പുരുഷന്‍മാരുടെ ശ്രദ്ധയ്ക്ക് ചില കാര്യങ്ങള്‍

Posted By:
Subscribe to Boldsky

പാടുകളില്ലാത്തതും തിളങ്ങുന്നതുമായ ചര്‍മ്മം ഒറ്റ നോട്ടത്തില്‍ എല്ലാവരേയും ആകര്‍ഷിക്കും. എന്നാല്‍ ചര്‍മ്മം അങ്ങനെ തിളങ്ങാന്‍ എന്താണ് സൂത്ര വിദ്യ എന്ന് പല ചെറുപ്പക്കാരും വിഷമത്തോടെയാണെങ്കിലും ആലോചിച്ചിട്ടുണ്ട്. മുടിയുടെ കട്ടി കുറയുന്നുവോ, മരുന്നുണ്ട്

നമ്മുടെ ഒരു ദിവസം നമുക്ക വെള്ളം കുടിയ്ക്കാതെ തുടങ്ങാന്‍ പറ്റുമോ അതുപോലെ തന്നെയാണ് മുഖത്തിന്റെ കാര്യവും. അതിനാവശ്യമുള്ളതു കിട്ടിയില്ലെങ്കില്‍ മുഖവും പണിമുടക്കും.

ഇപ്പോഴത്തെ ചെറുപ്പക്കാരില്‍ നല്ലൊരു ശതമാനത്തിന്റെ മുഖവും വരണ്ട ചര്‍മമ്മായിരിക്കും.

അതുകൊണ്ടു തന്നെ അതുകൊണ്ടുള്ള ദോഷം അനുഭവിക്കുന്നത് ചിലപ്പോള്‍ ജീവിതകാലം മുഴുവനായിരിക്കും. വരണ്ട ചര്‍മ്മത്തിന്റെ പ്രധാന വില്ലന്‍ ഈ കാലമാണ്. മോയ്‌സ്ചുറൈസറിന്റെ അഭാവം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ഇവയെല്ലാം.

പക്ഷേ നിങ്ങള്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാത്തയാളാണെന്നിരിക്കട്ടെ ഇനി മുതല്‍ ഉപയോഗിച്ചു തുടങ്ങാം. പക്ഷേ ഉപയോഗിക്കുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്, അവ ഇതാ

ഉപയോഗിക്കുന്നതെന്തിന്?

ഉപയോഗിക്കുന്നതെന്തിന്?

മോയ്‌സ്ചുറൈസര്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് പലര്‍ക്കും അറിവില്ല. സ്ത്രീകളുടെ ചര്‍മ്മത്തേക്കാള്‍ അല്‍പം കട്ടിയുള്ളതായിരിക്കും പുരുഷന്‍മാരുടെ ചര്‍മ്മം. അതുകൊണ്ടു തന്നെ മോയ്‌സ്ചുറൈസറില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ നമ്മുടെ ചര്‍മ്മത്തെ കൂടുതല്‍ മൃദുലവും ഈര്‍പ്പമുള്ളതുമാക്കുന്നു. ഇത് കൂടാതെ ചര്‍മ്മത്തെ പുറത്തെ പൊടിപലങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

 തിരഞ്ഞെടുക്കാം സ്വഭാവമറിഞ്ഞ്

തിരഞ്ഞെടുക്കാം സ്വഭാവമറിഞ്ഞ്

പലര്‍ക്കും അറിവില്ലാത്ത കാര്യമാണിത്. നമ്മുടെ ചര്‍മ്മത്തിന്റെ സ്വഭാവമറിഞ്ഞു വേണം നാം മോയ്‌സ്ചുറൈസര്‍ തിരഞ്ഞെടുക്കേണ്ടത്. അല്ലാത്ത പക്ഷം അത് നമുക്ക് പ്രതികൂല ഫലമായിരിക്കും നല്‍കുക.

 പ്രതിരോധം തീര്‍ക്കുന്നു

പ്രതിരോധം തീര്‍ക്കുന്നു

നമ്മള്‍ പലപ്പോഴും മറന്നു പോകുന്ന അഥവാ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒരു സത്യമുണ്ട്. അതായത് മോയ്‌സ്ചുറൈസറിനു പിന്നാലെ പിന്നെയും മോയ്‌സ്ചുറൈസര്‍ ക്രീം പുരട്ടേണ്ട ആവശ്യമില്ല. പ്രകൃതി തീര്‍ക്കുന്ന ഒരു പ്രതിരോധം പോലെ മോയ്‌സ്ചുറൈസര്‍ നമ്മുടെ മുഖത്ത് പ്രവര്‍ത്തിക്കും.

സണ്‍സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍

സണ്‍സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍

മിക്ക മോയ്‌സ്ചുറൈസിംഗ് ക്രീമുകളിലും സണ്‍സ്‌ക്രീന്‍ അടങ്ങിയിട്ടുണ്ടാവും. ഇത് നമ്മുടെ ചര്‍മ്മത്തെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു. ചുരുങ്ങിയത് 30 ശതമാനമെങ്കിലും സണ്‍ പ്രൊട്ടക്ഷന്‍ അടങ്ങിയ ക്രീം വേണം തിരഞ്ഞെടുക്കാന്‍.

രാത്രിയില്‍ കൂടുതല്‍ ഫലപ്രദം

രാത്രിയില്‍ കൂടുതല്‍ ഫലപ്രദം

എല്ലാ ദിവസവും മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഫലം പ്രദാനം ചെയ്യുന്നത് രാത്രിയിലെ ഉപയോഗത്തില്‍ നിന്നാണ്. എന്തെന്നാല്‍ രാത്രിയാണ് നമ്മുടെ ശരീരം ഏറ്റവും കൂടുതല്‍ വെള്ളത്തെ പുറന്തള്ളുന്നത്. അതുകൊണ്ടു തന്നെ മോയ്‌സ്ചുറൈസറിന്റെ പ്രവര്‍ത്തനം രാത്രിയില്‍ ശരിയായ രീതിയില്‍ നടക്കും.

ഷേവിംഗിനു ശേഷം ഉത്തമം

ഷേവിംഗിനു ശേഷം ഉത്തമം

ഷേവ് ചെയ്തതിനു ശേഷം നമ്മള്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് ചര്‍മ്മ സുഷിരങ്ങളിലൂടെ അകത്ത് ചെന്ന് പ്രവര്‍ത്തിക്കും. ഇത് മുഖം കൂടുതല്‍ തിളക്കമുള്ളതാവാന്‍ സഹായിക്കും.

പ്രത്യേക രീതികള്‍ വേണ്ട

പ്രത്യേക രീതികള്‍ വേണ്ട

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാന്‍ പ്രത്യേക രീതികളുടെ ആവശ്യമില്ല. ചര്‍മ്മം ഏത് തരത്തില്‍ പെട്ടതാണെന്ന് മാത്രം നാം ശ്രദ്ധിച്ചാല്‍ മതി.

കൂടുതല്‍ പ്രിയം വരണ്ട ചര്‍മ്മക്കാര്‍ക്ക്

കൂടുതല്‍ പ്രിയം വരണ്ട ചര്‍മ്മക്കാര്‍ക്ക്

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാല്‍ അവരുടെ മുഖം എപ്പോഴും എണ്ണമയം നിറഞ്ഞതായിരിക്കും എന്നാല്‍ വരണ്ട ചര്‍മ്മക്കാര്‍ തീര്‍ച്ചയായും മോയ്‌സ്ചുറൈസര്‍ ഉപയോിക്കണം. ഇത് ഇത്തരക്കാരുടെചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കും.

English summary

Every Man Should Know About Using Moisturisers

you shouldn't go a day without hydrating your skin. It's not something that is meant to help you on that very day.
Story first published: Tuesday, July 28, 2015, 18:12 [IST]