അല്‍പം ശ്രദ്ധിച്ചാല്‍ സൗന്ദര്യം നഷ്ടമാകില്ല

Posted By:
Subscribe to Boldsky

അല്‍പം ഒന്നു ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ സുന്ദരിയാകാം. എല്ലാവര്‍ക്കും തിരക്കാണ്, വൃത്തിയായിട്ടൊന്നു കുളിക്കാന്‍ പോലും സമയമില്ല. രണ്ട് മിനുട്ടുക്കൊണ്ട് തീര്‍ക്കുന്ന കാക്കക്കുളി. നിന്നു കൊണ്ടുള്ള ഭക്ഷണം കഴിപ്പ്, പിന്നെ ഒരു ഓട്ടമാണ്. രാവിലെ മുതല്‍ സന്ധ്യയാകുന്നതുവരെ ആധി പിടിച്ച ഓട്ടം.

ഇത്തരം പ്രവര്‍ത്തികള്‍ തന്നെയാണ് നിങ്ങളുടെ സൗന്ദര്യം ഇല്ലാതാക്കുന്നതും. നിങ്ങള്‍ ചെയ്യുന്ന ഇത്തരം ചെറിയ കാര്യങ്ങള്‍ തന്നെയാണ് ദോഷമായി ഫലിക്കുന്നതും. ആരോഗ്യവും സൗന്ദര്യവും നോക്കാന്‍ കുറച്ചു സമയം ചിലവാക്കിയതിനെക്കൊണ്ട് നഷ്ടമൊന്നും സംഭവിക്കില്ല. ഇങ്ങനെ തിരക്കുപിടിച്ച് ഓടി പണം വാരി കൂട്ടിയിട്ടെന്തു കാര്യം. എല്ലാം ഒരു ദിവസം തീരാനുള്ളതല്ലേ....

വേനല്‍ക്കാലം നോ ടെന്‍ഷന്‍...

ചര്‍മത്തിന് തിളക്കവും മിനുസവും നഷ്ടപ്പെടുമ്പോള്‍ മാത്രമേ നമ്മള്‍ സ്വന്തം സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. പിന്നീട് സൗന്ദര്യം കൂട്ടാനുള്ള പരക്കം പാച്ചിലും. അല്‍പം ഒന്നു ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ചര്‍മകാന്തി കളയാതെ കൊണ്ടുപോകാം..

കൃത്യസമയം ഭക്ഷണം

കൃത്യസമയം ഭക്ഷണം

സമയാസമയത്തുള്ള ഭക്ഷണം തന്നെ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ജോലിത്തിരക്കിനിടയില്‍ പ്രഭാതഭക്ഷണം കഴിക്കാതെയും സമയം തെറ്റിയും കഴിക്കുന്നത് പതിവാണ്. ഇത് നിങ്ങളുടെ സൗന്ദര്യം ഇല്ലാതാക്കും. ഉച്ച സമയത്ത് പ്രഭാതഭക്ഷണം, മൂന്നുമണിക്ക് ഉച്ചയൂണ്, രത്രി പതിനൊന്നിന് അത്താഴം ഇതൊക്കെ ഒഴിവാക്കൂ.

ഭക്ഷണം കഴിഞ്ഞ്

ഭക്ഷണം കഴിഞ്ഞ്

ഭക്ഷണം കഴിഞ്ഞ് എന്തേലും കൊറിക്കുന്നത് മിക്കവരുടെയും ശീലമാണ്. ഇത് ദഹനപ്രക്രിയ തടസ്സപ്പെടുത്തും. ഇത് ചര്‍മത്തില്‍ പല രോഗങ്ങള്‍ക്കും കാരണമാകും.

ഭക്ഷണത്തില്‍

ഭക്ഷണത്തില്‍

ഭക്ഷണത്തില്‍ ഉപ്പ്, പുളി, എരിവ് എന്നിവ കുറയ്ക്കുക. ഉപ്പ് കൂടുതല്‍ ശരീരത്തില്‍ എത്തുന്നത് മുടി നരക്കാനും കൊഴിച്ചലിനും കാരണമാകും.

പുളി കൂടിയാല്‍

പുളി കൂടിയാല്‍

പുളി കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതുവഴി ചര്‍മരോഗങ്ങളും വിളര്‍ച്ചയും ഉണ്ടാകാം.

വേനല്‍ക്കാലം

വേനല്‍ക്കാലം

വെള്ളരിക്ക, കുമ്പളങ്ങ, തക്കാളി, ക്യാരറ്റ്, കോളിഫഌവര്‍ തുടങ്ങിയവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതില്‍ ജലാംശം കൂടുതലുണ്ട്. ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തും.

മൈദ

മൈദ

മൈദ, റവ എന്നിവ ഒഴിവാക്കണം. ഇവ ദഹിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്.

പപ്പായ

പപ്പായ

കപ്പ, പപ്പായ, വെളുത്തുള്ളി എന്നിവ ആരോഗ്യത്തിന് നല്ലതാണെങ്കിലും ചൂടാണ് ഇവ നല്‍കുക. ഇതിന്റെ ഉപയോഗം ചൂടുകാലത്ത് കുറയ്ക്കുക.

പയര്‍

പയര്‍

പയറുവര്‍ഗത്തില്‍ ചെറുപയര്‍, ഉഴുന്നുപരിപ്പ് എന്നിവ ഉപയോഗിക്കാം.

വെള്ളം

വെള്ളം

രാമച്ചം, കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ചാറിയ വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് ചര്‍മത്തിന് നല്ലതാണ്.

രാവിലെ എഴുന്നേല്‍ക്കാം

രാവിലെ എഴുന്നേല്‍ക്കാം

അതിരാവിലെ എഴുന്നേല്‍ക്കുന്ന ശീലം പലര്‍ക്കുമില്ല. ആയുര്‍വ്വേദത്തില്‍ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നത് ചര്‍മത്തിനും ആരോഗ്യത്തിനും ഉത്തമമാണെന്ന് പറയുന്നുണ്ട്. ശുദ്ധവായു ധാരാളം കിട്ടുമെന്നതിലാണിത്.

English summary

we love good beauty tips

We love good beauty tips, so we've rounded up our best get-gorgeous tricks in one spot. Whether you want to learn how to create the perfect
Story first published: Thursday, April 23, 2015, 13:34 [IST]
Subscribe Newsletter