For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മസംരക്ഷണം ആര്യവേപ്പിലയില്‍

By Sruthi K M
|

ആയുര്‍വ്വേദ ഗുണമുള്ള ആര്യവേപ്പിലയുടെ ഗുണങ്ങള്‍ ഒരുപാടുണ്ട്. സൗന്ദര്യ പരിചരണത്തിന് പണ്ടുമുതലേ ആര്യവേപ്പില ഉപയോഗിക്കാറുണ്ട്. സുന്ദരിമാരുടെയും സുന്ദരമാരുടെയും ഉറക്കം കെടുത്തുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം നല്‍കാന്‍ ആര്യവേപ്പിലയ്ക്കാവും. വേപ്പില ഫേസ് വാഷ്, വേപ്പില സോപ്പ്, വേപ്പില ഷാംപൂ എന്നിങ്ങനെ വേപ്പില ഉത്പന്നങ്ങള്‍ വിപണികളില്‍ സുലഭമാണ്.

ചര്‍മ്മത്തിന് ഇനി മുന്തിരി ഫേസ്മാസ്‌ക്

അല്‍പം വെള്ളം ചേര്‍ത്ത് വീട്ടില്‍ തന്നെ അരച്ചുണ്ടാക്കാവുന്ന ചില മിശ്രിതങ്ങളാണ് ഇവിടെ പറയുന്നത്. വേപ്പില ഉണക്കി പൊടിച്ചത് കടയില്‍ വാങ്ങാന്‍ കിട്ടും. വീട്ടില്‍ ആര്യവേപ്പില ചെടിയില്ലാത്തവര്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ആര്യവേപ്പിലയ്ക്ക് രോഗാണുക്കളെയും ഫംഗസുകളെയും നശിപ്പിക്കാന്‍ കഴിവുണ്ട്.

പാടുകള്‍ അകറ്റാന്‍

പാടുകള്‍ അകറ്റാന്‍

മുഖക്കുരു മൂലമുള്ള പാടുകളും, പൊള്ളല്‍ എന്നിവ അകറ്റാന്‍ വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച മിശ്രിതം പുരട്ടിയാല്‍ മതി.

മുഖക്കുരു മാറ്റാന്‍

മുഖക്കുരു മാറ്റാന്‍

മുഖക്കുരു ഉള്ളവര്‍ വേപ്പിലയും തുളസിയിലയും പനിനീരും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടുക.

നിറം ലഭിക്കാന്‍

നിറം ലഭിക്കാന്‍

അല്‍പം കടലപ്പൊടിയും വേപ്പില പേസ്റ്റും ചെറുനാരങ്ങാനീലും ചേര്‍ത്ത് പുരട്ടുന്നത് നല്ല നിറം ലഭിക്കും.

എണ്ണമയം ഇല്ലാതാക്കാന്‍

എണ്ണമയം ഇല്ലാതാക്കാന്‍

എണ്ണമയമുള്ള ചര്‍മ്മത്തിനും ആര്യവേപ്പില നല്ലതാണ്. തൈരും ചെറുനാരങ്ങയും വേപ്പിലയും ചേര്‍ത്തരച്ച മിശ്രിതം മുഖത്ത് പുരട്ടാം.

വരള്‍ച്ച മാറ്റും

വരള്‍ച്ച മാറ്റും

വരണ്ട ചര്‍മ്മമുള്ളവര്‍ക്കും ഉപകാരിയാണ് വേപ്പില. തേനില്‍ വേപ്പില ചേര്‍ത്തരച്ച് മുഖത്ത് പുരട്ടിയാല്‍ മതി.

മൃതകോശങ്ങളില്ലാതാക്കും

മൃതകോശങ്ങളില്ലാതാക്കും

ശരീരത്തിലെ മൃതകോശങ്ങള്‍ ഇല്ലാതാക്കാന്‍ ഓറഞ്ച് പൊടിയും വേപ്പില അരച്ചതും അല്‍പം ഒലീവ് ഓയിലില്‍ ചേര്‍ത്ത് പുരട്ടാം. ബഌക് ഹെഡ്‌സും, വൈറ്റ് ഹെഡ്‌സും കളയാന്‍ സഹായിക്കും.

തിളങ്ങും ചര്‍മ്മം

തിളങ്ങും ചര്‍മ്മം

വേപ്പിലയും റോസ് ഇതളും പനിനീരില്‍ അരച്ച് പുരട്ടുന്നത് നല്ല തിളക്കം ലഭിക്കും.

യുവത്വം തുളുമ്പുന്ന ചര്‍മ്മം

യുവത്വം തുളുമ്പുന്ന ചര്‍മ്മം

പ്രായക്കൂടുതല്‍ തോന്നിക്കുന്നുവെന്ന പരാതിക്കും വേപ്പില പരിഹാരം നല്‍കും. ആര്യവേപ്പിലയും ചന്ദനവും ചേര്‍ത്തരച്ച് പുരട്ടാം.

English summary

some homemade neem recipes

Best natural homemade neem face packs, face masks for acne. one of the best home remedies for people suffering with regular skin.
Story first published: Wednesday, July 8, 2015, 12:45 [IST]
X
Desktop Bottom Promotion