ഷേവ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മുറിവില്‍ നിന്നുള്ള രക്തസ്രാവം തടയാന്‍ 6 എളുപ്പവഴികള്‍

Posted By: Lekshmi S
Subscribe to Boldsky

പതിവായി ഷേവ് ചെയ്യുന്നവര്‍ക്ക് എത്ര ശ്രദ്ധിച്ചാലും ചെറിയ മുറിവുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാവില്ല. മുറിവില്‍ ടോയ്‌ലെറ്റ് പേപ്പര്‍ വയ്ക്കുകയോ ബാന്‍ഡ് എയ്ഡ് ഒട്ടിക്കുകയോ ചെയ്യുകയാണ് പലരുടെയും പതിവ്. ഇനി മുതല്‍ ഇതിന്റെയൊന്നും ആവശ്യമില്ല. അനായാസം നിങ്ങള്‍ക്ക് രക്തസ്രാവം തടയാന്‍ കഴിയും. ഷേവ് ചെയ്യുമ്പോഴുണ്ടാകുന്ന മുറിവുകള്‍ വളരെ ചെറുതായതിനാല്‍ പെട്ടെന്ന് തന്നെ രക്തം കട്ടിപിടിക്കും. എന്നാല്‍ ചില അവസരങ്ങളില്‍ രക്തസ്രാവത്തിന് സാധ്യതയുണ്ട്.

shv

ആസ്പിരിന്‍ പോലുള്ള മരുന്ന് കഴിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് രക്തം കട്ടപിടിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ചില മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് മോണകള്‍, മൂക്ക് എന്നിവിടങ്ങളില്‍ നിന്നും രക്തസ്രാവം ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടുക.

ഷേവ് ചെയ്യുമ്പോഴുണ്ടാകുന്ന സാധാരണ ചെറിയ മുറിവുകളില്‍ നിന്നുള്ള രക്തസ്രാവം തടയാന്‍ സഹായിക്കുന്ന ചില സാധനങ്ങള്‍ പരിചയപ്പെടാം.

shv

ആഫ്റ്റര്‍ഷേവ്

മുറിവില്‍ ആഫ്റ്റര്‍ ഷേവ് പുരട്ടുക. മിക്ക ആഫ്റ്റര്‍ ഷേവുകളിലും ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ ചുരുക്കുകയും അതുവഴി രക്തം കട്ടപിടിക്കാന്‍ സഹായിക്കുകയും ചെയ്യും. ആല്‍ക്കഹോളിന് അണുബാധ തടയാനും കഴിയും. ചെറിയ മുറിവുകള്‍ വഴി പോലും ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിച്ച് അണുബാധയുണ്ടാക്കും.

shv

ഡിയോഡ്രന്റ്

ഡിയോഡ്രന്റുകളില്‍ അടങ്ങിയിരിക്കുന്ന അലൂമിനിയം ക്ലോറൈഡ് വിയര്‍പ്പ് ഗ്രന്ഥികളെ ചുരുക്കി വിയര്‍പ്പിന്റെ ഉത്പാദനം തടയുന്നു. അതുപോലെ ഇതിന് രക്തക്കുഴലുകളെയും ചുരുക്കി രക്തസ്രാവം തടയാന്‍ കഴിയും.

shv
ലിപ്ബാം

പുരുഷന്മാര്‍ ഉപയോഗിക്കുന്ന ഗുണമേന്മയുള്ള ചാപ്സ്റ്റിക്കുകളോ പെട്രോളിയം ജെല്ലിയോ തിരഞ്ഞെടുക്കുക. ഇവയ്ക്ക് രക്തസ്രാവത്തിനെ പിടിച്ചുനിര്‍ത്താന്‍ കഴിയും. ടോയ്‌ലെറ്റ് പേപ്പറോ പഞ്ഞിയോ ഉപയോഗിച്ച് മുറിവില്‍ പുരട്ടുക

shv

ചായ അല്ലെങ്കില്‍ കോഫി

കോഫി അല്ലെങ്കില്‍ കാപ്പിപ്പൊടി അടങ്ങിയിട്ടുള്ള ചായയ്ക്ക് രക്തം കട്ടപിടിക്കുന്നത് വേഗത്തിലാക്കാനാകും. മുറിവ് പെട്ടെന്ന് ഉണങ്ങാനും കോഫി സഹായിക്കും. കാപ്പിപ്പൊടിയോ ടീബാഗോ മുറിവില്‍ വയ്ക്കുക. ഇവ വളരെ പെട്ടെന്ന് ആശ്വാസം നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ ശാസ്ത്രീയതയില്‍ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

shv

ഐസ് ക്യൂബ്‌സ്

ചൂടുവെള്ളമോ മറ്റോ ഉപയോഗിക്കുന്നതിന് പകരം ഐസ്‌ക്യൂബ്‌സ് മുറിവില്‍ അമര്‍ത്തുക. രക്തക്കുഴലുകള്‍ ചുരുങ്ങി പെട്ടെന്ന് രക്തം കട്ടപിടിക്കും.

shv

സ്റ്റൈപ്റ്റിക് പെന്‍സില്‍ അല്ലെങ്കില്‍ പേന

രക്തസ്രാവം തടയാന്‍ സഹായിക്കുന്ന അലുമിനിയം സള്‍ഫേറ്റ് പോലുള്ള വസ്തുക്കളാണ് സ്‌റ്റൈപിക് എന്ന് അറിയപ്പെടുന്നത്. രക്തസ്രാവം ഫലപ്രദമായി തടയാന്‍ സഹായിക്കുന്നവയാണ് സ്റ്റൈപിക് പേനയും പെന്‍സിലും. ഇത് മുറിവേക്ക് വച്ചാലുടന്‍ രക്തക്കുഴലുകള്‍ ചുരുങ്ങി രക്തസ്രാവം നില്‍ക്കും.

Read more about: men care സംരക്ഷണം
English summary

Bleeding After Shave? Simple ways To Stop

While shaving we tend to put on shaving cream or foam. Though, plenty of it gets wiped off during the process, some still sticks to the face. It is very important that you remove that product from all around the face and neck to being further process.