കൃത്രിമ കണ്‍പീലി: ചില അനുഭവകുറിപ്പുകള്‍

Posted By: Princy Xavier
Subscribe to Boldsky

കൃത്രിമ കണ്‍പീലികള്‍ നല്ലതാണോ അതോ ചീത്തയോ? ആണെന്നും അല്ലെന്നും പക്ഷം. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തില്‍ അതീവ ശ്രദ്ധാലുവായ ഇരുപത്തോന്പത് കാറി മിസ്‌ എലിസ കാറല്‍റ്റന്നിന്റെ വാക്കുകള്‍ കേള്‍ക്കു;

eye

"ഒരു ഒറ്റ തോന്നലിന്റെ മേലാണ്, പക്ഷെ ഉപയോഗിക്കും തോറും എനിക്ക് അതിന്മേല്‍ ഇഷ്ടം കൂടിക്കൂടി വന്നു." അവള്‍ ഫേസ്ബുക്കില്‍ എഴുതി."എന്നില്‍ എന്താണ് മാറ്റം എന്ന് മനസ്സിലായില്ല എങ്കില്‍ കൂടി എല്ലാവരും എന്നെ അഭിനന്ദിക്കാന്‍ തുടങ്ങി, പക്ഷെ പതിയെ ഞാന്‍ അതിനെ പരിചരിക്കാന്‍ മറന്നു, കാരണം അതിനായി ഏറെ സമയവും ദിവസവും മാറ്റി വയ്ക്കേണ്ടതായി വരുമായിരുന്നു"

eye

എലിസയെപ്പോലെ ധാരാളം പേരെ എനിക്കറിയാം. ആദ്യമൊക്കെ വളരെ താല്പര്യം ആയിരിക്കും കണ്പീലികള്‍ വെയ്കാന്‍. പതിയെ പതിയെ അതിനോടുള്ള താല്പര്യം കുറഞ്ഞു വരും,മാറ്റി വയ്കാനും കേടു വന്നത് ശരിയാക്കാനും മടി തോന്നും, അല്ലെങ്കില്‍ ശ്രമിക്കാതെ വരും.

ഞാനും അതുപോലെ തന്നെ ആണ്. അതുമാത്രമല്ല കൃത്രിമ കണ്പീലികള്‍ വയ്ക്കുന്നത് മൂലം മറ്റനേകം പ്രശ്നങ്ങളും ഉള്ളതായി സ്ത്രീകള്‍ അഭിപ്രായപ്പെട്ടു വരുന്നു.ബ്യൂട്ടി ലൈന്‍ എന്നാ ഫേസ്ബുക്ക് പേജിലെ ഫോളോവേഴ്സിന്‍റെ ഇടയില്‍ നടത്തിയ ഒരു പഠനത്തില്‍ ഇതേ പറ്റി യുവതികള്‍ വെളിപ്പെടുത്തിയ ചില രഹസ്യങ്ങളിതാ.

eye

സ്വാഭാവിക കണ്പീലികളുടെ നാശം.

എക്സ്റ്റെന്ഷന്‍ പീലികള്‍ ഉപയോഗിച്ചതിനു ശേഷം എന്‍റെ സുഹൃത്തിന് രണ്ടു തവണ കണ്ണില്‍ അണുബാധ ഉണ്ടായി. ബ്യൂട്ടീഷന്‍ ഉപയോഗിച്ച

ശുചിയില്ലാത്ത ഉപകരണങ്ങള്‍ മൂലം ആയിരുന്നു അത്. അതിന്‍റെ വിലയോ മറ്റും ഒന്നും എനിക്ക് പ്രശനം ആയിരുന്നില്ല.

എന്നാല്‍ എനിക്ക് ശരിക്ക് കണ്ണൊന്നു തിരുമ്മാന്‍ കൂടി സാധിക്കുമായിരുന്നില്ല. ഒന്ന് കൊഴിഞ്ഞാല്‍ ഇടയില്‍ മറ്റൊന്ന്‌ ഘടിപ്പിക്കുക എന്നത് വളരേ ശ്രമകരമായ ജോലി ആയിരുന്നു എനിക്ക്. അവസാനം ഞാന്‍ അത് ഉപേക്ഷിക്കുക തന്നെ ചെയ്തു. ഇപ്പോള്‍ എന്‍റെ കണ്പീലികള്‍ പഴയത് പോലെ വളരാന്‍ തുടങ്ങിയിരിക്കുന്നു.- അനുഷ്ക പറഞ്ഞു.

eye

നല്ലൊരു ആര്ട്ടിസ്ടിനെ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട്

കണ്പീലികള്‍ യഥാക്രമം കണ്ണില്‍ വച്ചു പിടിപ്പിക്കുക എന്നത് ശരിക്കും ഒരു കല തന്നെ ആണ്. ' എന്‍റെ പഴയ ബ്യൂട്ടീഷനും ഞാനും തമ്മില്‍ വളരെ നല്ലൊരു ബന്ധം ആയിരുന്നു ഉണ്ടായിരുന്നത്, എന്‍റെ ആവശ്യാനുസരണം

ആള്‍ അപ്പോയിന്‍മെന്‍റ് ഫിക്സ് ചെയ്തു തരുമായിരുന്നു. എന്നാല്‍ ആള്‍ എന്‍റെ സ്ഥലത്ത് നിന്ന് താമസം മാറിയത് മൂലം ഞാന്‍ ലാഷുകള്‍ക്ക് ചെറിയൊരു വിട നല്‍കിയിരിക്കുകയാണ്‌ ഞാന്‍ അത് വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്, പക്ഷെ അതേപോലെ ഒരു ആര്‍ട്ടിസ്റ്റിനെകാണാനേ കിട്ടുന്നില്ല" എലിസേ അഭിപ്രായപ്പെടുന്നു.

" എന്‍റെ ജോലിത്തിരക്കിനിടെ ഒരു നല്ല ബ്യൂട്ടീഷനെ കണ്ടു പിടിക്കുക എന്നത് തന്നെ വളരെ പാട് പിടിച്ച ഒരു പണി ആണ്. അതിനിടയില്‍ ആള്‍ വളരെ ദൂരെ ആണെങ്കിലോ/ ചിന്തിക്കാന്‍ കൂടി വയ്യ. അവസാനമായി ഞാന്‍ ലാഷ് ഫിറ്റ്‌ ചെയ്തത് ഏകദേശം ഒരു മാസം മുന്‍പാണ്. ഇപ്പോള്‍ അത് ഏകദേശം മാറ്റാന്‍ സമയം

ആയി. പക്ഷെ എന്‍റെ ബ്യൂടീഷനെ ആണെങ്കില്‍ എനിക്ക് കാണാനേ കിട്ടുന്നില്ല." ഇരുപത്തുമൂന്നുകാരി ജെയ്മി

eye

ആവശ്യത്തിലേറെ പരിച്ചരിക്കേണ്ട അവസ്ഥ.

മിക്കവരും ഇതുപേക്ഷിക്കാന്‍ കാരണം പീലികളെ സാധാരണയില്‍ അധികം പരിചരിക്കേണ്ടി വരുന്നതിനാലാണ്. വളരെ അധികം തുകയും സമയവും ഇതിനായി മാറ്റി വയ്ക്കേണ്ടി വരുന്നു. എത്രയോക്കെ പരിചരിച്ചാലും

ഒരു കൃത്രിമത്വം തോന്നുകയും ചെയ്യും.

സമയം കൊല്ലുന്നതാണ് ഈ പീലികള്‍ വെച്ച് പിടിപ്പിക്ക്ുക എന്ന്ുള്ളത്,ആദ്യത്തെ ഒരു മണിക്കൂര്‍ എങ്ങനെയും പിന്നിടാം. എന്നാല്‍ അടുത്ത മണിക്കൂര്‍ ആകുംമ്പോഴേക്കും നമ്മള്‍ ശരിക്കും മടുത്ത് തുടങ്ങും. ഇടക്ക് ഒന്ന് വാഷ് റൂം വരെ പോകാന്‍ തോന്നിയാലോ ആ കാര്യം ആലോചിക്കുകയെ വേണ്ട.

English summary

Why They Stopped Wearing Eyelashes?

There are many good and bad effects of eyelash extensions and the arguments for both sides are very compelling, Here are some experiences and reality.
Story first published: Monday, March 19, 2018, 16:30 [IST]