For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെയ്ക്കപ്പ് നിങ്ങളുടെ ഭംഗി കെടുത്തുന്നതെങ്ങനെ?

By Super
|

നിങ്ങള്‍ മേക്കപ്പ് ഉപയോഗിക്കുമ്പോള്‍ അറിയാതെ ചില പിഴവുകള്‍ സംഭവിക്കാം. എന്നാല്‍ ഇതിന് വലിയ വില കൊടുക്കേണ്ടി വരും. കാരണം ഇത് നിങ്ങളെ സംബന്ധിച്ച് ഒരു ദുരന്തമായി തീര്‍ന്നേക്കാം.

നിങ്ങളുടെ മേക്കപ്പ് മോശമായി കാണപ്പെടുന്നത് എന്തുകൊണ്ടെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കുക.


നിങ്ങളുടെ ചര്‍മ്മം നല്ല അവസ്ഥയിലല്ല

നിങ്ങളുടെ ചര്‍മ്മം നല്ല അവസ്ഥയിലല്ല

നിങ്ങളുപയോഗിക്കുന്ന സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ എത്ര വിലയുള്ളതായാലും നിങ്ങളുടെ ചര്‍മ്മത്തിന്‍റെ അവസ്ഥ മോശമാണെങ്കില്‍ ഫലം ലഭിക്കില്ല. കണ്‍സീലറുകള്‍, ഫൗണ്ടേഷനുകള്‍, പൗഡറുകള്‍ തുടങ്ങിയവ പാടുകളും, വരകളും, മുഖക്കുരുവിന്‍റെ അടയാളങ്ങളും മറയ്ക്കുക മാത്രമേ ചെയ്യുകയുള്ളൂ.

അനുയോജ്യമല്ലാത്ത ഷെയ്ഡുകള്‍

അനുയോജ്യമല്ലാത്ത ഷെയ്ഡുകള്‍

മേക്കപ്പ് ചെയ്യുമ്പോള്‍ ചര്‍മ്മത്തിന്‍റെ നിറത്തേക്കാള്‍ രണ്ട് ഷെയ്ഡ് കടുപ്പം കുറഞ്ഞത് ഉപയോഗിക്കണം എന്ന എന്ന തെറ്റിദ്ധാരണ ഒഴിവാക്കുക. ഇത് കഴുത്തില്‍ ഉപയോഗിക്കാതിരുന്നാല്‍ സംഗതി കൂടുതല്‍ മോശമാകും.

ബ്ലെന്‍ഡിങ്ങ് മേക്കപ്പ്

ബ്ലെന്‍ഡിങ്ങ് മേക്കപ്പ്

നിങ്ങള്‍ എത്രത്തോളം മേയ്ക്കപ്പ് ഉപയോഗിക്കുന്നു എന്നതിലുപരിയായി ചര്‍മ്മത്തോട് ചേരുന്ന വിധത്തില്‍ നന്നായി ബ്ലെന്‍ഡ് ചെയ്യണം. ഇത് പ്ലാസ്റ്റിക് പോലുള്ള കാഴ്ച ഒഴിവാക്കുകയും, കൂടുതല്‍ സ്വഭാവികത തോന്നിപ്പിക്കുകയും ചെയ്യും.

മുഖ രോമങ്ങളും ക്രമീകരിക്കാത്ത പുരികവും

മുഖ രോമങ്ങളും ക്രമീകരിക്കാത്ത പുരികവും

മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യുന്നതും, പുരികം ക്രമീകരിക്കുന്നതും നല്ല ആകര്‍ഷകത്വം നല്കുകയും, മേക്കപ്പ് ഉപയോഗിക്കുന്നതിന് സഹായകരമാകുകയും ചെയ്യും. മുഖരോമങ്ങള്‍ ചര്‍മ്മത്തെ ചാരനിറം അല്ലെങ്കില്‍ ഇരുണ്ടതാക്കും.

മാറ്റ് ഫിനിഷ്

മാറ്റ് ഫിനിഷ്

മാറ്റ് ഫിനിഷ് ഇഷ്ടപ്പെടുന്ന ആളാണെങ്കിലും നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ മേയ്ക്കപ്പ് വസ്തുക്കളും മാറ്റ് ഫിനിഷ് നല്കുന്നതായിരിക്കേണ്ടതില്ല എന്ന കാര്യം ഓര്‍മ്മിക്കുക. പകരം പ്രധാന ഭാഗങ്ങളില്‍ മാറ്റും മുഖത്തെ ബാക്കിയുള്ള ഭാഗങ്ങളില്‍ ഡ്യുവി അല്ലെങ്കില്‍ സാറ്റിന്‍ ലുക്കും ഉപയോഗിക്കാം.

തെളിഞ്ഞ ഐ ലൈനര്‍

തെളിഞ്ഞ ഐ ലൈനര്‍

കണ്ണിന്‍റെ അടിയില്‍ കുറഞ്ഞ തിളക്കത്തിന് പകരം അധികം തിളക്കം നല്കുന്നത് നല്ല ആശയമല്ല. കണ്ണിന് താഴെ അമിതമായി ഐ ലൈനര്‍ ഉപയോഗിക്കരുത്.

തെളിഞ്ഞ കണ്‍സീലര്‍ കൊണ്ട് മുഖക്കുരു മറയ്ക്കല്‍

തെളിഞ്ഞ കണ്‍സീലര്‍ കൊണ്ട് മുഖക്കുരു മറയ്ക്കല്‍

നിങ്ങള്‍ക്ക് മുഖക്കുരു ഉള്ളപ്പോള്‍ നല്ലൊരു കണ്‍സീലര്‍ ഉപയോഗിച്ച് സംരക്ഷണം നല്കണം. എന്നാല്‍ ന്യൂഡ് കളറുകളിലുള്ള കണ്‍സീലര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കാരണം നിറം കുറഞ്ഞ ഷേഡുകളിലുള്ള കണ്‍സീലറുകള്‍ നിങ്ങളുടെ സൗന്ദര്യം കെടുത്തിക്കളയും.


English summary

Reasons Your Make Up Looks Bad

Check out the tips to avoid these makeup mistakes in this article today. Read on to know more about the reasons why makeup looks bad.
X
Desktop Bottom Promotion