For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേക്ക്‌അപ്പ്‌ റിമൂവര്‍ വീട്ടിലുണ്ടാക്കാം

By Super
|

മേക്ക്പ് ഇട്ടു കഴിഞ്ഞാല്‍ പിന്നെ അത് റിമൂവ് ചെയ്യാനായിരിക്കും ഏറ്റവും കഷ്ടപ്പാട്. എന്നാല്‍ പാര്‍ശ്വഫലങ്ങളില്ലാതെ തന്നെ നമുക്ക് വീട്ടില്‍ മേക്കപ് റിമൂവ് ചെയ്യാം. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അടുക്കളയില്‍ കിട്ടുന്ന ചില ചേരുവകള്‍ കൊണ്ട്‌ രാസവസ്‌തുക്കള്‍ ഇല്ലാത്ത മേക്ക്‌അപ്പ്‌ റിമൂവറുകള്‍ വീട്ടില്‍ ഉണ്ടാക്കാം.

How to make home made makeup remover

തേന്‍, ബേക്കിങ്‌ സോഡ

തേന്‍, ബേക്കിങ്‌ സോഡ എന്നിവ കൊണ്ടെങ്ങനെ മേക്കപ് റിമൂവര്‍ ഉണ്ടാക്കാമെന്ന് നോക്കാം. ഒരു ചെറിയ തുണികഷ്‌ണത്തിലേക്ക്‌ ഒരു സ്‌പൂണ്‍ തേന്‍ ഒഴിച്ച്‌ അതില്‍ കുറച്ച്‌ ബേക്കിങ്‌ സോഡ വിതറി ഉപയോഗിക്കുക.

ഒലീവ്‌ എണ്ണ

മൃദുലവും വരണ്ടുതുമായ ചര്‍മ്മം ഉള്ളവര്‍ക്ക്‌ മികച്ചതാണിത്‌. മേക്‌അപ്പ്‌ മൂലം ചര്‍മ്മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഭേദമാക്കാന്‍ ഒലീവ്‌ എണ്ണ നല്ലതാണ്‌. ജോജോബ എണ്ണയും ആവണക്കെണ്ണയും ഇത്‌ പോലെ ഉപയോഗിക്കാവുന്നതാണ്‌.

How to make home made makeup remover

പാല്‍

പച്ച പാലില്‍ മുക്കിയ പഞ്ഞി കൊണ്ട്‌ മേക്ക്‌അപ്പ്‌ തുടയ്‌ക്കുക. ശേഷം ചൂടുവെള്ളത്തില്‍ ചര്‍മ്മം കഴുകുക.

വാസലിന്‍

കണ്ണിലെ മേക്ക്‌അപ്പ്‌ നീക്കം ചെയ്യാന്‍ മാത്രമെ ഇത്‌ ഉപയോഗിക്കാവു. വാസലിന്‍ രോമകൂപങ്ങള്‍ അടയ്‌ക്കും അതിനാല്‍ നന്നായി നീക്കം ചെയ്‌തുവെന്ന്‌ ഉറപ്പ്‌ വരുത്തുക.

English summary

How to make home made makeup remover

The “Best” Homemade Makeup Remover. Here are some homamade make up remover tips.
Story first published: Wednesday, March 23, 2016, 18:05 [IST]
X
Desktop Bottom Promotion