For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയും മുഖവും ഭംഗിയാക്കാന്‍ തേന്‍..

By Sruthi K M
|

തേന്‍ കൊണ്ട് പല ഗുണങ്ങളും ഉണ്ടെന്ന് അറിയാമല്ലോ? മുഖവും മുടിയും ഭംഗിയാക്കാന്‍ തേന്‍ മതി എന്നാണ് പറയുന്നത്. മുഖം മൃദുവാക്കാനും, ചര്‍മത്തെ വൃത്തിയായി സൂക്ഷിക്കാനും, തിളക്കം നല്‍കാനും തേനിന് സാധിക്കും.

<strong>സണ്‍സ്‌ക്രീന്‍ പുരട്ടാതെ പുറത്തുപ്പോയാല്‍.. </strong>സണ്‍സ്‌ക്രീന്‍ പുരട്ടാതെ പുറത്തുപ്പോയാല്‍..

ചര്‍മത്തിന് മാത്രമല്ല മുടിക്കും ഏറെ ഗുണം ചെയ്യാന്‍ കഴിവുള്ളതാണ് തേന്‍. മുടിക്ക് തിളക്കം കിട്ടാനും, മുടി മൃദുലമായിട്ടിരിക്കാനും തേന്‍ ഉപയോഗിക്കാം.. സൗന്ദര്യത്തിനായി തേന്‍ എങ്ങനെയൊക്കെ ഉപയോഗിക്കണം എന്ന് നോക്കാം..

തേനിനൊപ്പം ചേര്‍ക്കേണ്ടത്

തേനിനൊപ്പം ചേര്‍ക്കേണ്ടത്

തേന്‍,കടലമാവ്,പാല്‍പ്പാട,ചന്ദനം എന്നിവ ചേര്‍ത്തിളക്ക് റോസ് ഓയില്‍ ചേര്‍ത്ത് മുഖത്തിലും കഴുത്തിലും പുരട്ടുക. ചര്‍മം മൃദുലമാകുകയും ചെയ്യും മാലിന്യമില്ലാതാക്കുകയും ചെയ്യും.

തേനിനൊപ്പം ചേര്‍ക്കേണ്ടത്

തേനിനൊപ്പം ചേര്‍ക്കേണ്ടത്

തേന്‍,പാല്‍പ്പൊടി,നാരങ്ങ നീര്,ബദാം എണ്ണ എന്നിവ ചേര്‍ത്ത് മുഖത്തും കൈകളിലും പുരട്ടുക. സൂര്യപ്രകാശമേറ്റ് തവിട്ട് നിറമാകുന്നത് മാറ്റിതരും.

പൊള്ളലേറ്റ പാടുകള്‍

പൊള്ളലേറ്റ പാടുകള്‍

പൊള്ളലേറ്റ ഭാഗത്ത് തേന്‍ പുരട്ടിയാല്‍ വേദന കുറയ്ക്കുകയും പാടുകള്‍ മാഞ്ഞുപോകുകയും ചെയ്യും. പൊള്ളിയ ഭാഗത്ത് സ്ഥിരമായി തേന്‍ പുരട്ടുക.

തേനിനൊപ്പം ചേര്‍ക്കേണ്ടത്

തേനിനൊപ്പം ചേര്‍ക്കേണ്ടത്

തേനും കറുവാപ്പട്ട പൊടിയും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി മുഖക്കുരുവിന് മുകളില്‍ പുരട്ടുക. രാത്രിയില്‍ പുരട്ടിയശേഷം രാവിലെ ചെറു ചൂട് വെള്ളത്തില്‍ കഴുകി കളയുക. മുഖക്കുരു മാറികിട്ടും.

തേനിനൊപ്പം ചേര്‍ക്കേണ്ടത്

തേനിനൊപ്പം ചേര്‍ക്കേണ്ടത്

രണ്ട് ടീസ്പൂണ്‍ തൈര്, രണ്ട് മുട്ട, നാരങ്ങ നീര്, അഞ്ച് തുള്ളി തേന്‍ എന്നിവ ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകി കളയാം. മുടി മൃദുലമായിട്ടിരിക്കും.

തേനിനൊപ്പം ചേര്‍ക്കേണ്ടത്

തേനിനൊപ്പം ചേര്‍ക്കേണ്ടത്

തേനും ഒലീവ് എണ്ണയും ചേര്‍ത്ത് മുടിക്ക് പുരട്ടുന്നത് മുടിക്ക് നല്ല തിളക്കം സമ്മാനിക്കും.

English summary

honey useful for your skin and hair

some effective Ways to Use Honey to Get More Gorgeous Skin and Hair.
Story first published: Saturday, April 11, 2015, 15:53 [IST]
X
Desktop Bottom Promotion