For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യത്തിന്റെ കാര്യത്തില്‍ പഴവും കേമന്‍

|

സൗന്ദര്യ സംരക്ഷണത്തിനായി എന്തു ത്യാഗവും സഹിക്കാന്‍ ഇപ്പോള്‍ നമ്മള്‍ തയ്യാറാണ്. അതിനായി എത്ര കാശു മുടക്കാനും തയ്യാറാണ് എന്നതും പ്രത്യേകതയാണ്. പക്ഷേ നമ്മള്‍ വിചാരിക്കുന്ന ഫലം ലഭിക്കാറില്ലെന്നതും സത്യം.

എന്നാല്‍ ഇനി നമുക്ക് വീട്ടില്‍ വെച്ചു തന്നെ സൗന്ദര്യ സംരക്ഷണം നടത്താം. അതിനാകെ വേണ്ടത് നമുക്ക് സുലഭമായി ലഭിയ്ക്കുന്ന പഴം മാത്രമാണ്. പഴം ഉപയോഗിച്ച് ചെയ്യാവുന്ന അഞ്ച് ഫേസ്പാക്കുകള്‍ ഉണ്ട്. എങ്ങനെയെന്ന് നോക്കാം.

തേനും പഴവും

തേനും പഴവും

കഴിക്കാന്‍ മാത്രമല്ല തേനും പഴവും പറ്റുന്നത്. നല്ലൊരു ഫേസ്പാക്കിനുള്ള മരുന്നു കൂടി ഇതിനുണ്ട് എന്നതാണ് സത്യം. വരണ്ട ചര്‍മ്മമുള്ളവര്‍ക്കായാണ് ഈ ഫേസ്പാക്ക് ഉപയോഗിക്കുന്നത്. നന്നായി പഴുത്ത ചെറുപഴത്തില്‍ തേനും മിക്‌സ് ചെയ്ത് അരച്ച് കഴുത്തിലും മുഖത്തും പുരട്ടുക. 20 മിനിട്ടു കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ ഫലം ലഭിയ്ക്കും.

പഴവും നാരങ്ങാനീരും

പഴവും നാരങ്ങാനീരും

പഴവും നാരങ്ങാനീരും ഉപയോഗിച്ച് ചെയ്യാവുന്ന ഫേസ്പാക്കാണ് അടുത്തത്. നന്നായി അരച്ചെടുത്ത പഴത്തില്‍ രണ്ട് സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് കഴുത്തിലും മുഖത്തും പുരട്ടി അല്‍പ സമയം കഴിഞ്ഞ് കഴുകിക്കളയുക.

സ്‌ക്രബ്ബറായും പഴം

സ്‌ക്രബ്ബറായും പഴം

നല്ലൊരു സ്‌ക്രബ്ബറായും പഴം ഉപയോഗിക്കാവുന്നതാണ്. പഴവും പഞ്ചസാരയും മിക്‌സ് ചെയ്ത് മുഖത്തു പുരട്ടി. അല്‍പ സമയത്തിനു ശേഷം കഴുകിക്കളയുക.

 പഴവും തൈരും

പഴവും തൈരും

പഴവും തൈരും നന്നായി യോജിപ്പിച്ച് മുഖത്തു പുരട്ടുക. ഇത് എണ്ണമയമുള്ള ചര്‍മ്മത്തിന് നല്ലൊരു പരിഹാരമാണ്.

പ്രായാധിക്യം തോന്നാതിരിക്കാന്‍

പ്രായാധിക്യം തോന്നാതിരിക്കാന്‍

വെണ്ണപ്പഴം ചെറുപഴവുമായി മിക്‌സ് ചെയ്ത് മിശ്രിതമാക്കി മുഖത്തു പുരട്ടുക. അല്‍പ സമയത്തിനു ശേഷം കഴുകിക്കളയുക. ഇത് മൃതകോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

കണ്ണിന്റെ സൗന്ദര്യത്തിന്

കണ്ണിന്റെ സൗന്ദര്യത്തിന്

കണ്ണിന്റെ സൗന്ദര്യം സംരക്ഷിക്കാന്‍ പഴം നല്ലതാണ്. പഴം മുറിച്ച് കണ്ണിനു മുകളില്‍ വെയ്ക്കുന്നത് കണ്ണിന്റെ ക്ഷീണം മാറാന്‍ സഹായിക്കും.

English summary

Homemade Banana Face Packs for Glowing Skin

Bananas are a staple in every home’s fruit basket. They help give you a quick fix of energy in the morning.
Story first published: Saturday, November 14, 2015, 13:39 [IST]
X
Desktop Bottom Promotion