For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലിലും ചര്‍മ്മം തിളങ്ങാന്‍

By Super
|

വേനല്‍ക്കാലത്ത് ചര്‍മ്മത്തിന്‍റെ വരള്‍ച്ചയും മങ്ങലുമകറ്റാന്‍ എന്താണ് വഴി? ദിവസവും എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കുകയും ജങ്ക് ഫുഡുകള്‍ ഒഴിവാക്കുകയും ചെയ്താല്‍ മതിയെന്ന് വിദഗ്ദര്‍ പറയുന്നു. തടി കുറയ്ക്കാന്‍ വേണ്ടതും വേണ്ടാത്തതും

സ്റ്റാര്‍ സലോണ്‍ -എന്‍- സ്പായിലെ അഷ്മീന്‍ മുന്‍ജാല്‍ വേനല്‍ക്കാലത്ത് ചുളിവില്ലാത്ത ഭംഗിയും ആരോഗ്യവുമുള്ള ചര്‍മ്മത്തിന് ചില മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

വെള്ളം

വെള്ളം

ദിവസവും ആറു മുതല്‍ എട്ടുവരെ ഗ്ലാസ്സ് വെള്ളം കുടിക്കുക. അത് ശരീരത്തിലെ വിഷാംശം പുറന്തള്ളും.

വാഴപ്പഴം, തേങ്ങാപ്പാല്‍, തേന്‍

വാഴപ്പഴം, തേങ്ങാപ്പാല്‍, തേന്‍

മുഖത്ത് വാഴപ്പഴം, തേങ്ങാപ്പാല്‍, തേന്‍ എന്നിവ തേക്കുന്നത് നനവ് നല്കും. ഇത് മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റും.

ജങ്ക് ഫുഡുകള്‍

ജങ്ക് ഫുഡുകള്‍

ജങ്ക് ഫുഡുകള്‍ കഴിക്കാതിരിക്കുക. ഇവ പോഷകക്കുറവ് ഉണ്ടാക്കുക മാത്രമല്ല, ശരീരത്തില്‍ വിഷാംശങ്ങളുമുണ്ടാക്കും. വിറ്റാമിനുകളും മിനറലുകളും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

കര്‍പ്പൂരവും വിറ്റാമിന്‍ ഇ ഓയിലും

കര്‍പ്പൂരവും വിറ്റാമിന്‍ ഇ ഓയിലും

ഒരു നുള്ള് കര്‍പ്പൂരവും വിറ്റാമിന്‍ ഇ ഓയിലും അല്പം റോസ് വാട്ടറില്‍ ചേര്‍ക്കുക. ഇത് ഒരു മികച്ച ടോണറായി പ്രവര്‍ത്തിക്കും. ചര്‍മ്മം മൃദുവാകാനും നനവ് ലഭിക്കാനും ടോണിങ്ങ് പ്രധാനമാണ്.

ചര്‍മ്മത്തിന് പെട്ടന്ന് തിളക്കം ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ :

ചര്‍മ്മത്തിന് പെട്ടന്ന് തിളക്കം ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ :

ഒരു ടേബിള്‍ സ്പൂണ്‍ തേനും നാരങ്ങ നീരും തേച്ച ശേഷം കഴുകുന്നത് പെട്ടന്ന് തന്നെ ചര്‍മ്മത്തിന് തിളക്കം നല്കും.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴ സത്ത് തേനുമായി ചേര്‍ത്ത് തേക്കുക.

ഐസ്

ഐസ്

പുറത്ത് പോകുന്നതിന് മുമ്പ് അല്പം ഐസ് മസ്‍ലിന്‍ തുണിയിലെടുത്ത് 30 മിനുട്ട് സമയം മുഖത്ത് ഉരയ്ക്കുക.

English summary

How To Get Summer Glow For Skin

Summer is unfriendly with skin. Usually heat and sunlight affects natural glow of skin. Here are some ways to get summer glow for skin,
X
Desktop Bottom Promotion