For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട ചര്‍മ്മത്തിന് ക്യാരറ്റ് ജ്യൂസുകള്‍

By Sruthi K M
|

വരണ്ട ചര്‍മ്മകാര്‍ക്ക് ജ്യൂസ് കഴിച്ചും മുഖത്ത് പുരട്ടിയും ഇനി തിളങ്ങാം. ചര്‍മ്മം വല്ലാതെ വരണ്ടുപോകുന്ന ശൈത്യകാലത്ത് പ്രയോജനപ്പെടുത്താവുന്ന ലളിതും ഫലപ്രദവുമായ ജ്യൂസുകളാണ് പരിചയപ്പെടുത്തുന്നത്. വരണ്ട ചര്‍മ്മത്തിന് ക്യാരറ്റ് നല്ലതാണ്. ക്യാരറ്റ് കൊണ്ടുള്ള ചില പരീക്ഷണങ്ങള്‍ നോക്കാം. നിങ്ങള്‍ ഭക്ഷണത്തിന് ഉപയോഗിക്കുന്ന ചില ചേരുവകളും പച്ചക്കറികളും പഴങ്ങളും ചേര്‍ത്ത് ക്യാരറ്റ് ജ്യൂസുകള്‍ ഉണ്ടാക്കിയെടുക്കാം.

പേരയ്ക്ക ഫേഷ്യല്‍ വീട്ടില്‍നിന്നും

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വിണ്ടുകീറുകയും, നേര്‍ത്ത ചുളിവുകളും ചൊറിച്ചിലും ഉണ്ടാകുകയും ചെയ്യും. ഇത്തരം ചര്‍മ്മകാര്‍ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഇല്ലെങ്കില്‍ പ്രായമാകുന്നതിനുമുന്‍പ് തന്നെ നിങ്ങളുടെ ചര്‍മം നശിച്ചുപോകും. ചര്‍മത്തിന് ഉണര്‍വും തിളക്കവും മൃദുത്വവും നല്‍കുന്ന ജ്യൂസുകള്‍ ഉണ്ടാക്കാം...

ക്യാരറ്റ് ജ്യൂസ്

ക്യാരറ്റ് ജ്യൂസ്

ക്യാരറ്റ്, പീച്ച്പഴം, ചെറുനാരങ്ങ, ബേസല്‍ എന്നിവ കൊണ്ട് ഫ്രഷ് ജ്യൂസ് ഉണ്ടാക്കാം. വരണ്ട ചര്‍മ്മകാര്‍ക്ക് ഉപയോഗിക്കാവുന്ന മികച്ച ജ്യൂസാണിത്. ഈ ജ്യൂസ് കഴിച്ച് ചര്‍മം സംരക്ഷിക്കാം. കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് മുഖത്ത് ജ്യൂസ് പുരട്ടാവുന്നതാണ്.

ക്യാരറ്റ്-ആപ്പിള്‍ ജ്യൂസ്

ക്യാരറ്റ്-ആപ്പിള്‍ ജ്യൂസ്

ക്യാരറ്റ്, ആപ്പിള്‍, ഓറഞ്ച് എന്നിവ കൊണ്ട് ജ്യൂസ് ഉണ്ടാക്കി ഉപയോഗിക്കുന്നതും നല്ലതാണ്.

ക്യാരറ്റ്-ബീറ്റ്‌റൂട്ട് ജ്യൂസ്

ക്യാരറ്റ്-ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട്, ഓറഞ്ച്, ആപ്പിള്‍, ക്യാരറ്റ്, ചെറുനാരങ്ങ എന്നിവ കൊണ്ട് ജ്യൂസ് ഉണ്ടാക്കൂ.

ക്യാരറ്റ്-മധുരക്കിഴങ്ങ് ജ്യൂസ്

ക്യാരറ്റ്-മധുരക്കിഴങ്ങ് ജ്യൂസ്

ഒരു ബീറ്റ്‌റൂട്ട്, ചെറിയ കഷ്ണം ക്യാരറ്റ്, മധുരക്കിഴങ്ങ് എന്നിവ കൊണ്ട് ജ്യൂസ് ഉണ്ടാക്കി മുഖത്ത് പുരട്ടാം.

ക്യാരറ്റ്-ഓറഞ്ച് ജ്യൂസ്

ക്യാരറ്റ്-ഓറഞ്ച് ജ്യൂസ്

ക്യാരറ്റ്, ആപ്പിള്‍, പീച്ച്പഴം,ഓറഞ്ച്,ചെറുനാരങ്ങ എന്നിവ ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കിയെടുക്കാം .

ക്യാരറ്റ്-സെലറി ജ്യൂസ്

ക്യാരറ്റ്-സെലറി ജ്യൂസ്

ക്യാരറ്റ്, ആപ്പിള്‍, ബീറ്റ്‌റൂട്ട്, സെലറി, ചീര എന്നിവ കൊണ്ട് ഉണ്ടാക്കുന്ന ജ്യൂസ് വരണ്ട ചര്‍മ്മകാര്‍ക്ക് മികച്ച ഗുണം നല്‍കും.

ക്യാരറ്റ്-ഇഞ്ചി ജ്യൂസ്

ക്യാരറ്റ്-ഇഞ്ചി ജ്യൂസ്

ആപ്പിള്‍, ക്യാരറ്റ്, അല്‍പം ഇഞ്ചി ചതച്ചത്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തും ജ്യൂസ് ഉണ്ടാക്കി ഉപയോഗിക്കാം.

ക്യാരറ്റ്-ഓയില്‍ ജ്യൂസ്

ക്യാരറ്റ്-ഓയില്‍ ജ്യൂസ്

ക്യാരറ്റ്, ആപ്പിള്‍, ഓറഞ്ച്, മധുരക്കിഴങ്ങ്, ബീറ്റ്‌റൂട്ട്, ഇഞ്ചി എന്നിവയൊടൊപ്പം അല്‍പം ഒലീവ് ഓയില്‍ ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കി മുഖത്ത് പുരട്ടാം.

ക്യാരറ്റ്-ബ്രൊക്കോളി ജ്യൂസ്

ക്യാരറ്റ്-ബ്രൊക്കോളി ജ്യൂസ്

ക്യാരറ്റ്, ആപ്പിള്‍, ബ്രൊക്കോളി, ബ്ലൂബെറി, തക്കാളി എന്നിവ ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കൂ.

ക്യാരറ്റ്-സ്‌ട്രോബെറി ജ്യൂസ്

ക്യാരറ്റ്-സ്‌ട്രോബെറി ജ്യൂസ്

ക്യാരറ്റ്, ആപ്പിള്‍, സ്‌ട്രോബെറി എന്നിവ കൊണ്ട് മധുരമൂറുന്ന ജ്യൂസ് ഉണ്ടാക്കി കഴിക്കൂ. വരണ്ട ചര്‍മ്മപ്രശ്‌നങ്ങള്‍ എല്ലാം മാറികിട്ടും.

ക്യാരറ്റ്-ആപ്പിള്‍ ജ്യൂസ്

ക്യാരറ്റ്-ആപ്പിള്‍ ജ്യൂസ്

ക്യാരറ്റ്, ആപ്പിള്‍, ബീറ്റ്‌റൂട്ട്, ചെറുനാരങ്ങ, ഇഞ്ചി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ജ്യൂസും മികച്ച ഫലം നല്‍കും.

ക്യാരറ്റ്-കൈതച്ചക്ക ജ്യൂസ്

ക്യാരറ്റ്-കൈതച്ചക്ക ജ്യൂസ്

ക്യാരറ്റ്,കൈതച്ചക്ക,ചെറുനാരങ്ങ,കര്‍പ്പൂരതുളസി എന്നിവ ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കാം.

ക്യാരറ്റ്-വെളുത്തുള്ളി ജ്യൂസ്

ക്യാരറ്റ്-വെളുത്തുള്ളി ജ്യൂസ്

ക്യാരറ്റ്, ആപ്പിള്‍, പാര്‍സെലി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്തും ജ്യൂസ് ഉണ്ടാക്കാം.

ക്യാരറ്റ്-കുക്കുമ്പര്‍ ജ്യൂസ്

ക്യാരറ്റ്-കുക്കുമ്പര്‍ ജ്യൂസ്

ക്യാരറ്റ്,കുക്കുമ്പര്‍,ആപ്പിള്‍, സബര്‍ജന്‍ പഴം,ചെറുനാരങ്ങ,ചീര,ഇഞ്ചി എന്നിവ ചേര്‍ത്തും വരണ്ട ചര്‍മ്മകാര്‍ക്ക് ജ്യൂസ് ഉണ്ടാക്കി കഴിക്കാം.

ക്യാരറ്റ്-ഗ്രീന്‍ ടീ ജ്യൂസ്

ക്യാരറ്റ്-ഗ്രീന്‍ ടീ ജ്യൂസ്

ക്യാരറ്റ്,ഗ്രീന്‍ ടീ, ആപ്പിള്‍, ഓറഞ്ച്, ചെറുനാരങ്ങ, തേന്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ജ്യൂസും വരണ്ട ചര്‍മ്മ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.

English summary

some ingredients in juices for clear skin

Some juices may also help to balance hormones, whereas others may have antibacterial and ingredients in juices for clear skin.
Story first published: Tuesday, July 14, 2015, 13:56 [IST]
X
Desktop Bottom Promotion