For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്ലിസറിന്‍ കൊണ്ട് ഫേസ് മാസ്‌ക്

|

ചര്‍മത്തിന് പറ്റിയ ഫേസ്മാസ്‌കുകള്‍ പലവിധത്തിലും ഉണ്ടാക്കാം. ചര്‍മത്തിന്റെ വരള്‍ച്ചക്ക് പറ്റിയ നല്ലൊരു പ്രതിവിധിയാണ് ഗ്ലിസറിന്‍. ഇതുപയോഗിച്ചും ഫേസ് മാസ്‌കുകള്‍ ഉണ്ടാക്കാം.

Glycerine Face Mask

1 സ്പൂണ്‍ തേനും 1 സ്പൂണ്‍ ഗ്ലിസറിനും കലര്‍ത്തി മുഖത്തും കഴുത്തിലും തേക്കാം. ഇത് 10-15 മിനിറ്റ് കഴിഞ്ഞ് കഴുകുകയും ചെയ്യാം. ചര്‍മത്തിലെ ഈര്‍പ്പം നില നില്‍ക്കും, ചര്‍മം മൃദുവാകുകയും ചെയ്യും.

ഗ്ലിസറിനും നല്ല പഴുത്ത പഴവും ഉപയോഗിച്ചും ഫേസ് മാസ്‌കണ്ടാക്കാം. പഴം നല്ലപോലെ ഉടയ്ക്കുക. ഇതില്‍ അല്‍പം ഗ്ലിസറിന്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് വളരെ നല്ലതാണ്. പഴം മുഖത്തെ പാടുകള്‍ അകറ്റും. ഗ്ലിസറിന്‍ ചര്‍മത്തിന് മൃദുത്വം നല്‍കും.

ഗ്ലിസറിന്‍, ഓട്‌സ് എന്നിവ കൂട്ടിച്ചേര്‍ത്ത് മുഖത്തേക്കുള്ള മാസ്‌കുണ്ടാക്കാം. ഓട്‌സ് മിക്‌സിയില്‍ അടിച്ച് ഇതില്‍ രണ്ടു സ്പൂണ്‍ ഗ്ലിസറിന്‍ ചേര്‍ക്കണം. ഇത് മുഖത്തു തേച്ച് പത്തു പതിനഞ്ചു മിനിറ്റ് വയ്ക്കാം. മുഖം കഴുകുന്നതിന് മുന്‍പ് ഇത് കൊണ്ട് പതുക്കെ സ്‌ക്രബ് ചെയ്യുകയുമാകാം. മുഖം മൃദുവാകുമെന്നു മാത്രമല്ലാ, ചര്‍മത്തിലെ മൃതചര്‍മം നീങ്ങുകയും ചെയ്യും.

ഗ്ലിസറിന്‍, മുട്ട, ചെറുനാരങ്ങ എന്നിവ ചേര്‍ത്തും ഫേസ് മാസ്‌കുണ്ടാക്കാം. ഒരു മുട്ടയുടെ വെള്ള, നാല് സ്പൂണ്‍ ചെറുനാരങ്ങാനീര്, 1 സ്പൂണ്‍ ഗ്ലിസറിന്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുഖത്തു തേയ്ക്കാം. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഇത് മുഖം മൃദുവാക്കുമെന്നു മാത്രമല്ലാ, മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യും.

കളിമണ്ണ് ചര്‍മസംരക്ഷണത്തിന് നല്ലതാണ്. ഇതില്‍ ഗ്ലിസറിന്‍ ചേര്‍ത്ത് മുഖത്തും കഴുത്തിലും തേക്കാം. കളിമണ്ണിന് പകരം മുള്‍ത്താണി മിട്ടിയും ഉപയോഗിക്കാം. ചര്‍മം മൃദുവാക്കുന്നവയാണ് ഇവ രണ്ടും.

തികച്ചും പ്രകൃതിദത്ത രീതിയിലുള്ള ഗ്ലിസറിന്‍ ഫേസ് മാസ്‌ക് ഉപയോഗിച്ചു നോക്കൂ. ഇത് സൗന്ദര്യസംരക്ഷണത്തിന് ഗുണം ചെയ്യും.

English summary

Skincare, Glycerine, Facemask, Face Scrubber, Clay, Honey, Egg, Beauty, ചര്‍മസംരക്ഷണം, ഗ്ലിസറിന്‍, ഫേസ് മാസ്‌ക്, ഫേസ് സ്‌ക്രബര്‍, തേന്‍, കളിമണ്ണ്, സൗന്ദര്യം, മുട്ട

Glycerine is one of the best remedies for natural skin care. It one of the best natural moisturisers that one can use to their benefit. It is used for both cosmetic purposes and in some medicines that are used for treating several skin conditions
Story first published: Friday, August 17, 2012, 11:13 [IST]
X
Desktop Bottom Promotion