Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
നിറം വര്‍ദ്ധിക്കാന്‍ മഞ്ഞളും ചന്ദനവും

നിറം നല്കാന് മഞ്ഞളിനോളം കഴിവ് ഒരു ബ്യൂട്ടീഷന്മാര്ക്കുമില്ല. ഇതിന്റെ ഔഷധഗുണവും എടുത്തുപറയേണ്ടതാണ്. മഞ്ഞള്‍ ഉണക്കി പൊടിച്ച് പാല്‍പ്പാടയും പാലും കടലമാവും ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയാം. പാക്കറ്റില്‍ കിട്ടുന്ന മഞ്ഞപ്പൊടികള് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഇവയില്‍ രാസവസ്തുക്കള്‍ക്കുള്ള സാധ്യത കൂടുതലാണ്.
ബദാം ആരോഗ്യത്തിന് മാത്രമല്ലാ, സൗന്ദര്യസംരക്ഷണത്തിനും നല്ലതാണ്. 10 ബദാം രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് അരച്ചെടുക്കുക. ഇത് തേനില്‍ ചേര്‍ത്ത് മുഖത്ത് സ്ക്രബറായും ഫേസ്പാക്കായും ഉപയോഗിക്കാം. നിറം വര്‍ദ്ധിക്കാന്‍ പറ്റിയ നല്ലൊരു മാര്‍ഗമാണ് ഇത്.
ചന്ദനം നല്ലൊരു സൗന്ദര്യസംരക്ഷണ മാര്‍ഗമാണ്. ചന്ദനം അരച്ചോ ചന്ദനപ്പൊടി നനച്ചോ മുഖത്തു തേയ്ക്കാം. ചന്ദനം നാരങ്ങാനീര്, തക്കാളി നീര് എന്നിവയുമായി ചേര്‍ത്ത് മുഖത്തിടുന്നതും നല്ലതാണ്. നിറം വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ലാ, പാടുകളും കുരുക്കുളും അകറ്റാന്‍ കൂടിയുള്ള ഒരു നല്ല മരുന്നാണ് ചന്ദനം.
കുങ്കുമപ്പൂ കുങ്കുമത്തിന്റെ നിറം നല്‍കുമെന്നാണ് ചൊല്ല്. അല്പം കുങ്കമപ്പൂ പാല്‍പ്പാടയും തൈരും ചേര്‍ത്ത് മുഖത്തു തേച്ചാല്‍ നിറം വര്‍ദ്ധിക്കും. ഈ മിശ്രിതം ഉണങ്ങിയ ശേഷം ചെറുചൂടുള്ള വെള്ളം കൊണ്ട് കഴുകിക്കളയാം.



Click it and Unblock the Notifications