For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്‍തടത്തിലെ കറുപ്പ് നിറം മാറ്റൂ..

By Sruthi K M
|

പണ്ട് പ്രായം കൂടുമ്പോഴായിരുന്നു കണ്‍തടങ്ങളില്‍ കറുപ്പ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരുടെ പ്രധാന പ്രശ്‌നമാണിത്. ഓരോരുത്തര്‍ക്കും വ്യത്യസ്ത കാരണങ്ങളാകാം കണ്ണുകള്‍ക്ക് താഴെയും മുകളിലും കറുപ്പ് ഉണ്ടാകുന്നത്. മാനസിക സമ്മര്‍ദ്ദം, പ്രായം, ഉറക്കക്കുറവ് തുടങ്ങി പലതും കണ്ണിനുചുറ്റും കറുപ്പുനിറം ഉണ്ടാക്കാം.

രോമവളര്‍ച്ച നിസ്സാരമാക്കരുത്..

ചില അസുഖങ്ങള്‍, പോഷകക്കുറവ് ഇവയും കണ്ണുകളുടെ ചുറ്റുമുള്ള ചര്‍മത്തെ ബാധിക്കും. പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നത് കണ്‍തടത്തിലെ കറുപ്പ് നിറത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. മറ്റ് എന്തൊക്കെ വഴികളുണ്ടെന്ന് നോക്കാം.

പോഷകങ്ങള്‍

പോഷകങ്ങള്‍

പഴങ്ങള്‍, സാലഡുകള്‍, തൈര്, ചീര എന്നിവ ധാരാളം കഴിക്കുക.

പോഷകങ്ങള്‍

പോഷകങ്ങള്‍

തവിടുനീക്കം ചെയ്യാത്ത ധാന്യങ്ങള്‍, പാട നീക്കിയ പാല്‍, പനീര്‍, ബീന്‍സ് എന്നിവയും കണ്‍തടത്തിലെ കറുപ്പ് നിറം ഇല്ലാതാക്കും.

മേക്കപ്പ് ചെയ്യുമ്പോള്‍

മേക്കപ്പ് ചെയ്യുമ്പോള്‍

മേക്കപ്പ് ചെയ്യുമ്പോള്‍ കണ്ണുകള്‍ക്കു താഴെയുള്ള ഭാഗം കൂടുതല്‍ ശ്രദ്ധിക്കുക. കണ്‍തടം ശക്തിയായി മസാജ് ചെയ്യുന്നത് ഒഴിവാക്കുക. ക്ലെന്‍സിങ് ക്രീം കോട്ടണില്‍ പുരട്ടി കണ്ണിലെ മേക്കപ്പ് നീക്കം ചെയ്യാം.

ഐ ക്രീം

ഐ ക്രീം

അണ്ടര്‍ ഐ ക്രീം പുരട്ടുന്നത് കണ്ണുകള്‍ക്കു താഴെയുള്ള കറുപ്പ് നീക്കാന്‍ സഹായിക്കും. കിടക്കുന്നതിനുമുന്‍പ് അണ്ടര്‍ ഐ ക്രീം പുരട്ടി 10 മിനിട്ട് കഴിഞ്ഞ് മൃദുവായി പുരട്ടുക.

ബദാം ക്രീം

ബദാം ക്രീം

ബദാം അടങ്ങിയ അണ്ടര്‍ ഐ ക്രീം പുരട്ടുന്നത് ഉത്തമം.

തക്കാളിനീര്

തക്കാളിനീര്

ഒരു സ്പൂണ്‍ തക്കാളിനീര് കണ്ണുകള്‍ക്കു താഴെയുള്ള ഭാഗത്തു പുരട്ടി 15 മിനിട്ട് വയ്ക്കുക.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

രണ്ട് സ്പൂണ്‍ ഉരുളക്കിഴങ്ങ് നീരില്‍ വെള്ളരി നീര് ചേര്‍ത്ത് കണ്‍തടത്തില്‍ പുരട്ടാം.

വെള്ളരി നീര്

വെള്ളരി നീര്

രണ്ട് സ്പൂണ്‍ വെള്ളരി നീരില്‍ നാരങ്ങാനീര് ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്.

English summary

some ways to get rid of black circles under your eyes

Given below are some home remedies to diminish dark circle around your eyes.
Story first published: Tuesday, June 23, 2015, 17:02 [IST]
X
Desktop Bottom Promotion