ക്യാരറ്റ് ജ്യൂസ് എങ്ങനെ മുഖക്കുരു മാറ്റും

Posted By:
Subscribe to Boldsky

കവിളുകളിലും മുഖത്തും കറുത്തതോ വെളുത്തതോ ആയ ചുവന്നുതുടുത്തു കാണുന്ന ചെറിയ കുരുക്കള്‍ മുതല്‍ വലിയ മുഴകളുടെയും വീക്കത്തിന്റെയും രൂപത്തില്‍ വരെ ഇന്ന് മുഖക്കുരു ഉണ്ടാകുന്നു. മുഖത്ത് മാത്രമല്ല ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കുരുക്കള്‍ കാണപ്പെടുന്നുണ്ട്. ആര്‍ത്തവചക്രത്തിലും,പ്രായപൂര്‍ത്തിയാവുന്ന ഘട്ടത്തിലുമുണ്ടാവുന്ന ഹോര്‍മോണ്‍ ഉല്പാദനം ഇത്തരം മുഖക്കുരു ഉണ്ടാവുന്നതിന് പ്രധാന കാരണമാണ്.

ക്യാരറ്റ് കിഴങ്ങുവര്‍ഗത്തിലെ റാണി

ജനിതകമായ കാരണങ്ങള്‍ കൊണ്ടും മുഖക്കുരു ഉണ്ടാകാം. മുഖക്കുരുവിന് പല മാര്‍ഗങ്ങളും നിങ്ങള്‍ പരീക്ഷിച്ചു കാണും. പോഷക ഗുണങ്ങളുടെ കലവറയായ ക്യാരറ്റ് കൊണ്ടുള്ള പരീക്ഷണങ്ങള്‍ നിങ്ങള്‍ക്ക് മികച്ച ഗുണം നല്‍കും. മുഖക്കുരുവിന് ക്യാരറ്റ് ജ്യൂസ് ഉണ്ടാക്കാം. ഈ ജ്യൂസ് രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ മുഖക്കുരു മാറ്റാം.

വൈറ്റമിന്‍ എ

വൈറ്റമിന്‍ എ

ക്യാരറ്റ് വൈറ്റമിന്‍ എയുടെ ഒരു കേന്ദ്രമാണ്. ഇതില്‍ ബീറ്റാ-കരോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മത്തിന് മികച്ച ഗുണം നല്‍കും.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സിയും ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ കോളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. കൊളാജന്‍ ചര്‍മത്തിന് ഇലാസ്തികത ഉണ്ടാക്കുന്നു. ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിച്ച് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലുന്നു.

പൊട്ടാസ്യം

പൊട്ടാസ്യം

പൊട്ടാസ്യം വരണ്ട ചര്‍മത്തെ ഇല്ലാതാക്കാന്‍ സഹായിക്കും. ഇത് ഇലക്ട്രോലൈറ്റ് ബാലന്‍സ് ചെയ്യുന്നു.

കരോട്ടീനോയ്ഡ്

കരോട്ടീനോയ്ഡ്

ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന കരോട്ടീനോയ്ഡ് എന്ന ആന്റിയോക്‌സിഡന്റ് ചര്‍മത്തിന്റെ ഇമ്യൂണിറ്റി വര്‍ദ്ധിപ്പിച്ച് തിളക്കം നല്‍കുന്നു. ഇത് ചര്‍മത്തിനുണ്ടാകുന്ന തേയ്മാനവും വിള്ളലും മാറ്റുന്നു.

ക്യാരറ്റ് ജ്യൂസ് ഉണ്ടാക്കാം

ക്യാരറ്റ് ജ്യൂസ് ഉണ്ടാക്കാം

ക്യാരറ്റ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അതിലേക്ക് ഒരു ആപ്പിളിന്റെ കഷ്ണങ്ങളും കൈതച്ചക്കയും, ചെറുനാരങ്ങാനീരും ചേര്‍ക്കുക. എല്ലാം ചേര്‍ത്ത് ജ്യൂസാക്കാം. ഇതിലേക്ക് ബ്ലാക്ക് സാള്‍ട്ടും, വറുത്ത ജീരകപ്പൊടിയും ചേര്‍ക്കാം. അല്‍പം പഞ്ചസാരയും ചേര്‍ക്കാം. മുഖക്കുരു മാറ്റും ക്യാരറ്റ് ജ്യൂസ് തയ്യാര്‍. രാവിലെ വെറും വയറ്റില്‍ കുടിക്കണം.

ഫേസ് മാസ്‌ക്

ഫേസ് മാസ്‌ക്

മുഖക്കുരു മാറ്റുന്ന ക്യാരറ്റ് ഫേസ് മാസ്‌ക് ഉണ്ടാക്കാം. രണ്ട് ക്യാരറ്റ് എടുത്ത് വെള്ളത്തിലിട്ട് വേവിക്കുക. വേവിച്ച ക്യാരറ്റ് പേസ്റ്റാക്കി ഇതിലേക്ക് തേനും, ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിട്ട് വയ്ക്കാം.

ക്ലീന്‍സര്‍

ക്ലീന്‍സര്‍

മുഖക്കുരു ഉള്ള മുഖം എന്നും വൃത്തിയായിട്ടിരിക്കുകയാണ് ആദ്യം വേണ്ടത്. ക്യാരറ്റ് ജ്യൂസ് മികച്ച ക്ലീന്‍സര്‍ ആണ്. ക്യാരറ്റ് ജ്യൂസില്‍ അല്‍പം ഉപ്പ് ഇട്ട് മുഖം കഴുകാം.

English summary

carrot juice packs treat to acne

we have an amazing ingredient which can heal acne in a simple and effective way! It is nothing but the humble carrot in your home and its juice! But, how does carrot juice help acne?
Story first published: Friday, June 12, 2015, 13:09 [IST]