For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുണ്ടുകള്‍ മനോഹരമാക്കാന്‍ മേക്കപ്പ്

|
Lips

മുഖഭംഗിക്ക് നല്ല ചുണ്ടുകള്‍ മാറ്റു കൂട്ടും. ഭംഗിക്കു മാത്രമല്ലാ, മറ്റുളളവരുമായി ആശയവിനിമയം നടത്തുന്നതിലും ചുണ്ടുകള്‍ക്കുളള പങ്ക് ഒഴിച്ചു നിര്‍ത്താനാവില്ല.

മുഖത്ത് മേക്കപ്പ് ചെയ്യുമ്പോള്‍ ചുണ്ടുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അത് അഭംഗിയായിരിക്കും. ചുണ്ടുകള്‍ക്ക് ചേര്‍ന്ന മേക്കപ്പ് നല്‍കി ചുണ്ടുകള്‍ മനോഹരമാക്കാം.

ലിപ്സ്റ്റിക്കും ലിപ്‌ഗ്ലോസുമാണ് ചുണ്ടുകളുടെ മേക്കപ്പിന് പ്രധാനമായും ഉപയോഗിക്കുന്നത്. ലിപ്സ്റ്റിക് പല നിറത്തിലും ലഭ്യമാണ്. സാഹചര്യങ്ങള്‍ക്കൊത്ത് അവരവര്‍ക്കു ചേര്‍ന്ന നിറത്തിലുള്ള ലിപിസ്റ്റിക് തെരഞ്ഞെടുക്കണം.

മിക്കവാറും പേര്‍ തെരഞ്ഞെടുക്കുന്ന ലിപ്‌സ്‌ററിക് ചുവന്ന നിറത്തിലുളളതാണ്. പാര്‍ട്ടികള്‍, ആഘോഷങ്ങള്‍ തുടങ്ങിയ എല്ലാ അവസരങ്ങള്‍ക്കും ഈ നിറം ചേരും. എടുത്തു കാണിക്കുന്ന ചുവപ്പു നിറം ഒരാളുടെ ആത്മവിശ്വാസവും കാണിക്കുന്നു. എല്ലാ വേഷങ്ങളുടെ കൂടെയും ഈ നിറം ചേരും.

ജോലിക്കു പോകുമ്പോഴും മീറ്റിംഗുകളില്‍ പങ്കെടുക്കുമ്പോഴും മേക്കപ്പ് ലളിതവും സുന്ദരവുമായിരിക്കണം. ചുവപ്പിനേക്കാള്‍ ഇത്തരം അവസരങ്ങളില്‍ ചേരുക അത്രത്തോളം എടുത്തുകാണിക്കാത്ത നിറങ്ങളാണ്. പിങ്ക്, ബ്രൗണ്‍ ഷേഡുകള്‍ ഇത്തരം അവസരങ്ങളില്‍ തെരഞ്ഞെടുക്കാം.

സാധാരണ ദിവസങ്ങളിലോ വെറുതെ പുറത്തു പോകുമ്പോഴോ മറ്റു നിറത്തിലുള്ള ലിപ്സ്റ്റിക്കുകളും ഉപയോഗിക്കാം. ഇത്തരം അവസരങ്ങള്‍ തങ്ങള്‍ക്ക് ഇത്തരം നിറങ്ങള്‍ ചേരുമോയെന്നുള്ള ഒരു പരീക്ഷണം കൂടിയാകും. എല്ലാറ്റിനും പ്രധാനം ഉപയോഗിക്കുന്ന നിറങ്ങള്‍ ഇണങ്ങുമോയെന്നുളളതാണ്.

ലിപ്സ്റ്റിക് ഇട്ടുകഴിഞ്ഞ ശേഷം ലിപ്‌ഗ്ലോസ്, ബാമുകള്‍ എന്നിവ ഇടുന്നത് ചുണ്ടുകള്‍ വരണ്ടതാവാതിരിക്കാനും തിളക്കം നല്‍കാനും സഹായിക്കും.

ലിപ്സ്റ്റിക ഇട്ടതുകൊണ്ടുമാത്രം ചുണ്ടുകള്‍ മനോഹരമാകണമെന്നില്ല. ചുണ്ടുകള്‍ വരളുന്നതും
വിണ്ടുപൊട്ടുന്നതും ഒഴിവാക്കണം.

നല്ല കമ്പനികളുടെ ലിപ്‌സ്‌ററിക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ലാക്‌മെ, റെവ്‌ലോണ്‍ തുടങ്ങിയവയുടെ ഉല്‍പന്നങ്ങള്‍ നിലവാരമുള്ളവയാണ്.

English summary

Lip, Makeup, Tips, Women, Lip Makeup, Makeup Tips, ചുണ്ടുകള്‍, ചുണ്ട്, മേക്കപ്പ്, മനോഹരം, ലിപ്സ്റ്റിക്, ചുവപ്പ്

we have listed some lip makeup tips for working women, read on.
X
Desktop Bottom Promotion