Just In
Don't Miss
- News
അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപം; കേരളത്തില്‍ വന്ന് നീതി ബോധം പഠിപ്പിക്കേണ്ടെന്ന് പിണറായി വിജയന്
- Automobiles
പുതുതലമുറ ടി-റോക്ക്, ടിഗുവാൻ മോഡലുകൾക്ക് പ്ലഗ്-ഇൻ-ഹൈബ്രിഡ് സംവിധാനവും
- Sports
'സെവാഗ് ഇടം കൈകൊണ്ട് ബാറ്റ് ചെയ്യുന്നപോലെ തോന്നുന്നു'- റിഷഭിനെ പ്രശംസിച്ച് ഇന്‍സമാം
- Movies
വനിതാ ദിനത്തില്‍ മകനെ ലോകത്തിന് പരിചയപ്പെടുത്തി കരീന; അനുഷ്കയുടേയും മകളുടേയും ചിത്രം പങ്കുവച്ച് വിരാട്
- Finance
വിപണി: സെന്‍സെക്സ് 50,441 പോയിന്റില്‍, നിഫ്റ്റി 15,000 നില കൈവിട്ടു
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പേരയ്ക്ക ഫേഷ്യല്‍ വീട്ടില്‍നിന്നും
പേരയ്ക്ക ഒരു പോഷക ഫലമാണെന്ന് അറിയാമല്ലോ. ആരോഗ്യത്തിന് ഗുണകരം എന്നതുപോലെ സൗന്ദര്യപരിചരണത്തിനും ഇവ ഉപയോഗിക്കാം. പേരയ്ക്ക ചര്‍മ്മത്തിലെ കൊളാജന്‍ തോത് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് ചര്‍മ്മം അയഞ്ഞുതൂങ്ങാതിരിക്കാനും, കണ്‍തടങ്ങളിലെ കറുപ്പ് നീക്കം ചെയ്യാനും സഹായിക്കും.
ചര്‍മ്മസംരക്ഷണം ആര്യവേപ്പിലയില്‍
ആന്റിയോക്സിഡന്റ്സ് ധാരാളം അടങ്ങിയ പഴമാണിത്. ചര്‍മ്മ രോഗങ്ങളെയെല്ലാം ഇതുവഴി ഇല്ലാതാക്കാം. ഇത് എയ്ജിങ് പ്രശ്നങ്ങളോട് പോരാടാന്‍ സഹായിക്കും. മുഖക്കുരു ഇല്ലാതാക്കാനും പേരയ്ക്ക ഫേസ് മാസ്ക് സഹായിക്കും.
ഇതില്‍ വൈറ്റമിന്‍ സി, എ, ബി, കെ, ബീറ്റാ കരോട്ടീന്‍, അയേണ്‍, കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. പോഷകഗുണമുള്ള പേരയ്ക്ക കൊണ്ട് ഫേസ്പാക് ഉണ്ടാക്കാം.

പേരയ്ക്ക ഫേഷ്യല്‍ പാക്
പേരയ്ക്ക ആദ്യം രണ്ടായി മുറിക്കുക. എന്നിട്ട് അതിലെ കുരു കളഞ്ഞ് പേസ്റ്റാക്കിയെടുക്കാം. ഇതിലേക്ക് പേരയ്ക്കയുടെ രണ്ട് തളിരിലകള്‍ ചേര്‍ക്കാം. ഈ പേസ്റ്റിലേക്ക് രണ്ട് ടീസ്പൂണ്‍ മില്‍ക് പൗഡറോ, ഓട്സ് പൗഡറോ ചേര്‍ക്കാം. നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഓയില്‍ ചര്‍മ്മമാണെങ്കില്‍ ഇതിലേക്ക് അര ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് പുരട്ടാം.

ഫേഷ്യല്‍ ചെയ്യുന്നവിധം
ആദ്യം മുഖം നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഏതെങ്കിലും ക്ലെന്‍സര്‍ ഉപയോഗിക്കാം. ഓറഞ്ച് ക്ലെന്‍സര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഓറഞ്ച് വട്ടത്തില്‍ മുറിച്ച് മുഖം നന്നായി മസാജ് ചെയ്യുന്നതും നല്ലതാണ്. 10 മിനിട്ടിനുശേഷം കോട്ടണ്‍ തുണി കൊണ്ട് തുടച്ചെടുക്കാം. ശേഷം പേരയ്ക്ക് ഫേഷ്യല്‍ പാക് പുരട്ടാം. 15 മിനിട്ട് വെച്ചതിനുശേഷം കഴുകാവുന്നതാണ്.

പേരയ്ക്ക ഫേസ് മാസ്ക്
പേരയ്ക്ക കഷ്ണത്തില്‍ രണ്ട് ടീസ്പൂണ്‍ ഓട്സ് ചേര്‍ക്കുക. ഇത് കട്ടിയുള്ള പേസ്റ്റാക്കിയെടുക്കാം. ഇത് നിങ്ങളുടെ മുഖക്കുരുവും, കറുത്തപാടുകളും മാറ്റാന്‍ സഹായിക്കും. ഓട്സിനു പകരം നിങ്ങള്‍ക്ക് മില്‍ക് പൗഡര്‍ ഉപയോഗിക്കാവുന്നതാണ്.

തിളക്കം ലഭിക്കാന്‍
രണ്ട് കഷ്ണം പേരയ്ക്കയും, രണ്ട് തളിരിലയും, രണ്ട് ടീസ്പൂണ്‍ പാലും, മില്‍ക് പൗഡറും ചേര്‍ത്ത് ഫേസ് ക്രീം ഉണ്ടാക്കാം. ഇത് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിട്ട് വയ്ക്കുക.

നിറം വര്‍ദ്ധിപ്പിക്കാന്‍
നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം മങ്ങി തുടങ്ങിയോ. എന്നാല്‍ പേരയ്ക്കയും ഏത്തപ്പഴവും ചേര്‍ത്ത പേസ്റ്റ് മുഖത്ത് പുരട്ടൂ. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട നിറം തിരിച്ചുകിട്ടും.

ചര്‍മം മൃദുവാക്കാം
ക്യാരറ്റും പേരയ്ക്കയും അല്പം വെള്ളം ഒഴിച്ച് പേസ്റ്റാക്കിയെടുക്കുക. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് മൃദുത്വം നല്‍കും.

പേരയ്ക്ക ഫേസ്മാസ്ക്
പേരയ്ക്ക പേസ്റ്റില്‍ ഒരു ടീസ്പൂണ്‍ തേനും ചെറുനാരങ്ങയും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും നല്ലതാണ്.

മറ്റൊരു ഫേഷ്യല്‍ മാസ്ക്
പേരയ്ക്ക, ഓട്സ്, ചെറുനാരങ്ങാ ജ്യൂസ് എന്നിവകൊണ്ട് ചെറുതായി അരച്ചെടുക്കാം. ഇത് ഫേഷ്യല്‍ സ്ക്രബറായി ഉപയോഗിക്കാം.