മൃദുലമായ ചര്‍മത്തിന് പാല്‍ ക്രീം

Posted By:
Subscribe to Boldsky

പാല്‍ ആരോഗ്യത്തിന് പല ഗുണങ്ങളും തരുന്നുണ്ട്. അതുപോലെ നിങ്ങള്‍ക്ക് മൃദുലമായ ചര്‍മം നല്‍കാനും പാലിന് കഴിവുണ്ട്. പാലു കുടിക്കാന്‍ താത്പര്യമില്ലാത്തവര്‍ പാല്‍ സൗന്ദര്യം നല്‍കും എന്ന് പറഞ്ഞാല്‍ കുടിക്കാതിരിക്കുമോ..? കുടിച്ച് കഷ്ടപ്പെടണമെന്നില്ല. പാല്‍ കൊണ്ട് സൗന്ദര്യ കൂട്ടുകളും ഉണ്ടാക്കാം...

ഒരു മോയിസ്ചറൈസറായി പാല്‍ ഉപയോഗിക്കാം. ചര്‍മ സംരക്ഷണത്തിന് നൂറ്റാണ്ടുകള്‍ക്കുമുന്‍പ് തന്നെ പാല്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. പാല്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍ നിങ്ങളുടെ ചര്‍മകാന്തി നിലനിര്‍ത്തുമെന്ന് അറിയുക. നല്ല പാല്‍ പോലുള്ള ചര്‍മം നിങ്ങള്‍ക്കും വേണ്ടേ? തിളക്കവും മൃദുലതയും നിങ്ങളുടെ ചര്‍മത്തിന് വേണ്ടേ? എന്നാല്‍ പാലിനെ നിങ്ങള്‍ സ്‌നേഹിക്കൂ....

സാധാരണ ചര്‍മത്തിന്

സാധാരണ ചര്‍മത്തിന്

സാധാരണ ചര്‍മത്തിന് ഉപയോഗിക്കാവുന്ന പാല്‍ കൊണ്ടുള്ള ഫേസ് പാക്ക് ആദ്യം അറിയാം. പാല്‍പ്പാടയും ചന്ദനവും മഞ്ഞപൊടിയും,തേനും, കടലമാവും, റോസ് ഓയിലും ചേര്‍ത്ത് കൊണ്ട് ഫേസ് പാക്ക് ഉണ്ടാക്കാം. നിങ്ങളുടെ ചര്‍മത്തിലെ മാലിന്യങ്ങളെ മാറ്റി ചര്‍മത്തെ മൃദുലമാക്കുന്നു.

വരണ്ട ചര്‍മത്തിന്

വരണ്ട ചര്‍മത്തിന്

നിങ്ങളുടെ ചര്‍മം വരണ്ടതാണോ? എന്നാല്‍ പാല്‍ ക്രീം സഹായകമാകും. പാല്‍പ്പാടയും കടലമാവും ചേര്‍ത്ത് ഫേസ് പാക്ക് ഉണ്ടാക്കാം. ഇത് നിങ്ങളുടെ മുഖം, പാദം, കാല്‍ തുടങ്ങി വരണ്ട ഭാഗങ്ങളില്‍ പുരട്ടാം.

ചര്‍മത്തിന് തിളക്കം

ചര്‍മത്തിന് തിളക്കം

പാല്‍ ക്രീം നിങ്ങള്‍ക്ക് തിളങ്ങുന്ന ചര്‍മം സമ്മാനിക്കും. പാല്‍പ്പാടയും കുങ്കുമപ്പൂവും ചേര്‍ത്ത പേസ്റ്റ് നിങ്ങളുടെ ശരീരത്തില്‍ പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് ഷവര്‍ ഉപയോഗിച്ച് കുളിക്കാം.

ദിവസവും ഉപയോഗിക്കാം ഈ ഫേസ് പാക്ക്

ദിവസവും ഉപയോഗിക്കാം ഈ ഫേസ് പാക്ക്

ദിവസവും ഉപയോഗിക്കാന്‍ ഒരു ഫേസ് പാക്ക് ഉണ്ടാക്കാം. പാല്‍പ്പാടയില്‍ തേന്‍ അല്‍പം ചേര്‍ക്കൂ. ഇത് നിങ്ങള്‍ ദിവസവും ചര്‍മത്തില്‍ പുരട്ടുക. ചര്‍മം മൃദുലമാകും.

ചര്‍മകാന്തി

ചര്‍മകാന്തി

പെട്ടെന്ന് നിങ്ങള്‍ക്ക് തിളങ്ങുന്ന ചര്‍മമാണ് ആവശ്യമെങ്കില്‍ ഈ വഴി ഉപയോഗിക്കാം. പാല്‍പ്പാടയില്‍ അല്‍പം മഞ്ഞള്‍പൊടിയും കടലമാവും ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങള്‍ക്ക് ഉപയോഗിക്കാം.

പാല്‍ ക്രീം ഉണ്ടാക്കാം

പാല്‍ ക്രീം ഉണ്ടാക്കാം

പാല്‍ കൊണ്ട് ക്രീം എളുപ്പം നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് ഉണ്ടാക്കിയെടുക്കാം. പാല്‍ ചെറുതായി ചൂടാക്കുക. ഇത് അല്‍പം നേരം തണുപ്പാകാന്‍ പുറത്ത് വെക്കാം. അരമണിക്കൂറു കവിഞ്ഞ് നിങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ. പാലിന്റെ മുകളില്‍ ക്രീം പൊങ്ങി നില്‍ക്കുന്നുണ്ടാകും. ഈ പാല്‍പ്പാട തന്നെയാണ് മികച്ച ക്രീം.

ഓറഞ്ച് മില്‍ക് ക്രീം

ഓറഞ്ച് മില്‍ക് ക്രീം

അഴുക്കും മുഖക്കുരുവുമാണോ മിക്കവരുടെയും പ്രശ്‌നം. ഓറഞ്ച്് തൊലി ഉണക്കി പൊടിച്ചെടുക്കുക. ഇതിലേക്ക് പാല്‍പ്പാട ചേര്‍ക്കുക. എന്നിട്ട് നല്ല കട്ടിയായി പേസ്റ്റാക്കിയെടുക്കചുക. ഇത് സണ്‍സ്‌ക്രീനായും നിങ്ങള്‍ക്ക് ഉപയോഗിക്കാം.

മഞ്ഞപ്പൊടി മില്‍ക് ക്രീം

മഞ്ഞപ്പൊടി മില്‍ക് ക്രീം

ബാക്ടീരിയകളെ നീക്കം ചെയ്ത് ചര്‍മത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഈ ക്രീമിന് സാധിക്കും. രണ്ട് ടീസ്പൂണ്‍ പാലും, ഒരു ടീസ്പൂണ്‍ കടലമാവും, അല്‍പം മഞ്ഞള്‍പൊടിയും ചേര്‍ത്ത മിശ്രിതം പുരട്ടുക. മുഖം വൃത്തിയാക്കാനും മുഖക്കുരു മാറ്റാനും ഇതിന് സാധിക്കും.

കുക്കുമ്പര്‍ മില്‍ക് ക്രീം

കുക്കുമ്പര്‍ മില്‍ക് ക്രീം

ഓയില്‍ ചര്‍മത്തിനും മുഖക്കുരു ഉള്ള ചര്‍മത്തിന് ഉത്തമമാര്‍ഗമാണിത്. രണ്ട് ടീസ്പൂണ്‍ പാലും, മൂന്ന് ടീസ്പൂണ്‍ കുക്കമ്പര്‍ പേസ്റ്റും ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ട് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.

ഓലിവ് ഓയില്‍ മില്‍ക് ക്രീം

ഓലിവ് ഓയില്‍ മില്‍ക് ക്രീം

ഒലിവ് ഓയില്‍ ഒരു ആന്റി എയിജിങ് ആണ്. നിങ്ങളുടെ ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കാത്ത തരത്തില്‍ മാറ്റി തരും. രണ്ട് ടീസ്പൂണ്‍ പാല്‍പ്പാടയും അല്‍പം ഒലിവ് ഓയിലും ചേര്‍ക്കുക. ഇത് മുഖത്തും കഴുത്തിനും പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക.

English summary

Milk cream has been used for centuries as an ingredient in homemade skincare remedies

Let’s look at some simple face packs that will help you get glowing smoother skin.
Story first published: Monday, March 16, 2015, 12:41 [IST]