For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രിയ്ക്കു സുന്ദരിയാകാം!!

By Staff
|

ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 25ന് ആരംഭിക്കും.

പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് സുന്ദരിയായി നവരാത്രി ആഘോഷിക്കാനാവില്ല. അതിന് മേക്കപ്പിലും ശ്രദ്ധിച്ചേ മതിയാകൂ. അനായാസം സുന്ദരിയായി മാറാനുള്ള ചില പൊടിക്കൈകള്‍ പരിചയപ്പെടുത്താം.

ഈ നവരാത്രിക്കാലത്ത് നിങ്ങളും തിളങ്ങും തീര്‍ച്ച!

മുഖം തിളങ്ങട്ടെ!

മുഖം തിളങ്ങട്ടെ!

മുഖം പ്രകാശമാനമാക്കുന്ന ബെയ്‌സ് ഫൗണ്ടേഷനാണ് നവരാത്രി ആഘോഷങ്ങള്‍ക്കിടെ നിങ്ങള്‍ ഉപയോഗിക്കേണ്ടത്. 'മുഖത്തിന് തിളക്കം നല്‍കേണ്ടത് അത്യാവശ്യമാണ്. ദ്രാവക- ക്രീം രൂപങ്ങളിലുള്ള ഇല്യുമിനേറ്റര്‍ ഫൗണ്ടേഷനൊപ്പം ചേര്‍ത്ത് മുഖത്ത് പുരട്ടുക, പ്രത്യേകിച്ച് കവിളുകളില്‍. ഇത് നിങ്ങളുടെ മുഖത്തിന് തിളക്കം നല്‍കും. മുഖചര്‍മ്മത്തിന് തിളക്കം കുറവാണെന്ന് തോന്നിയാല്‍ ഇത് ചെയ്യാന്‍ മടിക്കരുത്. എല്ലാ കാലവസ്ഥയിലും മികച്ച ഫലം നല്‍കുന്ന മാക്‌സിന്റെ സ്‌ട്രോബ് ക്രീം തിരഞ്ഞെടുക്കാവുന്നതാണ്.' പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും ഹെയര്‍ സ്റ്റൈലിസ്റ്റുമായ ആര്‍ഷിസ് സാവേരി പറയുന്നു.

തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കുക

തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കുക

എല്ലാം മാച്ച് ചെയ്യണമെന്ന് വാശിപിടിക്കേണ്ട കാര്യമില്ല. പക്ഷെ വസ്ത്രങ്ങള്‍ക്ക് ഇണങ്ങുന്ന ആഭരണങ്ങളും മേക്കപ്പും തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. നല്ല തെളിഞ്ഞ നിറമുള്ള ലിപ്സ്റ്റിക്കിനൊപ്പം അതേ നിറം നഖങ്ങള്‍ക്കും നല്‍കുന്നത് നിങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. പിങ്ക്- ചുവപ്പ് എന്നിവയോ അവയുടെ നിറഭേദങ്ങളോ ഇതിന് ഉപയോഗിക്കാവുന്നതാണ്.

ചുണ്ടുകള്‍ക്ക്

ചുണ്ടുകള്‍ക്ക്

ലിപ്സ്റ്റിക്കിന്റെ നിറം മങ്ങാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. റാസ്‌ബെറിയിലെ ബോബി ബ്രൗണ്‍ ക്രീമി മാറ്റ് ചുണ്ടുകള്‍ക്ക് നിറം പകരാന്‍ അനുയോജ്യമാണെന്നും ആര്‍ഷിസ് പറഞ്ഞു.

മിഴിയഴക്

മിഴിയഴക്

കണ്ണുകളുടെ സൗന്ദര്യവും നിങ്ങളുടെ മൊത്തത്തിലുള്ള ലുക്കും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. മുഖത്തിന് അനുയോജ്യമായ രീതിയില്‍ കണ്ണുകള്‍ക്ക് സൗന്ദര്യം പകരുക. ' കറുപ്പ് ഒഴികെയുള്ള ഏതെങ്കിലും നിറത്തിലുള്ള മസ്‌കാര ഉപയോഗിച്ചാല്‍ നിങ്ങളുടെ കണ്ണുകള്‍ മറ്റുള്ളവരെ മാടിവിളിക്കും. നീല, പച്ച, വഴുതനയുടെ നിറം എന്നിവ ഇതിന് ഉപയോഗിക്കാം. പെട്ടെന്ന് തന്നെ നിങ്ങളുടെ മുഖത്തിന് ആകര്‍ഷണീയതയും തിളക്കവും വന്നുചേരും. നീലയിലെ ഇന്‍ഗ്ലോട്ട് കളര്‍ മസ്‌കാരയും പരീക്ഷിക്കാവുന്നതാണ്.' ആര്‍ഷിസ് പറയുന്നു.

മുടിയഴക്

മുടിയഴക്

നിങ്ങള്‍ ആഘോഷങ്ങളുടെ തിരക്കിലോ വീട്ടുജോലികളുടെ തിരക്കിലോ പ്രാര്‍ത്ഥനയുടെ തിരക്കിലോ ആകാം. മുടിയുടെ സൗന്ദര്യം പ്രകടമാകുന്ന മുടി മുഖത്തേക്ക് പാറിവീഴാത്ത് തരത്തിലുള്ള ഹെയര്‍ സ്റ്റൈലാകും ഈ സമയത്ത് ഏറ്റവും അനുയോജ്യം. വലിയ നെറ്റിയുള്ളവര്‍ കുറച്ച് മുടി നീളം കുറച്ച് മുന്നിലേക്ക് ഇടുന്നത് നല്ലതാണ്. മുഖത്തിന്റെ രൂപം തന്നെ മാറ്റാന്‍ ഇത് സഹായിക്കും. ഫ്രെഞ്ച് ബ്രെയ്ഡ് കെട്ടിവയ്ക്കാം. അല്ലെങ്കില്‍ മുടി ഒരുവശത്ത് കെട്ടിവച്ച് പൂചൂടി മനോഹരമാക്കാം. ഹാല്‍ഫ് ഓപ്പണ്‍ ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കണമെന്നുള്ളവര്‍ മുടി കോതി ഒതുക്കിയ ശേഷം ബാക്കിയുള്ള ഭാഗം ചുരുളുകളായി ഇടുക. എലാസ്റ്റിക് ബാന്‍ഡ് ഉപയോഗിച്ച് പോണി ടെയ്ല്‍ കെട്ടിവച്ചാല്‍ നിങ്ങള്‍ സുന്ദരിയായി കഴിഞ്ഞു!

English summary

Look Stunning With These Make Up Tips During Navratri

The nine-day festival of Navratri is about to begin from September 25 and in order to enhance your looks, you need the right make-up tips.
X
Desktop Bottom Promotion