For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറങ്ങുമ്പോൾ മേക്കപ്പ് ഒഴിവാക്കേണ്ടതുണ്ടോ?

|

മുഖത്ത് ചമയങ്ങളിടാൻ എല്ലാവർക്കും ഇഷ്ടമാണ്. വിശേഷപ്പെട്ട ചടങ്ങുകളിലൊന്നും പങ്കെടുക്കുന്നില്ലെങ്കിൽപ്പോലും; പ്രത്യേകിച്ചും ഓഫീസുകളിൽ പോകുമ്പോഴോ, അതുമല്ലെങ്കിൽ സുഹൃദ് സംഗമത്തിനൊക്കെ പോകുമ്പോഴോ ചമയങ്ങളിടാൻ നാം കുറച്ചെങ്കിലും പ്രേരിതരാകാറുണ്ട്. പലപ്പോഴും വളരെ വൈകി ക്ഷീണിച്ച് ഉറക്കക്ഷീണവുമായിട്ടായിരിക്കും നാം വീട്ടിൽ മടങ്ങിയെത്താറ്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ചിന്തിക്കാതെ ചമയങ്ങളെ ഒഴിവാക്കാതെതന്നെ നാം ഉറങ്ങാൻ തുടങ്ങുകയായി.


ആദ്യമൊന്നും നമ്മൾ ശ്രദ്ധിക്കാത്തതും, എന്നാൽ വളരെ വലുതുമായ പ്രത്യാഘാതം ഇത് സൃഷ്ടിക്കും. ചമയങ്ങളുമായി ഉറങ്ങുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ചർമ്മവ്യത്യാസങ്ങൾ കാലക്രമേണ നാം ശ്രദ്ധിക്കാൻ തുടങ്ങും. ചമയങ്ങളോടുകൂടി ഉറങ്ങുവാൻ പോകുന്നതിന്റെ ദൂഷ്യവശങ്ങളേയും, അവയെ കിടക്കുന്നതിനുമുമ്പ് എളുപ്പത്തിൽ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചുമാണ് ഇവിടെ വിശദീകരിക്കുന്നത്. മാത്രമല്ല വിവിധ സന്ദർഭങ്ങൾക്ക് അനുയോജ്യമായ വ്യത്യസ്ത ചമയങ്ങളെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ഇതിനുവേണ്ടി നിങ്ങൾ ഒരിടത്തും പോകേണ്ടതില്ല. പകരം വീട്ടിൽവച്ചുതന്നെ ഇതൊക്കെ എങ്ങനെ ചെയ്യാമെന്നും, വളരെ എളുപ്പത്തിൽ അവയെ എങ്ങനെ വൃത്തിയാക്കാമെന്നും, ഒടുവിലായി നിങ്ങളുടെ ചർമ്മത്തെ എങ്ങനെ ആരോഗ്യത്തോടും തിളക്കത്തോടും പരിപാലിക്കാം എന്നതിനെ കുറിച്ചുള്ളതുമയ പൊടിക്കൈകൾ ഇവിടെ നൽകിയിരിക്കുന്നു.


നിങ്ങൾ തുടക്കക്കാരാണെങ്കിൽ മുഖചമയം (makeup) അല്പം ബുദ്ധിമുട്ടായി തോന്നാം. വീട്ടിൽവച്ച് ചമയമിടുമ്പോൾ അധികമായ ശ്രദ്ധ ആവശ്യമാണ്. അതുപോലെതന്നെ വാരിവലിച്ച് ഇടുന്നതിനേക്കാൾ നല്ലതാണ് വളരെ കുറച്ചുമാത്രം ചമയമിടുന്നത്.


ഉറങ്ങുമ്പോൾ ചമയമുണ്ടായിരിക്കുന്നത് നല്ലതാണോ?

തീർച്ചയായും അല്ല. അങ്ങനെ ചെയ്യുന്നത് ചർമ്മത്തെ അപകടപ്പെടുത്തും. ബാഹ്യതലത്തിൽ മാത്രമായിരിക്കുകയില്ല, എന്നാൽ ആന്തരികമായും അത് സ്വാധീനിക്കും. ഉറങ്ങുന്ന സമയത്താണ് ചർമ്മം അതിന്റെ സ്വന്തമായ തയ്യാറെടുപ്പുകൾ നടത്തുന്നത് എന്നതാണ് ഇതിനുള്ള ശാസ്ത്രീയ വിശദീകരണം. ചമയത്തോടുകൂടിയാണ് ഉറങ്ങാൻ കിടക്കുന്നതെങ്കിൽ, ചർമ്മത്തിന്റെ സ്വയം തയ്യാറെടുപ്പിൽ അത് തടസ്സങ്ങൾ സൃഷ്ടിക്കും.


ഉറങ്ങാൻ പോകുന്നതിനുമുമ്പ് ചമയങ്ങൾ മാറ്റുന്നതിനുള്ള പ്രക്രിയ എന്താണ്?

അതൊക്കെ വളരെ ലളിതമാണ്. എളുപ്പത്തിൽ ഇതൊക്കെ ചെയ്യുവാനുള്ള ഏതാനും മാർഗ്ഗങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇതിൽ ചെയ്യാവുന്നവയും അരുതാത്തവയും പ്രത്യേകം നൽകിയിരിക്കുന്നു.

ചെയ്യാവുന്നവ

1. ഇളം ചൂടുവെള്ളംകൊണ്ട് മുഖം കഴുകുക. തുടർന്ന് വൃത്തിയുള്ള ഒരു ടവ്വൽ ഉപയോഗിച്ച് ഈർപ്പത്തെ മൃദുവായി തുടച്ചുമാറ്റുക. മുഖചമയം നന്നായി മാറിയില്ല എന്ന് കാണുകയാണെങ്കിൽ, വീര്യംകുറഞ്ഞ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കാവുന്നതാണ്.


2. ഗുണനിലവാരമുള്ള ഒരു ചർമ്മലേപനം ഉപയോഗിക്കുക. അതിനുവേണ്ടി കുറച്ച് പഞ്ഞിയെടുത്ത് അതിൽ ഏതാനും തുള്ളി ലേപനം ഒഴിക്കുക. അതുകൊണ്ട് മുഖത്ത് മൃദുവായി തടവുക.


3. നേത്രങ്ങളെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ആത്മാവിലേയ്ക്കുള്ള കവാടമാണ് നേത്രങ്ങൾ. അവയ്ക്ക് ചുറ്റുമായി ഇരുണ്ട നിറം ഉണ്ടാകാതിരിക്കാൻ ഗുണനിലവാരമുള്ള ഏതെങ്കിലും നേത്രലേപനം അവയ്ക്ക് ചുറ്റുമായി പുരട്ടുക.

ചെയ്യുവാൻ പാടില്ലാത്തവ

1. ചർമ്മരോഗവിദഗ്ദനോ വൈദ്യശാസ്ത്രവിദഗ്ദനോ ശുപാർശ ചെയ്തിട്ടില്ലെങ്കിൽ ഔഷധപ്രയോഗ സാധ്യതയുള്ള ഉല്പന്നങ്ങൾ ഉപയോഗിക്കരുത്.

2. ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗകാലാവധി നോക്കുക. കാലാവധി കഴിഞ്ഞ ഉല്പന്നങ്ങൾ ഒരു തരത്തിലും നിങ്ങളെ സഹായിക്കുകയില്ല, കുഴപ്പങ്ങളുണ്ടാക്കുക മാത്രമേ ചെയ്യൂ.

3. ചർമ്മലേപനമായാലും ശുചീകാരിയായാലും ഉറങ്ങാൻ പോകുന്നതിനുമുമ്പ് ഏറ്റവും കുറഞ്ഞ അളവിൽമാത്രമേ ഈ ഉല്പന്നങ്ങളെ ഉപയോഗിക്കാവൂ.


വിവിധ സന്ദർഭങ്ങൾക്ക് അനുയോജ്യമായ ചമയങ്ങൾ

1. വിവാഹ സന്ദർഭം

വേനൽക്കാലമാണ്, എങ്കിലും വിവാഹസന്ദർഭമാണെങ്കിൽ, വധുവിന്റെ ചമയം എങ്ങനെ ആയിരിക്കണമെന്ന് നോക്കാം. എല്ലാ നേത്രങ്ങളും നിങ്ങളിൽത്തന്നെയായിരിക്കും എന്നതുകൊണ്ട് കൂടുതൽ ശ്രദ്ധ വേണ്ടിയിരിക്കുന്ന ഒരു സന്ദർഭമാണിത്. ഇപ്പോൾ ഒരല്പം കൂടുതൽ ചമയമാകാം. താങ്കൾ വധുവാണ്. ഇത് താങ്കളുടെ ദിവസമാണ്. അതുകൊണ്ട് മെച്ചപ്പെട്ട വിവാഹ ചമയം നടത്തുന്നതിനുവേണ്ടി ഇനി പറയുന്ന നിയമങ്ങൾ പാലിക്കുകഃ അടിസ്ഥാനത്തെ സജ്ജമാക്കുക. അടിസ്ഥാന ചമയവുമായി കൂട്ടിയോജിക്കുന്നതിന് ഒരു പ്രൈമർ ഉപയോഗിക്കുക. ഇരുണ്ട പുള്ളികളും, മറ്റ് പാടുകളും മറയ്ക്കുവാൻ ഒരു കൺസീലർ ഉപയോഗിക്കുക. ഇനി ഫൗണ്ടേഷനിടുക. വെയിൽ പ്രതിരോധ ഘടകങ്ങളൊന്നുമില്ലാത്ത ഫൗണ്ടേഷൻ വേണം ഉപയോഗിക്കേണ്ടത്. ബ്രോൺസർ ഉപയോഗിച്ച് കോൺടൂർ ചെയ്യുക. ഇനി കവിൾത്തടങ്ങളിൽ അരുണിമ പ്രയോഗിക്കുക. തുടർന്ന് കൺപുരികത്തെ പരിപാലിക്കുക. നേത്രങ്ങൾക്ക് ഐ ഷാഡോ പിടിപ്പിച്ചുകഴിഞ്ഞാൽ, മസ്‌കാരയോടൊപ്പം ഐ ലൈനർ ഉപയോഗിക്കുക. നിങ്ങൾക്ക് യോജിക്കുന്ന തരത്തിലുള്ള ഇരുണ്ട ലിപ്സ്റ്റിക് ഉപയോഗിക്കാം, തുടർന്ന് അതിന്റെ മുകളിൽ ലിപ് ഗ്ലോസ് ഉപയോഗിക്കുക. മുഖചമയം സജ്ജീകരിക്കുന്നതിനുള്ള സ്‌പ്രെ ഉപയോഗിക്കുക, വളരെനേരം ചമയങ്ങൾ യഥാസ്ഥാനത്ത് നിലകൊള്ളുവാൻ ഇത് സഹായിക്കും.

2. ഓഫീസ് പാർട്ടിയിൽ തിളങ്ങുക

ഓഫീസ് പാർട്ടിയിൽ പങ്കെടുക്കുക എന്നുപറഞ്ഞാൽ, ഒരേ സമയംതന്നെ നിങ്ങൾ വളരെയധികം ആകർഷണീയവും, ബൗദ്ധികമായും, പരിഷ്‌കാരിയായും കാണപ്പെടുക എന്നതാണ്. ഇത് ഒട്ടുംതന്നെ വിഷമകരമല്ല. ഈ പറയുന്ന പൊടിക്കൈകൾ പരീക്ഷിച്ചുനോക്കൂ. നിങ്ങൾ അത്ഭുതപ്പെടും. ഓഫീസ് പാർട്ടിയെ സംബന്ധിച്ച് പുകപോലെ വർണ്ണംകൊടുത്ത നേത്രങ്ങൾ ഒരു പ്രധാന സവിശേഷതയാണ്.

ഇതിനുവേണ്ടി സാധാരണ ഉപയോഗിക്കുന്ന ഇരുണ്ട മസ്‌കാരയെക്കാളും നീല മസ്‌കാരയാണ് നല്ലത്. ആദ്യം ഫൗണ്ടേഷനിടുക, തുടർന്ന് മുഖത്തെ കോൺടൂർ ചെയ്യുന്നതിന് ഒരു ഹൈലൈറ്റർ ഉപയോഗിക്കുക. കോൺടൂർ ചെയ്യുന്ന സമയം, നെറ്റി, മൂക്കിന്റെ മുനമ്പ്, മേൽച്ചുണ്ടിന്റെ വിളുമ്പ് എന്നിവ എടുത്തുകാട്ടുവാൻ ശ്രദ്ധിക്കുക. കവിളെല്ല് ഉന്തിനിൽക്കുന്ന ഭാഗത്തെ എടുത്തുകാട്ടുന്നത് അത്യാവശ്യമാണ്. ഇനി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ലിപ് ഗ്ലോസും കൂടിയാകുമ്പോൾ പാർട്ടിക്ക് പുറപ്പെടാൻ തയ്യാറായിക്കഴിഞ്ഞു.

3. നിത്യേനയുള്ള മുഖചമയം

ഭൂരിഭാഗം സ്ത്രീകളും അറിയുവാൻ ആഗ്രഹിക്കുന്ന കാര്യം ഇതാണ്. വളരെ വീര്യം കുറഞ്ഞ ഒരു സോപ്പുപയോഗിച്ച് മുഖം കഴുകിയതിനുശേഷം ടവ്വൽ ഉപയോഗിച്ച് ഈർപ്പത്തെ മാറ്റുക. ബ്രഷ് ഉപയോഗിച്ച് മുഖത്ത് ഫൗണ്ടേഷൻ പിടിപ്പിക്കുക. കുറച്ചുമാത്രം മുഖചമയം മതിയെങ്കിൽ ഇത് വേണമെന്നില്ല. ഇനി ഒരു കൺസീലർ ഉപയോഗിക്കുക. കൺസീലറിന്റെ അളവ് കൂടിപ്പോയാൽ നിങ്ങളുടെ മുഖം കേക്കുപോലെ കാണപ്പെടും. അതൊഴിവാക്കാൻ ബ്രഷ് എടുത്ത് അതിൽ രണ്ടോ മൂന്നോ തുള്ളി ഈർപ്പദായകം (moisturizer) ഒഴിക്കുക. തുടർന്ന് വളരെ കുറച്ചുമാത്രം കൺസീലർ എടുത്ത് മുഖത്ത് തേച്ചുപിടിപ്പിക്കുക.

അതിനുശേഷം നിങ്ങളുടെ ചർമ്മത്തിന്റെ വർണ്ണത്തിന് അനുയോജ്യമായ പൗഡർ ഉപയോഗിക്കാം, ഇത് നിർബന്ധമല്ല. നേരിയ ഐ ഷാഡോ തേയ്ക്കുക, അതോടൊപ്പം ഐ ലൈനറും ഉപയോഗിക്കുക. എല്ലാ ചമയത്തിനും മസ്‌കാര ഉപയോഗിക്കാം. നേരിയ വർണ്ണമുള്ള ഒരു ലിപ്സ്റ്റിക്കോ ലിപ് ഗ്ലോസോ ഉപയോഗിക്കുക. എല്ലാ ദിവസവും ചെയ്യുന്നതായതുകൊണ്ട് ചമയത്തെ സജ്ജീകരിക്കുന്നതിനുള്ള സ്‌പ്രെ ഉപയോഗിക്കേണ്ടതില്ല. മറ്റ് ഇഷ്ടാനിഷ്ടങ്ങളും ഇതിൽ നിങ്ങൾക്ക് കൂട്ടിച്ചേർക്കാം. എല്ലാറ്റിനും പുറമെ ഇത് നിങ്ങളുടെ മുഖമാണ്, മറ്റുള്ളവർക്ക് അറിയാവുന്നതിനേക്കാൾ കൂടുതലായി എന്ത് ചെയ്യണമെന്ന് നിങ്ങൾക്കറിയാം.

English summary

ഉറങ്ങുമ്പോൾ മേക്കപ്പ് ഒഴിവാക്കേണ്ടതുണ്ടോ?

It is very important to remove makeup before going to bed as it can cause extensive damage to your skin during the night.The skin renews itself while you sleep, and when you leave makeup on, you are preventing that from happening. The skin ceases to breathe and fatigue signs appear soon enough
Story first published: Friday, April 27, 2018, 17:30 [IST]
X
Desktop Bottom Promotion