For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലുണ്ടാക്കാം ആപ്പിള്‍ ഫേസ്പാക്ക്‌..

By Sruthi K M
|

ആപ്പിള്‍ ആരോഗ്യത്തിന് പല ഗുണങ്ങളും ചെയ്യുന്ന പോലെ ത്തന്നെ സൗന്ദര്യത്തിനും മികച്ച ഗുണങ്ങള്‍ തരും. വൈറ്റമിന്‍ സി, എ, കോപ്പര്‍ തുടങ്ങി പോഷകങ്ങള്‍ നിറഞ്ഞ ആപ്പിള്‍ ചര്‍മത്തെ ആരോഗ്യത്തോടെയും തിളക്കത്തോടെയും നിലനിര്‍ത്തും. ഇതിലെ വൈറ്റമിന്‍ സി കൊലാജന്‍ തൊലിയില്‍ സംഭരിച്ചുവയ്ക്കും. ഇത് നിങ്ങളുടെ ചര്‍മത്തെ അയവുള്ള താക്കി മാറ്റുന്നു. മുന്തിരി ഫേസ്പാക്ക് ഉണ്ടാക്കൂ..

കൂടാതെ ചുളിവുകള്‍ മാറ്റി ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന കോപ്പര്‍ ത്വക്കില്‍ മെലാനിന്‍ ഉത്പാദിപ്പിക്കും. ഈ മെലാനിന്‍ അള്‍ട്രാവയലറ്റ് രശ്മിയില്‍ നിന്നും നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കും. ആപ്പിള്‍ ഫേസ്പാക്ക് ഒരു സണ്‍സ്‌ക്രീനായും പ്രവര്‍ത്തിക്കും എന്നാണ് പറയുന്നത്.

മുഖക്കുരു മാറ്റാന്‍ ഫേസ്പാക്കുകള്‍

ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ നിര്‍ജ്ജീവമായിക്കിടക്കുന്ന ചര്‍മത്തെ പുനര്‍നിര്‍മ്മിക്കും. കോശങ്ങളുടെ വളര്‍ച്ചയ്ക്കും സഹായകമാകും. എല്ലാത്തരം ചര്‍മക്കാര്‍ക്കും ആപ്പിള്‍ ഫേസ്പാക്ക് മടിക്കാതെ ഉപയോഗിക്കാവുന്നതാണ്.

ആപ്പിള്‍ ഫേസ്പാക്ക് ഓയില്‍ ചര്‍മത്തിന്

ആപ്പിള്‍ ഫേസ്പാക്ക് ഓയില്‍ ചര്‍മത്തിന്

ആദ്യം ആപ്പിള്‍ പേസ്റ്റാക്കിയെടുക്കുക. അതിലേക്ക് ഒരു സ്പൂണ്‍ തൈരും ചെറുനാരങ്ങയും ചേര്‍ക്കാം. ഈ ഫേസ്പാക്ക് എണ്ണമയമുള്ള ചര്‍മ്മക്കാര്‍ മുഖത്ത് പുരട്ടി 15 മിനിട്ട് വയ്ക്കുക.

വരണ്ട ചര്‍മത്തിന്

വരണ്ട ചര്‍മത്തിന്

ആപ്പിള്‍ പേസ്റ്റും അതിലേക്ക് അല്‍പം ഗ്ലിസറിനും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് നിങ്ങളുടെ വരണ്ട ചര്‍ത്തില്‍ പുരട്ടി 20 മിനിട്ട് വയ്ക്കുക. പിന്നീട് ചൂടുവെള്ളത്തില്‍ കഴുകുക.

മൃദുലമായ ചര്‍മത്തിന്

മൃദുലമായ ചര്‍മത്തിന്

ഒരു ആപ്പിള്‍ ചെറുതായി ഒന്നു വേവിച്ചെടുക്കുക. അതിനുശേഷം ആപ്പിള്‍ സ്പൂണ്‍ കൊണ്ട് ഉടയ്ക്കണം. അതിലേക്ക് ഒരു സ്പൂണ്‍ വാഴപ്പഴം പേസ്റ്റും ഫ്രഷ് ക്രീമും ചേര്‍ക്കുക. നന്നായി യോജിപ്പിച്ചതിനുശേഷം മുഖത്ത് പുരട്ടാം.

സാധാരണ ചര്‍മത്തിന്

സാധാരണ ചര്‍മത്തിന്

ആപ്പിള്‍ പേസ്റ്റിനൊപ്പം അരടീസ്പൂണ്‍ തേനും ചേര്‍ത്ത് ഫേസ്പാക്ക് ഉണ്ടാക്കാം. ഇത് വരണ്ട ചര്‍മകാര്‍ക്കും സാധാരണ ചര്‍മകാര്‍ക്കും ഉപയോഗിക്കാം.

തിളക്കം ലഭിക്കാന്‍

തിളക്കം ലഭിക്കാന്‍

രണ്ട് ടീസ്പൂണ്‍ ആപ്പിള്‍ പേസ്റ്റും ഒരു സ്പൂണ്‍ മാതളനാരങ്ങാ ജ്യൂസും ചേര്‍ക്കുക. കൂടാതെ തൈരും ചേര്‍ത്ത് നേരിയ പേസ്റ്റാക്കിയെടുക്കുക. 20 മിനിട്ട് പുരട്ടി വച്ച് കഴുകി നോക്കൂ..നല്ല തിളക്കം ലഭിക്കും.

മുഖക്കുരുവിന്

മുഖക്കുരുവിന്

ആപ്പിള്‍ പേസ്റ്റിനൊപ്പം അല്‍പം തേന്‍ ഒഴിച്ച് യോജിപ്പിക്കുക. ഇത് നിങ്ങളുടെ മുഖക്കുരുവില്‍ പുരട്ടി 15 മിനിട്ട് വയ്ക്കാം.

ആപ്പിള്‍ ഫേസ്പാക്ക്

ആപ്പിള്‍ ഫേസ്പാക്ക്

ആപ്പിള്‍ തേനൊഴിച്ച് പേസ്റ്റാക്കി വയ്ക്കുക. ഇത് നിങ്ങളുടെ ഫേസ്പാക്കിനൊപ്പം ചേര്‍ത്ത് ആഴ്ചയില്‍ ഒരു തവണ പുരട്ടുക. മികച്ച സ്‌കിന്‍ ടോണ്‍ നിങ്ങള്‍ക്ക് ലഭിക്കും.

മുഖം വൃത്തിയാക്കാന്‍

മുഖം വൃത്തിയാക്കാന്‍

ആപ്പിള്‍ അടങ്ങിയിരിക്കുന്ന നല്ല ആസിഡുകള്‍ നിങ്ങളുടെ മുഖത്തെ വൈറ്റ് ഹെഡ്‌സും, ബ്ലാക്ക് ഹെഡ്‌സ് തുടച്ചുകളയും. ആപ്പിള്‍ പേസ്റ്റിനൊപ്പം അല്‍പം തേനും പാലും ചേര്‍ക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് മുഖം നന്നായി മസാജ് ചെയ്യുക.

ആപ്പിളും ഗോതമ്പും

ആപ്പിളും ഗോതമ്പും

ആപ്പിളും ഗോതമ്പ് പൊടിയും യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിട്ട് വയ്ക്കുക. അതിനുശേഷം ചൂടുവെള്ളത്തില്‍ കഴുകുക. ഇത് നിങ്ങളുടെ ചര്‍മത്തെ മിനുസവും തിളക്കവുമാക്കി മാറ്റും.

ആപ്പിള്‍-ഓട്‌സ് ഫേസ്പാക്ക്

ആപ്പിള്‍-ഓട്‌സ് ഫേസ്പാക്ക്

രണ്ട് ടീസ്പൂണ്‍ ഓട്‌സും ആപ്പിളും തേനും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കാം. മുഖത്ത് 20 മിനിട്ട് വച്ചശേഷം ചൂടുവെള്ളത്തില്‍ കഴുകാം.

ആപ്പിള്‍ മാസ്‌ക്

ആപ്പിള്‍ മാസ്‌ക്

ആപ്പിള്‍ പേസ്റ്റില്‍ ചൂടുപാലും ഒരു മുട്ടയുടെ മഞ്ഞയും ചേര്‍ക്കുക. നേരിയ പേസ്റ്റാക്കി മുഖത്ത് പുരട്ടാം. ഇത് ചര്‍മത്തിന് നല്ല തിളക്കം നല്‍കും.

ഗ്രീന്‍ ആപ്പിള്‍ മാസ്‌ക്

ഗ്രീന്‍ ആപ്പിള്‍ മാസ്‌ക്

ഗ്രീന്‍ ആപ്പിള്‍ പേസ്റ്റില്‍ തേനും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് യോജിപ്പിക്കുക. മുഖത്ത് പുരട്ടിയശേഷം 20 മിനിട്ട് കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകാം.

English summary

apple face packs for all skin types

The copper content in the apple helps to maintain the melanin production in the skin.Check Out the Apple Face Packs for Different Skin Types.
Story first published: Thursday, June 4, 2015, 11:23 [IST]
X
Desktop Bottom Promotion