For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൗവനം തുളുമ്പും ചര്‍മത്തിന്‌

By Super
|

മിനുസം, മൃദുലം, തിളക്കം എന്നിവയാണ്‌ മനോഹരമായ ചര്‍മ്മത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. ഇത്തരം ഒരു ഭാഗ്യത്തിനായി പരിശ്രമിക്കുന്നവരാണ്‌ എല്ലാവരും.

എന്നാല്‍, ഇത്‌ അത്ര എളുപ്പമല്ല, അതുപോലെ പ്രയാസവുമല്ല. മനോഹരമായ ചര്‍മ്മം നേടാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണിവിടെ പറയുന്നത്‌. അതില്‍ ചിലത്‌്‌ ചെയ്യേണ്ട കാര്യങ്ങളും ചിലത്‌ ചെയ്യരുതാത്ത കാര്യങ്ങളുമാണ്‌. പിന്തുടരാന്‍ എളുപ്പമുള്ളവയാണ്‌ ഓരോന്നും.

പീച്ച് ഫേസ് പായക്കുണ്ടാക്കൂപീച്ച് ഫേസ് പായക്കുണ്ടാക്കൂ

യൗവ്വനം തുളുമ്പുന്ന തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താന്‍ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു നോക്കിയാല്‍ ഗുണം ലഭിക്കുമെന്നത്‌ ഉറപ്പാണ്‌.

മേക്‌അപ്‌

മേക്‌അപ്‌

പ്രകൃതി ദത്ത ചേരുവകള്‍ അടങ്ങിയ സൗന്ദര്യവര്‍ധക ഉത്‌പന്നങ്ങള്‍ കഴിവതും ഉപയോഗിക്കാന്‍ ശ്രമിക്കുക. മിനറല്‍ മേക്‌അപ്‌ നിര്‍ദ്ദോഷകരമായ ആവരണം നല്‍കുകയും ചര്‍മ്മത്തിന്‌ ജീവന്‍ നല്‍കുകയും ചെയ്യും. ചേരുവകള്‍ കുറവാണെന്നതിന്റെ അര്‍ത്ഥം ചര്‍മ്മത്തിന്‌ മേക്‌അപ്‌ ഉത്തമമാകുമെന്നാണ്‌.

വൃത്തിയാക്കല്‍

വൃത്തിയാക്കല്‍

എല്ലാ ആഴ്‌ചയും പതിവായി ചര്‍മ്മത്തിലെ നശിച്ച കോശങ്ങള്‍ നീക്കം ചെയ്യണം. എണ്ണമയമുള്ള ചര്‍മ്മം ആണെങ്കില്‍ ഗ്ലൈകോലിക്‌ അല്ലെങ്കില്‍ സാലിസിലിക്‌ ആസിഡ്‌ ഉപയോഗിച്ച്‌ വേണം ഇത്‌ ചെയ്യാന്‍. സാധാരണ ചര്‍മ്മമാമോ ലോല ചര്‍മ്മമോ ആണെങ്കില്‍ ചര്‍മ്മത്തിലെ പാടുകളുള്ള ആദ്യപാളി നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഉത്‌പന്നങ്ങള്‍ ഉപയോഗിച്ച്‌ മുഖം ഉരച്ച്‌ കഴുകണം.

ഐ ക്രീം

ഐ ക്രീം

എല്ലാ ദിവസവും കണ്ണിന്‌ ചുറ്റും ക്രീം പുരട്ടണം. കണ്ണിന്‌ ചുറ്റുമുള്ള ചര്‍മ്മം വളരെ നേര്‍ത്തതും ദുര്‍ബലവുമാണ്‌. അതിനാല്‍ എസ്‌പിഎഫ്‌ 30 ഐ ക്രീം ഉപയോഗിച്ച്‌ ഇവ സംരക്ഷിക്കണം.

ഭക്ഷണം

ഭക്ഷണം

ഉള്ളില്‍ നിന്നാണ്‌ ആരോഗ്യമുള്ള ചര്‍മ്മത്തിന്റെ തുടക്കം. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന്‌ ധാരാളം വെള്ളം കുടിക്കുക. ആന്റി ഓക്‌സിഡന്റ്‌ , വിറ്റാമിന്‍ എ, ഇ,സി, ബീറ്റ കരോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. ഗ്രീന്‍ ടീയിലും മറ്റും അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ്‌സ്‌ കോശ നാശത്തിന്‌ കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളെ പ്രതിരോധിക്കും. കൂടാതെ ആന്റി ഓക്‌സിഡന്റ്‌സ്‌ ഹൃദ്രോഗം, അര്‍ബുദം എന്നിവയില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.

പുകവലി

പുകവലി

അകാലത്തില്‍ ചര്‍മ്മം പ്രായമായതിന്റെ ലക്ഷണം കാണിച്ചു തുടങ്ങാന്‍ പുകവലി കാരണമാകും. സൂര്യപ്രകാശമാണ്‌ ചര്‍മ്മത്തിന്റെ നിറവും തിളക്കവും നഷ്ടമാകുന്നതിനുള്ള മറ്റൊരു കാരണം. നിക്കോട്ടിന്‍ രക്ത ധമനികളില്‍ തടസ്സം സൃഷ്ടിക്കുകയും ചര്‍മ്മത്തിലേക്കുള്ള ഓക്‌സിജന്റെ ഒഴുക്ക്‌ കുറയ്‌ക്കുകയും ചെയ്യും.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

ചര്‍മ്മത്തിന്റെ നനവ്‌ നിലനിര്‍ത്താന്‍ എപ്പോഴും ശ്രമിക്കണം. ശൈത്യകാലത്താണെങ്കിലും വീടിന്‌ പുറത്തായിരിക്കുമ്പോഴും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത്‌. കുറഞ്ഞത്‌ 30 ന്റെ എങ്കിലും എസ്‌പിഎഫ്‌ ഉപയോഗിക്കാന്‍ ശ്രമിക്കുക.

കഴുത്ത്‌,കൈ, നെഞ്ച്‌

കഴുത്ത്‌,കൈ, നെഞ്ച്‌

പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ എളുപ്പം പ്രകടമാകുന്ന പ്രദേശങ്ങളാണിവ. എന്നാല്‍, കഴുത്തിലെയും കൈയിലെയും നെഞ്ചിലെയും ചര്‍മ്മത്തിന്‌ വേണ്ട ശ്രദ്ധ നല്‍കാന്‍ പലരും ശ്രമിക്കാറില്ല. മുഖചര്‍മ്മത്തിന്‌ ചെയ്യുന്നത്‌ പോലെ സണ്‍സ്‌ക്രീനും മോയ്‌സ്‌ച്യുറൈസറും എല്ലാം ഈ ഭാഗങ്ങളിലും ഉപയോഗിക്കണം. നശിച്ച ചര്‍മ്മം നീക്കം ചെയ്യുകയും വേണം. വിറ്റാമിന്‍ എ, ചെമ്പ്‌, കൈനെറ്റിന്‍, വിറ്റാമിന്‍ സി പോലെ പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്‌ക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ധാരാളം കഴിക്കുക.

അധിക വരള്‍ച്ച

അധിക വരള്‍ച്ച

ഒരു മുഖ കുരുവിനെ ഇല്ലാതാക്കുന്നതിനായി മുഖം മുഴുവന്‍ വരണ്ടു പോകുന്ന അവസ്ഥ ചിലര്‍ സൃഷ്ടിക്കാറുണ്ട്‌. ഇത്‌ പ്രശ്‌നം കൂടുതല്‍ വഷളാകാന്‍ കാരണമാകും. ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണ മുഴുവന്‍ നഷ്ടമായാല്‍ ഇത്‌ പരിഹരിക്കുന്നതിനായി കൂടുതല്‍ സീബം ഉത്‌പാദിപ്പിക്കപ്പെടും. ഇത്‌ ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ നിറയുകയും കൂടുതല്‍ മുഖക്കുരുവിന്‌ കാരണമാവുകയും ചെയ്യും. സ്ഥിരമായി ചര്‍മ്മം വൃത്തിയാക്കുകയും നശിച്ച ചര്‍മ്മം നീക്കം ചെയ്യുകയും ചെയ്യുന്നത്‌ ചര്‍മ്മത്തിന്‌ നല്ലതാണ്‌. എന്നാല്‍, മുഖക്കുരുവിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ത്വക്‌ രോഗ വിദഗ്‌ധന്റെ നിര്‍ദ്ദേശം തേടുന്നത്‌ നല്ലതാണ്‌.

English summary

Do and Don't For Naturally Glowing Skin

There are some do and don't for a naturally glowing skin. Know more about this do and don't,
X
Desktop Bottom Promotion