ചര്‍മ്മത്തിന് ഈ വിഭവങ്ങള്‍ ഉണ്ടാക്കൂ..

Posted By:
Subscribe to Boldsky

കെമിക്കല്‍ അടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിക്കു്‌നനതിനേക്കാള്‍ നല്ലത് ഭക്ഷണക്രമീകരണങ്ങളിലൂടെ സൗന്ദര്യം സംരക്ഷിക്കുന്നതാണ്. ആ സൗന്ദര്യം എന്നെന്ന്ും നിലനില്‍ക്കുകയും ചെയ്യും. ശരിയായ ഭക്ഷണരീതി ചര്‍മത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും ചര്‍മത്തിന്റെ സ്വാഭാവിക സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

ചര്‍മ സൗന്ദര്യത്തിന് ലോഷനുകള്‍

വെള്ളരിക്ക, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികള്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. പെട്ടെന്ന് വണ്ണം വയ്ക്കുന്നതും അത് പെട്ടെന്ന് കുറയുന്നതും ചര്‍മ്മം വലിയുന്നതിനും ഇതുമൂലം ചുളിവുകളും, സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകുന്നതിനും കാരണമാകും. സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ വീട്ടില്‍ തയ്യാറാക്കാവുന്ന വിഭവങ്ങള്‍ പറഞ്ഞുതരാം.

ക്യാരറ്റ്-മാങ്കോ ജ്യൂസ്

ക്യാരറ്റ്-മാങ്കോ ജ്യൂസ്

ഒരു ക്യാരറ്റ് അരിഞ്ഞെടുക്കുക. ഇതിലേക്ക് മാങ്ങാ കഷ്ണങ്ങളും കറുത്ത മുന്തിരി നാലെണ്ണവും ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം. ഇതില്‍ പാലും വെള്ളവും ഉപയോഗിക്കാവുന്നതാണ്. ഈ ജ്യൂസ് കുടിക്കുന്നത് ചര്‍മത്തിന് മികച്ച ഗുണം ചെയ്യും.

ബനാനാ-യോഗര്‍ട്ട് ജ്യൂസ്

ബനാനാ-യോഗര്‍ട്ട് ജ്യൂസ്

ഏത്തപ്പഴത്തിലെ കുരു നീക്കം ചെയ്തതിനുശേഷം ചെറിയകഷ്ണങ്ങളാക്കി മിക്‌സിയില്‍ ഇടുക. ഇതിലേക്ക് തൈര്, തേന്‍ എന്നിവ ചേര്‍ത്ത് അടിച്ചെടുക്കാം. ഏത്തപ്പഴത്തിനു പകരം പപ്പായയും ഉപയോഗിക്കാം.

ഫ്യൂഷന്‍ സാലഡ്

ഫ്യൂഷന്‍ സാലഡ്

ക്യാരറ്റ്, വെള്ളരിക്ക, ക്യാബേജ്, തക്കാളി, സവാള എന്നിവ അരിഞ്ഞുവച്ചിരിക്കുന്നത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. തണുത്തതിനുശേഷം ആവശ്യത്തിന് ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ത്ത് കഴിക്കാം.

നെല്ലിക്ക-ഇഞ്ചി

നെല്ലിക്ക-ഇഞ്ചി

നെല്ലിക്ക അഞ്ചെണ്ണം കുരുകളഞ്ഞ് ചെറുതായി അരിയാം. ഇതിലേക്ക് ഇഞ്ചി ചതച്ചതും അല്പം വെള്ളവും ചേര്‍ത്ത് അടിച്ചെടുക്കാം. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ഇടാം.

തുളസിയില

തുളസിയില

തുളസിയില, പുതിനയില എന്നിവ ചെറുതായി മുറിച്ചതും കുറച്ച് വെള്ളവും ചേര്‍ത്ത് തണുപ്പിച്ച് ഉപയോഗിക്കാം. പഞ്ചസാരയ്ക്കുപകരം ഉ്പപും, ചെറിയ പച്ചമുളകും ചേര്‍ക്കാം.

പപ്പായ പായസം

പപ്പായ പായസം

പഴുത്ത പപ്പായ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വേവിക്കാം. ചെറിയ തിളവരുമ്പോള്‍ ശര്‍ക്കരപാനീയവും തേനും ചേര്‍ക്കാം. 10 മിനിട്ട് കഴിഞ്ഞ് ഒന്നാംപാല്‍ ചേര്‍ക്കാം. ഇതിലേക്ക് ജീരകം, ചുക്ക്, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്തിളക്കാം. തിളയ്ക്കുന്നതിനുമുന്‍പ് മുന്തിരി, അണ്ടിപ്പരിപ്പ്, എള്ള് എന്നിവ ചേര്‍ക്കാം. പപ്പായ പായസം ചര്‍മത്തിന് മികച്ച ഗുണം നല്‍കും.

അണ്ടിപ്പരിപ്പ്-ബദാം ഷേക്ക്

അണ്ടിപ്പരിപ്പ്-ബദാം ഷേക്ക്

ബദാം കുതിര്‍ത്ത് തൊലി കളഞ്ഞതും, അണ്ടിപ്പരിപ്പ്, ഈന്തപ്പഴം, പഞ്ചസാര എന്നിവ ചേര്‍ത്ത് അടിച്ചെടുക്കാം. തണുപ്പിച്ച പാല്‍ ഇതിലേക്ക് ചേര്‍ത്തിളക്കം.

പംപ്ങ്കിന്‍ സര്‍പ്രൈസ്

പംപ്ങ്കിന്‍ സര്‍പ്രൈസ്

റവയും എള്ളും കൂടി വറുത്ത് മാറ്റിവയ്ക്കുക. മത്തങ്ങയില്‍ ശര്‍ക്കരപാനീയം ചേര്‍ത്ത് വേവിക്കാം. മത്തങ്ങക്കുരുവും നെയ്യില്‍ വറുത്ത് മാറ്റിവയ്ക്കാം. മത്തങ്ങ വേകുമ്പോള്‍ ഒന്നാംപാല്‍, ഏലയ്ക്കാപ്പൊടി, മത്തങ്ങക്കുരു പൊടിച്ചത്, ബേക്കിംഗ് പൗഡര്‍,റവയും എള്ളും ചേര്‍ത്ത് യോജിപ്പിക്കാം. ഇത് കുറുകിവരുമ്പോള്‍ പാത്രത്തിലേക്ക് മാറ്റാം.

പച്ചക്കറി സൂപ്പ്

പച്ചക്കറി സൂപ്പ്

തക്കാളി പേസ്റ്റ് ചൂടാക്കി തിളച്ചുവരുമ്പോള്‍ ചെറുതായി അരിഞ്ഞ നീളന്‍ പയര്‍, കുമ്പളങ്ങ, വെളുത്തുള്ളി എന്നിവ ചേര്‍ക്കാം. വെന്തു കഴിഞ്ഞാല്‍ കുരുമുളകുപ്പൊടി, ഉപ്പ്, മുരിങ്ങയില, മല്ലിയില, എള്ള്, എന്നിവ ചേര്‍ക്കാം.

പപ്പായ ജാം

പപ്പായ ജാം

പഴുത്ത പപ്പായ നന്നായി പേസ്റ്റാക്കിയെടുത്ത് ചൂടാക്കാം. തിളച്ചുവരുമ്പോള്‍ പഞ്ചസാര അല്‍പം ചേര്‍ത്ത് ഇളക്കാം. ജാം പരുവമാകുമ്പോള്‍ സിട്രിക്കാസിഡ് ചേര്‍ക്കാം. ചര്‍മ്മത്തിന് ഈ ജാം ഗുണം ചെയ്യും.

ബദാം റെയ്ത്ത

ബദാം റെയ്ത്ത

ബദാം കുതിര്‍ത്ത് തൊലികളഞ്ഞെടുക്കുക. ഇതിലേക്ക് ചെറിയ കഷ്ണങ്ങളാക്കിയ ക്യാരറ്റ്, തേങ്ങ ഒരു ടീസ്പൂണ്‍, പച്ചമുളക്, തൈര് അരകപ്പ് എന്നിവ ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ കടുകും കറിവേപ്പിലയും വറുത്ത് ഇതില്‍ ചേര്‍ക്കാം.

English summary

home beauty tips for your skin problem

Good natural tips using natural and easily available ingredients Beauty tips for your skin
Story first published: Friday, June 19, 2015, 11:13 [IST]