For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിനൊരുങ്ങാന്‍ ഇവ വേണം!!

By Shibu T Joseph
|

പഴയ കാലമല്ലിത്. ഇന്നത്തെ പരിഷ്‌കൃതലോകത്ത് നിങ്ങളെ വിലയിരുത്തുന്നത് നിങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളാണ്. നിങ്ങളുടെ വസ്ത്രരീതികളാണ് മാറുന്ന ഫാഷന്‍ ചലനങ്ങളെക്കുറിച്ച് അവഗണിക്കാന്‍ പുരുഷന്‍മാര്‍ക്കും സാധ്യമല്ല. പുതുലോകത്തിനൊപ്പം നില്‍ക്കാന്‍ ഒരു പുരുഷന്‍ അറിഞ്ഞിരിക്കേണ്ട ചില ഡ്രസ് കോഡുകളുണ്ട്. എല്ലാ പാര്‍ട്ടികള്‍ക്കും ഒരേ വസ്ത്രം ധരിച്ചുതന്നെ പോകാനാവില്ല. നിങ്ങളുടെ അടുത്ത പെണ്‍ സുഹൃത്ത് പോലും ഇതൊന്നും അതംഗീകരിക്കില്ല.
പാര്‍ട്ടി, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ചില വസ്ത്രസങ്കല്പങ്ങള്‍ അനിവാര്യമാണ്. സ്‌നീക്കറും ധരിച്ച് ബോസിനൊപ്പം പോകാനാവില്ലല്ലോ.
വസ്ത്രധാരണം പ്രകടമാക്കുന്നത് നിങ്ങളുടെ വ്യക്തിത്വവും മനോഭാവവുമാണ്. ഈ ലോകത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് പ്രകടമാകുന്നത് നിങ്ങള്‍ ഉപയോഗിക്കുന്ന ഫാഷന്‍ ഐറ്റംസിലൂടെയാണ്.
ഇതാ പുരുഷന്‍മാരുടെ അലമാരയില്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട വസ്തുക്കള്‍

1. ജീന്‍സും കാക്കിയും

1. ജീന്‍സും കാക്കിയും

കാഷ്വല്‍ വസ്ത്രധാരണത്തിന് അത്യാവശ്യമാണ് ജീന്‍സും കാക്കിയും. ജീന്‍സുകളുടെ തരക്കേടില്ലാത്ത ശേഖരം കരുതുവെയ്ക്കുക, ഒരു ജോഡി കാക്കിയും.

2.ഷൂ

2.ഷൂ

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു ജോഡി കറുപ്പോ, ബ്രൗണ്‍ നിറത്തിലോ ഉള്ള ഷൂ കരുതിവെയ്ക്കൂ. ഒരു ജോഡി കാഷ്വല്‍ സ്‌നീക്കറും സ്വന്തമായി ഉണ്ടാവട്ടെ.

3)വെള്ള ഷര്‍ട്ട്

3)വെള്ള ഷര്‍ട്ട്

വെള്ള നിറം രാഷ്ട്രീയക്കാര്‍ക്ക് മാത്രമുള്ളതല്ല. ഫിറ്റ് ഫോര്‍മല്‍ പാന്റുകള്‍ക്കൊപ്പം നല്ല തിളക്കം നല്‍കുന്നവയാണ് വെള്ള ഷര്‍ട്ടുകള്‍.

4) ബെല്‍റ്റ്

4) ബെല്‍റ്റ്

ബെല്‍റ്റ് വളരെ പ്രധാനമാണ്. നിങ്ങളുടെ വസ്ത്രധാരണത്തെ പൂര്‍ണ്ണതയിലെത്തിക്കുന്നത് ബെല്‍റ്റാണ്. അവ കൃത്യമായതും അനുയോജ്യമായതും തിരഞ്ഞെടുക്കുക.

5)കാഷ്വല്‍ ടീ ഷര്‍ട്ട്

5)കാഷ്വല്‍ ടീ ഷര്‍ട്ട്

ചില സമയങ്ങളില്‍ കാഷ്വലാവണോ, ഫോര്‍മല്‍ ആവണോ എന്നറിയാത്ത സന്ദര്‍ഭങ്ങളുണ്ട്. രണ്ടിനും ഇടയിലുള്ള വഴിയില്‍ നില്‍ക്കാന്‍ ടീ ഷര്‍ട്ടാണ് ഉത്തമം. വെള്ള നിറത്തിലുള്ളതോ, നിറങ്ങളുള്ള വരയന്‍ ടീ ഷര്‍ട്ടോ തിരഞ്ഞെടുക്കുക.

6.)വാച്ച്

6.)വാച്ച്

2 വാച്ചെങ്കിലും വേണം വാര്‍ഡ്രോബില്‍. ഫോര്‍മല്‍ പാര്‍ട്ടിക്ക് പോകുമ്പോള്‍ ഷാര്‍പ് നോര്‍മല്‍ വാച്ച്, കാഷ്വല്‍ വസ്ത്രധാരണമാണെങ്കില്‍ സ്‌പോട്ടി, ടെക്‌നോ വാച്ച്.

7) സ്യൂട്ട്‌സ് ആന്റ് ബ്ലേസര്‍

7) സ്യൂട്ട്‌സ് ആന്റ് ബ്ലേസര്‍

ജോലി സ്ഥലത്തേക്കും ഫോര്‍മല്‍ പാര്‍ട്ടിക്ക് പോകുമ്പോഴും നീല സ്യൂട്ടായിരിക്കും അനുയോജ്യമാവുക. രാത്രി പാര്‍ട്ടിക്ക് കാഷ്വല്‍ ബ്ലേസര്‍, വെള്ള ലിനന്‍ ബ്ലേസര്‍ പകല്‍സമയത്തെ പാര്‍ട്ടികള്‍ക്കും.

8)ടൈ

8)ടൈ

നിങ്ങള്‍ എക്‌സിക്യൂട്ടീവ്, ബിസിനസ് ക്ലാസില്‍ പെടുന്നയാളാണെങ്കില്‍ ടൈയുടെ ശേഖരത്തിന് കൈയ്യും കണക്കുമുണ്ടാകില്ല. നിങ്ങളെ പ്രതിഫലിപ്പിക്കുന്നതില്‍ ടൈയുടെ പങ്ക് വളരെ വലുതാണ്. വസ്ത്രത്തിന് ചേരുന്ന തരം ടൈകള്‍ വാങ്ങുക.

9) കാശ്മീരി സ്വെറ്റര്‍

9) കാശ്മീരി സ്വെറ്റര്‍

തണുപ്പുള്ള രാത്രികളില്‍ ചൂടിനെ അകറ്റാം. കൂടുതല്‍ കനമുള്ള സ്വെറ്റര്‍ വാങ്ങരുത്.

10) ടീ ഷര്‍ട്ട്

10) ടീ ഷര്‍ട്ട്

കാഷ്വല്‍ ഔട്ടിംഗിനാണെങ്കിലം പാര്‍ട്ടികള്‍ക്കാണെങ്കിലും ടീ ഷര്‍ട്ടുകള്‍ നല്ലതാണ്. പ്ലെയിന്‍ ആയ, വരകളുള്ളതോ, ഗ്രാഫിക് പ്രിന്റ് ഉള്ളതോ ആയ ടീ ഷര്‍ട്ടുകള്‍ തിരഞ്ഞെടുക്കുക. ചര്‍മ്മതിന് അനുയോജ്യമായ ടീ ഷര്‍ട്ട് വേണം ധരിക്കുവാന്‍

English summary

wardrobe must haves for men

In today’s fashionable world, what you wear is what defines you. Men can no longer afford to ignore the trends and fashions out in the world. One has to be up to date with latest trends and etiquette.
Story first published: Friday, November 29, 2013, 14:59 [IST]
X
Desktop Bottom Promotion