വെളുക്കണോ? ചോക്ലേറ്റ് കഴിക്കൂ..

Posted By:
Subscribe to Boldsky

പ്രായഭേദമന്യേ എല്ലാവര്‍ക്കും അല്പം പ്രിയം കൂടുതല്‍ തന്നെയാണല്ലോ ചോക്ലേറ്റുകളോട്. എന്നാല്‍ ആരോഗ്യത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ പലരും ചോക്ലേറ്റ് ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ അടുത്ത കാലത്ത് നടന്ന പഠനങ്ങളില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യകരമായ ഗുണങ്ങള്‍ നല്‍കുമെന്ന് കണ്ടെത്തി. അതോടെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നവരുടെ എണ്ണവും കൂടി കാണും.\

ഐലൈനറുകള്‍ കാഴ്ചശക്തി തന്നെ കളയും

അതുപോലെ തന്നെ പണ്ടുമുതലേ ചോക്ലേറ്റ് സൗന്ദര്യ പരിചരണത്തിനായി ഉപയോഗിക്കാറുണ്ട്. ചോക്ലേറ്റ് ഫേഷ്യല്‍, ക്രീം,സ്പാ ട്രീറ്റ്‌മെന്റുകള്‍ എന്നിവ ഇന്ന് വിപണിയില്‍ സുലഭമാണ്. എല്ലാവര്‍ക്കും തിളങ്ങുന്ന വെളുപ്പാണ് ആഗ്രഹം. നല്ല രുചി അനുഭവിച്ചുതന്നെ നിങ്ങള്‍ക്ക് ഇനി വെളുക്കാം.

ചോക്ലേറ്റ് തന്നെയാണ് രക്ഷകന്‍

ചോക്ലേറ്റ് തന്നെയാണ് രക്ഷകന്‍

ഫ്‌ളേവനോയ്ഡുകള്‍, ആന്റിയോക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ചര്‍മപരിപാലനത്തിന് സഹായിക്കും. കൊക്കോ ബീന്‍സ് ചര്‍മം മിനുസമുള്ളതും ചര്‍മത്തിന് വെളുപ്പുനിറവും നല്‍കും.

സൂര്യതാപം

സൂര്യതാപം

സൂര്യതാപത്താലുണ്ടാകുന്ന കുഴപ്പങ്ങള്‍ 25 ശതമാനമെങ്കിലും കുറയ്ക്കാന്‍ ഡാര്‍ക് ചോക്ലേറ്റിന് സാധിക്കും. പ്രായമാകുമ്പോള്‍ ചര്‍മത്തില്‍ കേടുപാടുകളുണ്ടാകാതിരിക്കാനും ആന്റിയോക്‌സിഡന്റുകള്‍ സഹായിക്കുന്നു.

സ്‌ട്രെസ്

സ്‌ട്രെസ്

ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതുവഴി സ്‌ട്രെസ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നത് തടയാനും സാധിക്കും. ഇതുവഴി ചര്‍മത്തിന് തിളക്കമേറും.

ഫേഷ്യല്‍

ഫേഷ്യല്‍

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതുവഴി വെളുക്കാം. അതൊടൊപ്പം ഡാര്‍ക് ചോക്ലേറ്റ് പ്രധാന ചേരുവയായുള്ള ഫേഷ്യല്‍, സ്പാ ട്രീറ്റ്‌മെന്റുകള്‍ ഏറെ ഗുണകരമാണ്. ഇത് മൃതകോശങ്ങളെ അകറ്റി ചര്‍മം വൃത്തിയാക്കും.

പല്ല്

പല്ല്

പല്ലിന്റെ ഇനാമല്‍ ശക്തിപ്പെടുത്തുന്നതുവഴി ദന്തസംരക്ഷണവും ഡാര്‍ക് ചോക്ലേറ്റിന്റെ കയ്യില്‍ ഭദ്രം. പൂപോലുള്ള പല്ല് സ്വന്തമാക്കുകയും ചെയ്യാം.

വരണ്ടചര്‍മത്തിന്

വരണ്ടചര്‍മത്തിന്

വരണ്ട ചര്‍മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും പുതിയ കോശങ്ങള്‍ രൂപംകൊള്ളുന്നതിനും ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താനും ചര്‍മത്തിന് മൃദുത്വവും ജലാംശവും നല്‍കി വരള്‍ച്ച തടയാനും ചോക്ലേറ്റിന് കഴിയും.

ചോക്ലേറ്റ് ഫേഷ്യല്‍

ചോക്ലേറ്റ് ഫേഷ്യല്‍

തേന്‍, സ്‌ട്രോബെറി എന്നിവ ചോക്ലേറ്റിനൊപ്പം ചേര്‍ത്ത് ഫേഷ്യല്‍ ചെയ്യാം. മുഖത്തിന് തിളക്കം നല്‍കാന്‍ ഈ ഫേഷ്യല്‍ സഹായിക്കും.

ചോക്ലേറ്റ് ഫേഷ്യല്‍

ചോക്ലേറ്റ് ഫേഷ്യല്‍

ചോക്ലേറ്റ് ആദ്യം ഉരുക്കുക. ഇതില്‍ ഷിയ ബട്ടര്‍, പാല്‍ എന്നിവ ചേര്‍ക്കാം. ഇത് തണുത്തു കഴിയുമ്പോള്‍ മുഖത്ത് തേയ്ക്കാം.

ചോക്ലേറ്റ് ഫേഷ്യല്‍

ചോക്ലേറ്റ് ഫേഷ്യല്‍

ചോക്ലേറ്റും തൈരും ചേര്‍ത്താലും നല്ലൊരു ഫേഷ്യല്‍ പായ്ക്കായി.

ചോക്ലേറ്റ് പെഡിക്യൂര്‍

ചോക്ലേറ്റ് പെഡിക്യൂര്‍

ചൂടാക്കിയ കൊക്കോ ഡിപ്പില്‍ കാലുകള്‍ 10 മിനിട്ട് വയ്ക്കുക. ചോക്ലേറ്റ് പെഡി പോളിഷ് സ്‌ക്രബ് ഉപയോഗിച്ച് എക്‌സ്‌ഫോളിയേറ്റ് ചെയ്യുക. ഇത് നശിച്ച കോശങ്ങളെ മാറ്റുന്നു. അതിനുശേഷം മോയിസ്ചര്‍ ചോക്ലേറ്റ് പെഡി മാസ്‌ക് പുരട്ടി ക്ലീന്‍ റാപ് ഉപയോഗിച്ച് കവര്‍ ചെയ്ത് 15 മിനിറ്റ് വെയ്ക്കണം. ഇത് മാറ്റിയശേഷം ചോക്ലേറ്റ് ആല്‍മണ്ട് പെഡി ബട്ടര്‍ ഉപയോഗിച്ച് 15 മിനിട്ട് മസാജ് ചെയ്യുക.

English summary

dark chocolate give you glowing skin

Healthy and glowing skin is what everyone dreams of. eating Dark Chocolate, increase energy levels and give you radiant and glowing skin.
Story first published: Tuesday, June 16, 2015, 11:37 [IST]