For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണ കൊണ്ടു പലതുണ്ടു കാര്യം!!

By Super
|

മിക്ക ബാത്ത് പ്രൊഡക്ടുകളിലും ചേരുവായി വെളിച്ചെണ്ണ ചേര്‍ക്കുന്നതായി അടുത്ത കാലത്തായി കാണുന്നുണ്ട്. സുഗന്ധം കൊണ്ട് മാത്രമല്ല, മറ്റ് പല ഗുണങ്ങള്‍ കൊണ്ടും വിപണിയില്‍ ലഭ്യമായ അതുല്യമായ ഒരുത്പന്നമാണ് വെളിച്ചെണ്ണ.

സൗന്ദര്യ സംരക്ഷണ മികവുകൊണ്ടും, ഔഷധഗുണങ്ങള്‍ കൊണ്ടും ആരോഗ്യകരമായ മികച്ച ഒരു ഉത്പന്നമാണ് വെളിച്ചെണ്ണ. വരണ്ട ചര്‍മ്മത്തെ സുഖപ്പെടുത്തുന്നത് മുതല്‍ അണുബാധയെ തടയാന്‍ വരെ വെളിച്ചെണ്ണ ഉപയോഗിക്കാം.

അണ്‍റിഫൈന്‍ഡ് അല്ലെങ്കില്‍ ഓര്‍ഗാനിക്കെങ്കിലുമായ വെളിച്ചെണ്ണ വേണം ഉപയോഗിക്കാന്‍. അണ്‍റിഫൈന്‍ഡ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ബ്ലീച്ച് അല്ലെങ്കില്‍ മറ്റേതെങ്കിലും രാസവസ്തു ബാക്ടീരിയയെ നശിപ്പിക്കാന്‍ ഉപയോഗിക്കാത്തത് എന്നാണര്‍ത്ഥം.

മികച്ച രുചിക്കൊപ്പം അവയില്‍ ദോഷകരമായ ട്രാന്‍സ്ഫാറ്റുകള്‍ ഉണ്ടാവുകയുമില്ല. റിഫൈന്‍ഡ് ചെയ്ത വെളിച്ചെണ്ണ എന്നതിനര്‍ത്ഥം രാസപ്രവര്‍ത്തനത്തിന് വിധേയമാക്കിയ, ചിലപ്പോള്‍ ഹൈഡ്രൊജെനേഷന്‍ സംഭവിക്കുന്നത് എന്നാണ്.

റിഫൈന്‍ഡ് ചെയ്ത വെളിച്ചെണ്ണയില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ അധികമൊന്നും ഉണ്ടാവില്ല. അണ്‍റിഫൈന്‍ഡ് വെളിച്ചണ്ണയില്‍ പ്രകൃതിദത്ത ഘടങ്ങള്‍ കൂടുതലായുണ്ടാവും. വെളിച്ചെണ്ണയുടെ ചില സവിശേഷമായ ഉപയോഗങ്ങള്‍ അറിയുക.

എക്സ്ഫോലിയന്‍റ്

എക്സ്ഫോലിയന്‍റ്

വെളിച്ചെണ്ണ ഉപയോഗിച്ച് നിങ്ങളുടെ സ്വന്തം എക്സ്ഫോലിയന്‍റ് നിര്‍മ്മിക്കാനാവുമെന്ന് അറിയാമോ? രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി ചേര്‍ക്കുക. ഇത് ഒരു ജാറില്‍ സൂക്ഷിക്കാം. നിങ്ങളുടെ ചര്‍മ്മം വരളാനിടയാക്കാത്ത ചെലവ് കുറഞ്ഞ ഒരു എക്സ്ഫോലിയന്‍റ് നിങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ഇതുപയോഗിച്ചാല്‍ ചര്‍മ്മത്തിന് മൃദുലതയും സുഗന്ധവും ലഭിക്കും.

മെയ്ക്കപ്പ് റിമൂവര്‍

മെയ്ക്കപ്പ് റിമൂവര്‍

മേയ്ക്കപ്പ് നീക്കം ചെയ്യുന്നത് അല്പം വേദനാജനകമായിരിക്കും. വാട്ടര്‍ പ്രൂഫായ മെയ്ക്കപ്പുകളുടെയും വേഗത്തില്‍ നീക്കം ചെയ്യാനാവാത്തവയുടെയും കാര്യത്തില്‍ പ്രത്യേകിച്ചും. ഇത്തരം മെയ്ക്കപ്പുകള്‍ മുഖത്ത് നിന്ന് നീക്കം ചെയ്യാന്‍ വെളിച്ചെണ്ണ ഉത്തമമാണ്. കൂടാതെ സംവേദനത്വം കൂടിയ മുഖചര്‍മ്മത്തിന് ഇവ അനുയോജ്യമാണ്. ഇത് ചര്‍മ്മത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

മെയ്ക്കപ്പ് ബ്രഷ് ക്ലീനര്‍

മെയ്ക്കപ്പ് ബ്രഷ് ക്ലീനര്‍

മെയ്ക്കപ്പ് ബ്രഷ് വൃത്തിയാക്കാന്‍ വെളിച്ചെണ്ണ അനുയോജ്യമാണ്. മെയ്ക്കപ്പ് ബ്രഷുകളില്‍ ബാക്ടീരിയകള്‍ പെരുകുകയും കുരുക്കളുണ്ടാകാന്‍ ഇടയാക്കുകയും ചെയ്യുമെന്നതിനാല്‍ ഇടക്കിടെ ബ്രഷ് വൃത്തിയാക്കണം.

മോയ്സ്ചറൈസര്‍

മോയ്സ്ചറൈസര്‍

വെളിച്ചെണ്ണ ഒരു മോയ്സ്ചറൈസറായി ശരീരം മുഴുവനും ഉപയോഗിക്കാം. ഇത് ലോഷന് പകരമായി ഏറെ ഉപയോഗിക്കപ്പെടുന്നുണ്ട്. കുളിക്കാന്‍ പോകുമ്പോള്‍ ശരീരം മുഴുവന്‍ വെളിച്ചെണ്ണ തേയ്ക്കുക. പെട്ടന്ന് തന്നെ ചര്‍മ്മം മൃദുലവും, മിനുസവും തിളക്കവുമുള്ളതായി മാറിയിരിക്കുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാനാകും.

ഡിയോഡൊറന്‍റ്

ഡിയോഡൊറന്‍റ്

ചിലര്‍ വെളിച്ചെണ്ണ നേരിട്ട് കക്ഷത്തില്‍ തേയ്ക്കാറുണ്ട്. മറ്റ് ചിലരാകട്ടെ അല്പം കൂടി മികവിനായി ചില ചേരുവകള്‍ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് സ്വന്തം ഡിയോഡൊറന്‍റ് തയ്യാറാക്കും.

കൈകളുടെയും പാദങ്ങളുടെയും സംരക്ഷണം -

കൈകളുടെയും പാദങ്ങളുടെയും സംരക്ഷണം -

അല്പം വെളിച്ചെണ്ണ കൈയ്യുടെ പുറത്ത് തേക്കുന്നത് നഖത്തിന് ഉറപ്പും ആരോഗ്യവും നല്കും. രാത്രി കിടക്കുന്നതിന് മുമ്പ് വീണ്ടുകീറിയ പാദങ്ങളില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും ഫലപ്രദമാണ്.

ചുണ്ട് സംരക്ഷണം

ചുണ്ട് സംരക്ഷണം

ചുണ്ടുകളില്‍ നനവ് നല്കാന്‍ വെളിച്ചെണ്ണ ഏറെ ഫലപ്രദമാണ്. ഇത് ചുണ്ടിന് തിളക്കവും നല്കും.

വായ്പ്പുണ്ണിന് പരിഹാരം

വായ്പ്പുണ്ണിന് പരിഹാരം

വിണ്ടുകീറിയ ചുണ്ടിനേക്കാള്‍ മോശമായ അവസ്ഥയേതാണ് - വായ്പ്പുണ്ണ് തന്നെ. വെളിച്ചെണ്ണ വായ്പ്പുണ്ണ് തടയാന്‍ ഫലപ്രദമാണ്. ഇത് നനവ് നല്കുന്നതിനൊപ്പം അണുബാധയെ തടയുകയും ചെയ്യും. കൂടാതെ ചുണ്ടിന് മൃദുലതയും നല്കും.

സണ്‍ബേണ്‍ തടയാം

സണ്‍ബേണ്‍ തടയാം

വേനല്‍ക്കാലത്ത് കഠിനമായ സൂര്യപ്രകാശമേല്‍ക്കുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ തടയാന്‍ വെളിച്ചെണ്ണ ഫലപ്രദമാണ്. സൂര്യപ്രകാശത്തിന് കീഴില്‍ അധികനേരം ചെലവഴിച്ചാല്‍ അതുമൂലമുള്ള ചര്‍മ്മപ്രശ്നങ്ങളെ മാറ്റാന്‍ വെളിച്ചെണ്ണ ഉപയോഗിക്കാം.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

വെളിച്ചെണ്ണയില്‍ 50 ശതമാനം ലോറിക് ആസിഡാണ്. ഇത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, കൊളസ്ട്രോള്‍ എന്നിവയെ ചെറുക്കാന്‍ ഇത് ഫലപ്രദമാണ്.

ദഹന സഹായി

ദഹന സഹായി

വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡ് ദഹനത്തിന് സഹായിക്കും. പ്രത്യേകിച്ച് മിഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍(എംസിഎഫ്എ). ഇത് വേഗത്തില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും. ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം ഉണ്ടാകുമെന്നാണ് ഇതിനര്‍ത്ഥം. ശരീരഭാരം കുറയ്ക്കാനും ഇത് ഫലപ്രദമാണ്.

തലമുടിക്ക് നനവ്

തലമുടിക്ക് നനവ്

ശൈത്യകാലത്തെ കടുത്ത തണുപ്പുള്ള കാലാവസ്ഥ തലമുടിക്ക് ഏറെ ദോഷം ചെയ്യും. തലമുടിയുടെ തകരാറ്, താരന്‍, വരള്‍ച്ച, മുടികൊഴിച്ചില്‍ എന്നിവയ്ക്ക് ഫലപ്രദമായ പ്രതിവിധിയാണ് വെളിച്ചെണ്ണ. ഇതിന് സഹായിക്കുന്ന പ്രധാന ഘടകം മുമ്പ് പറഞ്ഞ ഘടകമായ ലോറിക് ആസിഡാണ്. ഹൃദയാരോഗ്യത്തിന് മാത്രമല്ല മുടിയുടെ പ്രോട്ടീനിനും വരണ്ട മുടിയെ മൃദുവാക്കാനും വെളിച്ചെണ്ണ ഫലപ്രദമാണ്.

ചര്‍മ്മ സംരക്ഷണം

ചര്‍മ്മ സംരക്ഷണം

ചര്‍മ്മത്തില്‍ എണ്ണ നേരിട്ട് തേക്കുന്നത് ചിലരെ സംബന്ധിച്ച് പ്രയാസകരമായിരിക്കും. എന്നാല്‍ വെളിച്ചെണ്ണ മികച്ച ഒരു മോയ്സ്ചറൈസറാണ്. അകാലവാര്‍ദ്ധക്യം ചര്‍മ്മത്തിലുണ്ടാവാതിരിക്കാന്‍ ചര്‍മ്മത്തില്‍ ആവശ്യത്തിന് ജലാംശമുണ്ടാകേണ്ടത് പ്രധാനമാണ്.

സൈല്ലുലൈറ്റ് നീക്കം ചെയ്യാം

സൈല്ലുലൈറ്റ് നീക്കം ചെയ്യാം

സെല്ലുലൈറ്റ് അഥവാ നീര്‍ച്ചുഴി ഒരു നല്ല കാര്യമല്ലെങ്കിലും എല്ലാവര്‍ക്കും തന്നെ ഇതുണ്ടെന്ന് കരുതി പലരും സ്വയം ആശ്വസിക്കാറുണ്ടാവും. വെളിച്ചെണ്ണക്ക് സെല്ലുലൈറ്റ് കുറയ്ക്കാനുള്ള കഴിവുണ്ട്. പതിവായി ഉപയോഗിക്കുമ്പോള്‍ ചര്‍മ്മം മുറുക്കമുള്ളതാവുകയും അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

അണുബാധ തടയലും ചികിത്സയും

അണുബാധ തടയലും ചികിത്സയും

മുറിവ് വഴിയോ നിലവിലുള്ള രോഗങ്ങളാലോ അണുബാധയുണ്ടാകുന്നത് സാധാരണമാണ്. അണുബാധയെ ചെറുക്കാന്‍ കഴിവുള്ള പ്രകൃതിദത്ത ഉത്പന്നമാണ് വെളിച്ചെണ്ണ. ഹെര്‍പ്പിസ്, ഇന്‍ഫ്ലുവെന്‍സ, മീസെല്‍സ് എന്നിവയെ ചെറുക്കാനും വിവിധ തരത്തില്‍ പെട്ട ബാക്ടീരിയകളെ ഇല്ലാതാക്കാനും വെളിച്ചെണ്ണ ഫലപ്രദമാണ്. വെളിച്ചെണ്ണ ചികിത്സക്കായി ഉപയോഗിക്കുന്നത് എഷ്യ, പസിഫിക് മേഖലകളില്‍ സാധാരണമാണ്. ചില രോഗങ്ങള്‍ക്കും ഉപദ്രവകരമായ രോഗാണുബാധകള്‍ക്കും ചികിത്സയായി വെളിച്ചെണ്ണ ഉപയോഗിക്കപ്പെടുന്നുണ്ട്.

English summary

Life Changing Uses Of Coconut Oil

With both cosmetic and medicinal benefits, coconut oil is an excellent product for healthy living. Its offerings range from healing ultra dry skin to helping prevent infections.
Story first published: Tuesday, June 9, 2015, 15:46 [IST]
X
Desktop Bottom Promotion