For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിന് ഇനി മുന്തിരി ഫേസ്മാസ്‌ക്

By Sruthi K M
|

ആളല്‍പം ചെറുതാണെങ്കിലും ഗുണത്തില്‍ മുന്നില്‍ തന്നെയാണ് മുന്തിരി. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മുന്തിരി ഉത്തമം തന്നെ. ഇത്തിരി പുളിയുണ്ടെങ്കിലും മുന്തിരി കഴിക്കണമെന്ന് പറയാന്‍ പല കാരണങ്ങളുമുണ്ട്. അതുപോലെ മുന്തിരി ഫേസ്പാക്കുകള്‍ ചര്‍മ്മത്തിന് ആവശ്യമാണെന്ന് പറയാനും ഒട്ടേറെ കാര്യങ്ങളുണ്ട്.

സോയ ഫേസ് ക്ലെന്‍സര്‍ ഉണ്ടാക്കാം..

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദിവസവും മുന്തിരി കഴിക്കുന്നത് കൊളാജെന്‍ ഉണ്ടാകുന്നതിന് സഹായിക്കും. മുഖത്ത് അടിഞ്ഞുകൂടുന്ന അഴുക്കുകള്‍ കളയുന്നതിനും മുഖക്കുരു ഇല്ലാതാക്കുന്നതിനും മുന്തിരി സഹായിക്കും. വീട്ടില്‍ മുന്തിരി കൊണ്ടുണ്ടാക്കാവുന്ന ഫേസ്പാക്കുകള്‍ അറിയാം...

മുന്തിരിയെന്ന കേമന്‍

മുന്തിരിയെന്ന കേമന്‍

മുന്തിരി മറ്റു പഴങ്ങള്‍ക്കൊപ്പം അരച്ച് മുഖത്തിടുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും നല്ലതാണ്. മുന്തിരി മുഖത്തുരസുന്നത് ചുളിവുകള്‍ വീഴാതിരിക്കാനും സഹായിക്കും.

ചെറുപ്പം നിലനിര്‍ത്താന്‍

ചെറുപ്പം നിലനിര്‍ത്താന്‍

ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്താനും നിറം കൂട്ടാനും സഹായിക്കും.

മുന്തിരി, ആപ്പിള്‍ ഫേസ്പാക്ക്

മുന്തിരി, ആപ്പിള്‍ ഫേസ്പാക്ക്

മുന്തിരിയിലും ആപ്പിളിലും ആന്റിയോക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇവ ചേര്‍ത്ത് ഫേസ്പാക്ക് ഉണ്ടാക്കാം. ചര്‍മ്മം വൃത്തിയാക്കാനും മൃദുവാക്കാനും ഇത് സഹായിക്കും. ഈ പേസ്റ്റ് മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക.

തൈരും മുന്തിരിയും

തൈരും മുന്തിരിയും

മുന്തിരി പേസ്റ്റില്‍ അല്‍പം തൈരും ചെറുനാരങ്ങാനീരും ചേര്‍ക്കുക. മുഖത്തുപുരട്ടി ഉണങ്ങിയാല്‍ ചെറുചൂടുവെള്ളത്തില്‍ കഴുകാം.

മുന്തിരിയും തേനും

മുന്തിരിയും തേനും

മുന്തിരിയും തേനും ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് ദിവസും മുഖത്തിടുന്നത് നല്ലതാണ്. തിളക്കം ലഭിക്കും.

മുന്തിരിയും സ്‌ട്രോബെറിയും

മുന്തിരിയും സ്‌ട്രോബെറിയും

വാടിയ ചര്‍മ്മത്തിന് ഏറ്റവും മികച്ച ഫേസ്പാക്കാണിത്. ഇതുരണ്ടും പേസ്റ്റാക്കി മുഖത്തിടാം.

മുന്തിരിയും മുള്‍ട്ടാണി മിട്ടിയും

മുന്തിരിയും മുള്‍ട്ടാണി മിട്ടിയും

മുന്തിരി പേസ്റ്റും, മുള്‍ട്ടാണഇ മിട്ടിയും ആവശ്യത്തിന് റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. ഇതും മികച്ച ഫേസ്മാസ്‌ക്കാണ്.

English summary

some Homemade Skin Lightening grape Face Masks

Grapes contain the tartaric acid and malic acid do lot for the skin care. Find the some natural homemade grape face packs.
Story first published: Tuesday, July 7, 2015, 12:17 [IST]
X
Desktop Bottom Promotion