For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പീച്ച് ഫേസ് പായക്കുണ്ടാക്കൂ

|

സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ ഫേസ് പായ്ക്കുകള്‍ക്ക് പ്രത്യേക പങ്കുണ്ട്. പലതരം ഫേസ്പായ്ക്കുകളും വിപണിയില്‍ ലഭ്യമാണ്. വിവിധ തരം ചര്‍മങ്ങള്‍ക്കുള്ള ഫേസ് പായക്കുകളും ലഭ്യമാണ്.

ഫേസ് പായ്ക്കുകളില്‍ തന്നെ പഴവര്‍ഗങ്ങള്‍ കൊണ്ടുള്ള ഫേസ് പായ്ക്കുകള്‍ക്ക് ഗുണമേറും. പലതരം പഴവര്‍ഗങ്ങള്‍ ഉപയോഗിച്ചും ഫേസ് പായക്കുണ്ടാക്കാം.

പീച്ച് കൊണ്ടുള്ള ഫേസ് പായക്ക് തികച്ചും പ്രകൃതിദത്ത രീതിയില്‍ ഉണ്ടാക്കാവുന്ന ഒന്നാണ്. ഇതില്‍ വിവിധ കൂട്ടുകള്‍ കൂട്ടിക്കലര്‍ത്തി ഫേസ് പായ്ക്കുണ്ടാക്കാം. ഇത് എങ്ങനെയെന്നു നോക്കൂ,

പീച്ച്

പീച്ച്

പീച്ചിന്റെ ഒരു കഷ്ണം മുഖത്തുരസുന്നതു തന്നെ വരണ്ട ചര്‍മത്തെ അകറ്റും. ഇത് മുഖത്ത് നല്ലപോലെ മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇളം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് കൂടുതല്‍ ഗുണം ചെയ്യും.

പീച്ചും തക്കാളിയും

പീച്ചും തക്കാളിയും

പീച്ചും തക്കാളിയും ചേര്‍ത്തും ഫേസ്പായ്ക്കുണ്ടാക്കാം. തക്കാളിയിലെ ആന്റിഓക്‌സിഡന്റുകള്‍ പീച്ചുമായി ചേരുമ്പോള്‍ ചര്‍മത്തിന് ഏറെ നല്ല ഗുണങ്ങളുണ്ടാക്കും. ഇത് ചര്‍മത്തിലെ അഴുക്കും വിഷാംശവും നീക്കം ചെയ്യാനും നല്ലതാണ്. പീച്ചും തക്കാളിയും നല്ലപോലെ കൂട്ടിക്കലര്‍ത്തി മുഖത്തിടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയുകയുമാവാം.

ചെറുനാരങ്ങ

ചെറുനാരങ്ങ

പീച്ച് ചെറുനാരങ്ങാനീരുമായി ചേര്‍ത്തും നല്ല ഫേസ് പായ്ക്കുണ്ടാക്കാം. പീച്ച് കുരു നീക്കം ചെയ്ത് ഉടയ്ക്കുക. ഇതിലേക്ക് ചെറുനാരങ്ങാനീര് ചേര്‍ക്കാം. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

മുട്ട

മുട്ട

പീച്ചും മുട്ടയും ഉപയോഗിച്ച് ഫേസ് പായ്ക്കുണ്ടാക്കാം. പീച്ചില്‍ നിന്നും കുരു നീക്കം ചെയ്യുക. ഇത് മുട്ടവെള്ളയുമായി ചേര്‍ത്തുടച്ച് മുഖത്തു പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയാം.

തേന്‍

തേന്‍

പീച്ചും തേനും കൂട്ടിച്ചേര്‍ത്താലും നല്ല ഫേസ് പായ്ക്കുണ്ടാക്കാം. പീച്ച് ഉടച്ച് അതില്‍ തേന്‍ ചേര്‍ക്കാം. മുഖക്കുരുവുള്ളവരാണെങ്കില്‍ ഇതിലേക്ക് അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കാവുന്നതാണ്. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

English summary

Different Types Peach Face Pack

Peach Face pack is beneficial for soft skin. Here are different ways to make peach face pack,
Story first published: Friday, February 7, 2014, 15:49 [IST]
X
Desktop Bottom Promotion