തണുത്ത വെള്ളം ഉപയോഗിച്ച് മുഖം പല തവണ കഴുകുന്നത്. എന്നാല്‍ തണുത്ത വെള്ളം ചര്‍മ്മത്തില്‍ എണ്ണ അടിഞ്ഞ് കൂടുന്നത് വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂവെന്ന് നിങ്ങള്‍ക്ക് അറിയാമോ? ചൂടുവെള്ളം ഉപയോഗിച്ച് 3-4 പ്രാവശ്യം കഴുകുന്നത് എണ്ണമയം നിയന്ത്രിക്കാന്‍ സഹായിക്കും.

2. കയ്പ്പുള്ള ചേരുവകള്‍

2. കയ്പ്പുള്ള ചേരുവകള്‍

ഭക്ഷണത്തില്‍ ഉപയോഗിക്കാനാണ് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത്. കയ്പുള്ള ഔഷധ സസ്യങ്ങളും പച്ചക്കറികളും രക്തത്തിലെ വിഷാംശം നീക്കം ചെയ്യുകയും ചര്‍മ്മത്തില്‍ എണ്ണമയമുണ്ടാക്കുന്ന സീബത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ പാവയ്ക്ക, ആര്യവേപ്പില എന്നിവ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അണുബാധയെ തടയുന്ന ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.

3. തുളസി ഇലയുടെ പേസ്റ്റ്

3. തുളസി ഇലയുടെ പേസ്റ്റ്

ഏതാനും ഉണങ്ങിയ തുളസി ഇലകള്‍ ഉണക്കി പേസ്റ്റ് രൂപത്തിലാക്കി, ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഉപയോഗിക്കുക. ഏതാനും ഇലകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ടോണറായും ഉപയോഗിക്കാം.

4. യോഗ

4. യോഗ

മുഖക്കുരുവിനും പരിഹാരം നല്കുന്നതാണ് യോഗ. വായില്‍ വായു നിറച്ച് കവിളുകള്‍ വീര്‍പ്പിച്ച് പിടിക്കുക. തുടര്‍ന്ന് സാവധാനം വായു ഒഴിവാക്കുക. ദിവസവും 10-12 മിനുട്ട് ഇത് ചെയ്യുക. നിങ്ങള്‍ക്ക് തീര്‍ച്ചയായും വ്യത്യാസം കണ്ടെത്താനാവും.

5. മഞ്ഞള്‍

5. മഞ്ഞള്‍

മുഖക്കുരു ചികിത്സയില്‍ മഞ്ഞളിനെ നിങ്ങള്‍ക്ക് മാറ്റി നിര്‍ത്താനാവില്ല. മഞ്ഞളും ഇഞ്ചിയും തുല്യ അളവില്‍ ചേര്‍ത്ത് മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ തേയ്ക്കുക. 3 ദിവസം തുടര്‍ച്ചയായി രാത്രിയില്‍ ഇത് ചെയ്യുന്നത് നല്ല ഫലം നല്കും.

6. തക്കാളി

6. തക്കാളി

മുഖക്കുരു മാറ്റാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. പക്ഷേ മുഖക്കുരുവിന്‍റെ പാടുകള്‍ മാറ്റാന്‍ പ്രയാസമാണ്. മൂഖക്കുരു മാറിയാല്‍ തക്കാളി നീര് ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് എല്ലാ ദിവസവും ഇത് ചെയ്യണം. പാടുകള്‍ വേഗത്തില്‍ അപ്രത്യക്ഷമാകും.

7. ചന്ദനം

7. ചന്ദനം

ചന്ദനം പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കുന്നത് മുഖക്കുരുവും പാടുകളും അകറ്റാന്‍ ഫലപ്രദമാണ്. വേപ്പില വെള്ളത്തില്‍ ചന്ദനപ്പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. വേപ്പ് വെള്ളത്തിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ഏത് തരത്തിലുമുള്ള അണുബാധകളെ തടയുകയും ചര്‍മ്മത്തെ സൗഖ്യപ്പെടുത്തി സ്വഭാവിക തിളക്കം നല്കുകയും ചെയ്യും.

English summary

Treating Teenage Acne Through Ayurveda

Ayurvedic treatment is the best ways to treat acne and pimple in teenage. Read to know the ayurveds remedies for acne and pimple.
X
Desktop Bottom Promotion