For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുപ്പുമാറ്റും ഫേസ്മാസ്‌ക്ക്

By Sruthi K M
|

എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത് നല്ല നിറമുള്ള ചര്‍മ്മമാണ്. നിറം മാത്രം പോര, തിളക്കവും വേണം. ചര്‍മ്മം തിളങ്ങാന്‍ വേണ്ടി നിങ്ങള്‍ എന്തൊക്കെ ക്രീമുകളും ഫേസ്മാസ്‌ക്കുകളുമാണ് ചര്‍മ്മത്തില്‍ തേക്കുന്നത്. എന്നാല്‍ ഇത്തരം കെമിക്കല്‍ അടങ്ങിയ വസ്തുക്കളുടെ തുടര്‍ച്ചയായ ഉപയോഗമാണ് ചര്‍മ്മം കറുത്തതാക്കുന്നത്.

മുടികൊഴിച്ചിനോട് ബൈ..ബൈ

നിങ്ങളുടെ വീട്ടില്‍ നിന്നും എളുപ്പം തയ്യാറാക്കാവുന്ന ഫേസ്മാസ്‌ക്കുകളാണ് ഇവിടെ പറയുന്നത്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനൊപ്പം ആരോഗ്യവും നല്‍കും.

cover-new

1.പപ്പായ-മുട്ട ഫേസ്മാസ്‌ക്ക് ഉണ്ടാക്കാം

രണ്ട് ടീസ്പൂണ്‍ പപ്പായ ജ്യൂസ്, രണ്ട് ടീസ്പൂണ്‍ തൈര്, ആപ്പിള്‍ സൈഡര്‍ വിനഗര്‍, ബദാം ഓയില്‍, ഗ്ലിസറിന്‍, മുട്ടയുടെ വെള്ള. ഇത്രയും സാധനങ്ങളാണ് ഈ ഫേസ്മാസ്‌ക്ക് ഉണ്ടാക്കാന്‍ വേണ്ടത്. ആദ്യം പപ്പായയും തൈരും ബദാം ഓയിലും യോജിപ്പിച്ച് ഫ്രിഡ്ജില്‍ തണുപ്പിക്കാന്‍ വയ്ക്കാം. അതിനുശേഷം ഗ്ലിസറിനും മുട്ടയുടെ വെള്ളയും ചേര്‍ക്കാം. ഈ പാക്ക് മുഖത്ത് തേച്ച് 20 മിനിട്ട് വയ്ക്കണം. ശേഷം ചൂടുവെള്ളത്തില്‍ കഴുകികളയാം.

face-mask

2.കടലമാവ്-ചെറുനാരങ്ങാനീര് പാക്ക്
ഒരു ടീസ്പൂണ്‍ കടലമാവ്, ചെറുനാരങ്ങാനീര്, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അല്‍പം റോസ് വാട്ടര്‍ എന്നിവയാണ് ആവശ്യം. എല്ലാം യോജിപ്പിച്ച് മുഖത്ത് തേക്കാം.

lemon-honey

3.തേന്‍-ചെറുനാരങ്ങാനീര് മാസ്‌ക്ക്
രണ്ട് ടീസ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ എടുക്കുക. രണ്ടും യോജിപ്പിച്ചതിനുശേഷം മുഖത്ത് പുരട്ടാം. 20 മിനിട്ട് കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകാം.

English summary

home made masks for dark skin

There are many easily available natural ingredients using which we can keep our skin healthy and glowing.
Story first published: Tuesday, June 30, 2015, 17:31 [IST]
X
Desktop Bottom Promotion