സുന്ദരമായ ചുണ്ടുകള്‍ക്ക്‌ പിങ്ക്‌

Posted By: Super
Subscribe to Boldsky

ചെറിയ പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട നിറമാണ്‌ പിങ്ക്‌. എന്നാല്‍ മേയ്‌ക്കപ്പിന്റെ കാര്യം വരുമ്പോള്‍ കൗമാരക്കാരികള്‍ക്കും മിക്ക സ്‌ത്രീകള്‍ക്കും പിങ്കിനോടുള്ള ഇഷ്ടം കൂടും. അതുകൊണ്ട്‌ തന്നെ പിങ്ക്‌ നിറത്തിലുള്ള ലിപ്‌സ്റ്റിക്‌ ഉപയോഗിക്കാന്‍ നിങ്ങള്‍ മടിക്കേണ്ടതില്ല. പിങ്കിന്റെ വിവിധ നിറഭേദങ്ങള്‍ (ഷെയ്‌ഡുകള്‍) നിങ്ങള്‍ക്ക്‌ ട്രെന്‍ഡി ലുക്ക്‌ നല്‍കും. ഹോളിവുഡ്‌ സുന്ദരിമാരായ എമ്മ സ്‌റ്റോണ്‍, ജാമി ചങ്‌ എന്നിവര്‍ ചുണ്ടുകളുടെ വശ്യത വര്‍ദ്ധിപ്പിക്കാന്‍ പിങ്കിനെ കൂട്ടുപിടിക്കാറുണ്ട്‌.

നിങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ പറ്റിയ പിങ്ക്‌ ലിപ്‌സ്റ്റിക്കിന്റെ ചില നിറഭേദങ്ങളെ കുറിച്ചാണ്‌ ഇനി പറയുന്നത്‌. സെലിബ്രിറ്റികള്‍ ഇവ എങ്ങനെ അണിഞ്ഞാണ്‌ വിവിധ ചടങ്ങുകളില്‍ എത്തിയതെന്നും അടുത്തറിയാം.

മജന്ത

മജന്ത

'ബേഡ്‌മാന്‍' നടി എമ്മ സ്റ്റോണ്‍ തന്റെ വട്ടമുഖത്തിന്‌ അനുയോജ്യമായ ബോബ്‌ ഹെയര്‍കട്ടുമായി ലുക്ക്‌ അടിമുടി മാറ്റി. എഗ്ഗ്‌പ്ലാന്റ്‌ ഐ ഷാഡോ, കറുപ്പ്‌ മസ്‌ക്കാര, മജന്ത ലിപ്‌സിറ്റിക്‌ എന്നിവ കൂടി ആയതോടെ എമ്മ തികച്ചും ട്രെന്‍ഡിയായി. പിങ്ക്‌ അത്ര അടഞ്ഞതല്ലാത്ത, രാജകീയമായ നിറഭേദമാണ്‌ മജന്ത. ഇത്‌ നിങ്ങളുടെ മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചുണ്ടുകളെ എടുത്ത്‌ കാട്ടുകയും ചെയ്യും.

ബേബി പിങ്ക്‌

ബേബി പിങ്ക്‌

ബേബി പിങ്ക്‌ വളരെ ലളിതമായ നിറമാണ്‌. അറിയാത്ത വിധത്തില്‍ ചുണ്ടുകള്‍ക്ക്‌ പിങ്ക്‌ നിറം കൊടുക്കണമെങ്കില്‍ ബേബി പിങ്ക്‌ തിരഞ്ഞെടുക്കുക. രാത്രി പുറത്ത്‌ പോകുമ്പോള്‍ ഇതേ നിറത്തിലുള്ള ലിപ്‌ ഗ്ലോസോ ലിപ്‌ റ്റിന്റോ പുരട്ടുക. ജാമി ചങ്‌ തന്റെ ട്രേഡ്‌മാര്‍ക്ക്‌ സെന്റര്‍ പാര്‍ട്ടഡ്‌ സ്ലീക്‌ പോണിടൈല്‍ ഹെയര്‍ സ്‌റ്റൈലിനൊപ്പം തിളങ്ങുന്ന ഐ മേക്കപ്പ്‌, വിങ്‌ഡ്‌ ഐലൈനര്‍, പിങ്ക്‌ ലിപ്‌സ്റ്റിക്‌ എന്നിവ അണിഞ്ഞ്‌ എത്തിയപ്പോള്‍ ചെറുപ്പക്കാരുടെ ഹൃദയമിടിപ്പ്‌ കൂടിയെന്നാണ്‌ ഹോളിവുഡ്‌ സംസാരം!

കോറല്‍ പിങ്ക്‌

കോറല്‍ പിങ്ക്‌

നല്ല തിളക്കവും തെളിമയുമുള്ള പിങ്കാണ്‌ ഇഷ്ടമെങ്കില്‍ നിങ്ങള്‍ക്ക്‌ അനുയോജ്യം കോറല്‍ പിങ്ക്‌ തന്നെ. വൈകുന്നേരങ്ങളില്‍ പുറത്ത്‌ പോകുമ്പോഴും പകല്‍ സമയത്തെ മീറ്റിംഗുകളിലും സുഹൃദക്കൂട്ടായ്‌മകളിലും കോറല്‍ പിങ്ക്‌ അണിഞ്ഞ്‌ പോവുക. ഇതിന്റെ തിളക്കവും പുതുമയും നിങ്ങള്‍ക്ക്‌ മികച്ച ലുക്ക്‌ പ്രദാനം ചെയ്യും.

മോവ്‌ (നീലലോഹിത നിറം)

മോവ്‌ (നീലലോഹിത നിറം)

ക്ലാസിക്കും വ്യത്യസ്‌തവുമായ ലുക്ക്‌ പകരാന്‍ മോവിന്‌ കഴിയും. ധീരതയും സൗമ്യതയും ഒരേ സമയം പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന നിറം കൂടിയാണിത്‌. ഔദ്യോഗിക ചടങ്ങുകള്‍, അത്താഴവിരുന്നുകള്‍, ബിസിനസ്സ്‌ മീറ്റിംഗ്‌, കൂട്ടുകാരികളോടൊപ്പം പുറത്ത്‌ നിന്നുള്ള ബ്രഞ്ച്‌ തുടങ്ങിയ അവസരങ്ങള്‍ക്ക്‌ അനുയോജ്യമായ നിറമാണിത്‌. അടുത്തിടെ ലീ മിഷേല്‍ ബ്രോണ്‍സര്‍, മസ്‌കാരാ, മോവ്‌ ലിപ്‌ഗ്ലോസ്‌ എന്നിവ അണിഞ്ഞ്‌ ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിച്ചിരുന്നു.

റോസ്‌ പിങ്ക്‌

റോസ്‌ പിങ്ക്‌

പുതുമയും സന്തോഷവുമാണ്‌ റോസ്‌ പിങ്കിന്റെ സവിശേഷത. നാണംകുണങ്ങികള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ നിറമാണിത്‌. മോറാന്‍ അറ്റിയാസ്‌ ഗ്ലാമറസാകാന്‍ തിരഞ്ഞെടുത്തത്‌ ബ്രോണ്‍സ്‌ ഐ ഷാഡോയും റോസ്‌ പിങ്ക്‌ ലിപ്‌സ്റ്റിക്കുമായിരുന്നു. അഴിച്ചിട്ട ചുരുണ്ടമുടി കൂടിയായപ്പോള്‍ മോറാന്‍ തികച്ചും ഗ്ലാമറസ്‌!

കവിള്‍ തുടുക്കാന്‍ പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍...

English summary

5 Shades Of Pink Lipstick That Every Girl Should Try

Pink is a shade, that is most associated with little girls, but its also a shade that remains a favourite with teenage girls and most women as well, when it comes to to make-up.