വീട്ടിൽ നിർമ്മിക്കാവുന്ന മികച്ച ലെമൺ ഫേസ്പാക്കുകൾ

Posted By: Super
Subscribe to Boldsky

സൗന്ദര്യചികിത്സകളിലെ ഒരു പ്രധാന ഘടകമാണ് നാരങ്ങ. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിൽ ആഴ്ന്നിറങ്ങി ചർമ്മത്തിന് തിളക്കം നൽകുന്നു. നാരങ്ങയിലെ ആൻറി ഓക്സിഡന്റ് രക്തചംക്രമണം കൂട്ടുകയും ആരോഗ്യകരമായ ച‍‍ർമ്മം പ്രധാനം ചെയ്യുകയും ചെയ്യുന്നു. ഫേഷ്യലുകളിലും ഫേസ് മാസ്കുകളിലും നാരങ്ങ വ്യാപകമായി ഉപയോഗിക്കുന്നു. സിട്രസ് പഴങ്ങളിൽ ഉൾപ്പെടുന്ന നാരങ്ങക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റ്സും അടങ്ങിയിരിക്കുന്നതിനാൽ നിരവധി സൗന്ദര്യഗുണങ്ങളും ഇതിനുണ്ട്.

പ്രകൃതിദത്തമായ ചർമ്മശുചീരകരണിയാണ് നാരങ്ങ. നാരങ്ങ തേൻ, ഗ്രാം ഫ്ലവർ, മുട്ട, തൈര് തുടങ്ങിയവയുമായി കലർത്തി ഉപയോഗിച്ചാൽ ഫലം അദ്ഭുതകരമായിരിക്കും. നാരങ്ങ ഉപയോഗിക്കാവുന്ന ചില ഫേസ് പാക്കുകളാണ് ഇവിടെ വിവരിക്കുന്നത്.

Lemon

നാരങ്ങയും യോഗർട്ടും

ഒരു പാത്രത്തിൽ അരകപ്പ് തൈര് എടുക്കുക. ഇതിൽ നാരങ്ങ പിഴിഞ്ഞ് ചേർക്കുക. രണ്ടും നന്നായി കലർത്തുക. നാരങ്ങാ നീരിന് പകരം നാരങ്ങാ എണ്ണയോ ഉപയോഗിക്കാം. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. പത്ത് പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച കഴുകുക. തിളങ്ങുന്നതും നനവുള്ളതുമായ ചർമ്മം നിങ്ങൾക്ക് സ്വന്തം. നാരങ്ങ ചർമ്മത്തെ വൃത്തിയാക്കുകയും തൈര് നനക്കുകയും ചെയ്യും.

നാരങ്ങയും തേനും

ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുക. രണ്ടും നന്നായി ഇളക്കുക. ഇത് മുഖത്ത് പുരട്ടുക. പത്ത് മിനിട്ടിന് ശേഷം മുഖം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് സൂര്യാഘാതം ഏറ്റുള്ള പാടുകളെയും മറ്റും പാടുകളെയും നീക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇത് ഉപയോഗിച്ചാൽ മികച്ച ഫലം ഉറപ്പ്.

നാരങ്ങയും കുക്കുമ്പറും

കുക്കുമ്പർ ജ്യൂസ് ഒരു ടേബിൾ സ്പൂണിനൊപ്പം ഒരു ടേബിൾ സ്പൂൺ നാരങ്ങ ചേർത്ത് ഇളക്കുക. ഒരു ഉണ്ട കോട്ടൺ എടുത്ത് ഇതിൽ മുക്കി വട്ടത്തിൽ മുഖത്ത് തേക്കുക. അഞ്ച് മിനിട്ടോളം അമർത്തി ഈ പ്രക്രിയ ആവർത്തിക്കുക. ഇത് ഉണങ്ങാൻ അഞ്ച് മിനിട്ട് കാക്കുക. തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. എണ്ണമയമുള്ള ച‍‍ർമ്മത്തിൽ നിന്ന് രക്ഷ നേടാൻ ഈ ഫേസ് പാക്ക് ഉത്തമമാണ്.

നാരങ്ങയും മുൾട്ടാണി മിട്ടിയും

രണ്ട് സ്പൂൺ മുൾട്ടാണി മിട്ടിയും ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും നന്നായി കലർത്തുക. മുഖം മുഴുവൻ ഇത് പുരട്ടുക. പത്ത് പതിനഞ്ച് മിനിട്ടിന് ശേഷം മുഖം ചൂടുവെള്ളത്തിൽ കഴുകുക. മികച്ചൊരു ഫേസ് പാക്കാണിത്.

നാരങ്ങയും തക്കാളിയും

തക്കാളിനീര് മൂന്നോ നാലോ സ്പൂണിൽ ഒന്നോ രണ്ടോ സ്പൂൺ നാരങ്ങാ നീര് ചേർക്കുക. ഇത് ഒരു പാത്രത്തിൽ കുഴമ്പുരൂപത്തിൽ ചേർക്കുക. മുഖത്ത് പുരട്ടി ഉണങ്ങാൻ പത്ത് മിനിട്ട് കാക്കുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ പാടുകളും മറ്റും കളയാൻ ഇത് ഉത്തമമാണ്.

സൗന്ദര്യചികിത്സക്ക് പല തരത്തിൽ നാരങ്ങ ഉപയോഗിക്കാം. ചർമ്മസംബന്ധമായ ഏതു പ്രശ്നങ്ങൾക്കും നാരങ്ങ പരിഹാരമാണ്. മുകളിൽ പറഞ്ഞവ ഒന്നു ചെയ്തുനോക്കി ഫലം മനസ്സിലാക്കാം.

English summary

Best Natural Home Made Lemon Face Packs

Lemon is a major beauty ingredient. Here are some lemon face packs that can used for beauty,