കണ്ണടയിലും സുന്ദരിയാകാം

Posted By:
Subscribe to Boldsky

കണ്ണട ഉപയോഗം ഇന്ന് സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. കണ്ണട ഫ്രെയിമുകളിലും വളരെ ആകര്‍ഷകമായ രൂപമാറ്റം വന്നിട്ടുണ്ട്. അതിനാല്‍ തന്നെ കണ്ണട ഉപയോഗിക്കുന്നവരുടെ കണ്ണിലെ മേക്കപ്പിനും പ്രധാന്യം കൂടി. ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമാണല്ലോ കണ്ണുകള്‍. അതിനാല്‍ തന്നെ അവയുടെ ഭംഗി പ്രധാനമാണ്.

കണ്ണട ധരിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ ചില മേക്കപ്പ് രീതികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Eye Glasses

1. പുരികങ്ങള്‍ - പ്രധാനപ്പെട്ട ഒരു കാര്യം പുരികങ്ങള്‍ നന്നായി ഒരുക്കി നിര്‍ത്തുക എന്നതാണ്. കണ്ണട പുരികത്തിന് മേലെ വരരുത്. പുരികത്തിന് രൂപഭംഗി നല്കാന്‍ പതിവായി പാര്‍ലറില്‍ പോകാം. ഇത് വഴി ക​ണ്ണട ധരിക്കുമ്പോഴും കണ്ണുകള്‍ ആകര്‍ഷകമായിരിക്കും.

2. പ്രൈമര്‍ - കണ്ണില്‍ മേക്കപ്പ് ഉപയോഗിക്കുമ്പോള്‍ ഒരു പ്രൈമര്‍ ഉപയോഗിച്ചാല്‍ കണ്ണുകളിലെ കറുത്തപാടും നിറഭേദങ്ങളും മറയ്ക്കാനാകും.

3. കണ്‍പീലികള്‍ - മസ്കാരക്ക് പകരം സാധാരണ കര്‍ലര്‍ ഉപയോഗിച്ച് കണ്‍പീലികളെ ഭംഗിയാക്കാം. ഇത് വഴി കണ്ണിലെ മേക്കപ്പ് ആകര്‍ഷകമാകും.

4. ഐ ഷാഡോ ഒഴിവാക്കുക - കണ്ണട ഉപയോഗിക്കുമ്പോള്‍ ഐ ഷാഡോ ഉപയോഗിക്കുന്നത് വൃത്തികേടായി തോന്നാം. കണ്ണട ധരിക്കുന്നവര്‍ ഐ ഷാഡോ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

5. ഐ ലൈനര്‍ - കാറ്റ് ഐ പോലുള്ള ഷേപ്പുകള്‍ ഐ ലൈനര്‍ ഉപയോഗിച്ച് ചെയ്യാം. അങ്ങനെ ചെ്യ്യുന്നത് വഴി കണ്ണുകളുടെ ആകര്‍ഷണീയത കൂട്ടാനാകും.

6. കണ്ണടയുടെ രൂപം - കണ്ണടകള്‍ ഉപയോഗിക്കുമ്പോള്‍ അവയെക്കുറിച്ച് അതായത്, കട്ടിയെക്കുറിച്ച് അറിവുണ്ടാകണം. അവ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ വലുതായോ, ചെറുതായോ കാണപ്പെടുന്നുണ്ടോ എന്ന് മനസിലാക്കണം.

7. കണ്ണിന് മേക്കപ്പിട്ട ശേഷം കണ്ണട ധരിക്കുന്നത് കണ്ണുകളുടെ വലുപ്പം കുറയ്ക്കുന്നു എന്ന് തോന്നിക്കുന്നുണ്ടെങ്കില്‍ ഐലൈനര്‍ കണ്ണിന് ചുറ്റും ഉപയോഗിക്കുക. കട്ടി കുറച്ച് ഉപയോഗിച്ചാല്‍ കണ്ണുകള്‍ ചെറുതായും തോന്നും.

8. മേക്കപ്പ് ചെയ്ത ശേഷം കണ്ണട ഉപയോഗിക്കുമ്പോള്‍ കണ്ണിന് വലുപ്പം കൂടുതല്‍ തോന്നുന്നുവെങ്കില്‍ ഐ ലൈനര്‍ അധികം ഉപയോഗിക്കരുത്. അവ കട്ടികുറച്ച് മാത്രം ഉപയോഗിക്കുന്നത് വഴി കണ്ണ് ചെറുതായി തോന്നും.

9. എളുപ്പത്തില്‍ മികച്ച ഭംഗി ലഭിക്കാന്‍ ചുവപ്പ്, കോറല്‍, പിങ്ക് നിറങ്ങളിലുള്ള തെളിഞ്ഞ നിറമുള്ള ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുക. ഇങ്ങനെ, കണ്ണട ഉപയോഗിക്കുമ്പോള്‍ അധികം പ്രയത്നമില്ലാതെ തന്നെ വേഗത്തില്‍ മുഖത്തിന്‍റെ ഭംഗി കൂട്ടാനാവും.

10. ബ്ലഷര്‍ - മുഖത്തിന് ഭംഗി നല്കാന്‍ കവിളെല്ലില്‍ അല്പം പിങ്ക് നിറം നല്കുന്നത് കണ്ണട ഉപയോഗിക്കുന്നവര്‍ക്ക് ഭംഗി വര്‍ദ്ധിപ്പിക്കും.

മുഖചര്‍മ്മത്തിന്‍റെ ആരോഗ്യത്തോളം ആകര്‍ഷകമായ മറ്റൊരു കാര്യമില്ല. അതിനാല്‍ തന്നെ ധാരാളം വെള്ളം കുടിക്കുകയും, നല്ല ഭക്ഷണം കഴിക്കുകയും ചെയ്ത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുക.

English summary

Make Up Tips While Wearing Glasses

There are certain things to keep in mind while doing make up with glasses,
Story first published: Wednesday, May 21, 2014, 16:24 [IST]