Just In
- 2 hrs ago
ഇഞ്ചി-കാരറ്റ്സൂപ്പ്; കലോറികുറഞ്ഞ ശൈത്യകാല റെസിപ്പി
- 2 hrs ago
കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കരുതേ..
- 5 hrs ago
ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകുന്ന രാശിക്കാര്‍
- 1 day ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
Don't Miss
- News
വിദ്യാർത്ഥി പ്രക്ഷോഭത്തിന് രക്ഷിതാക്കളുടെ പിന്തുണ; 'നിങ്ങൾ അഭിമാനമാണ് മക്കളെ', ഫേസ്ബുക്ക് പോസ്റ്റ്!
- Movies
സ്നേഹയുടെ ഇത്തരം സ്വഭാവങ്ങള്‍ ഇഷ്ടമല്ല! തുറന്നുപറച്ചിലുമായി ശ്രീകുമാര്‍! വിവാഹ ശേഷവും അഭിനയിക്കും!
- Sports
മറ്റാരും കണ്ടില്ല, പക്ഷെ അയാള്‍ കണ്ടെത്തി... സച്ചിനെ ഉപദേശിച്ച താജ് ജീവനക്കാരന് ഇതാ
- Automobiles
EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്
- Finance
ഫോണിൽ പുതിയ എം ആധാർ ആപ്പുണ്ടോ? ആധാറുമായി ബന്ധപ്പെട്ട ഈ 5 കാര്യങ്ങൾ വീട്ടിൽ ഇരുന്ന് ചെയ്യാം
- Technology
യുവാക്കളുടെ പുത്തൻ കണ്ടുപിടിത്തങ്ങൾ 'മേക്കര്‍ ഫെസ്റ്റി'ല്‍ അത്ഭുതം സൃഷ്ടിക്കുന്നു
- Travel
വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്
സുന്ദരമാകട്ടെ കാലുകളും
മുമ്പൊക്കെ നാട്ടിന്‍പുറങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നൊരു ചൊല്ലാണ് പെരുവിരല്‍ കണ്ടാലറിയാം പെണ്ണിന്റെ വൃത്തിയെന്നത്. കൈകാലുകളുടെ വൃത്തിനോക്കി പെണ്ണിന്റെ വൃത്തിയും വെടിപ്പും അറിയാമെന്നതാണ് ചൊല്ലിന്റെ പൊരുള്‍. വിവാഹം കഴിഞ്ഞ് വന്നുകയറുന്ന വീട് പെണ്‍കുട്ടികള്‍ വൃത്തിയ്ക്ക് കൊണ്ടുനടക്കുമോയെന്നും മറ്റും കണിശമായി നോക്കുന്നകാലത്ത് വളരെ പ്രസക്തമായിരുന്നു ഈ നാട്ടുചൊല്ല്.
പെണ്‍കുട്ടികള്‍ കല്യാണം കഴിഞ്ഞെത്തുന്നത് ഭര്‍ത്താവിന്റെ കുടുംബംനോക്കാനാണെന്ന പഴയമനോഭാവനത്തിന് മാറ്റം വന്നെങ്കിലും വൃത്തിയുടെ കാര്യത്തില്‍ ഇപ്പോഴും ആരും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലല്ലോ. മാത്രവുമല്ല പഴയകാലത്തെ അപേക്ഷിച്ച് വൃത്തിയും വെടിപ്പുമെന്നത് ഫാഷന്റെ ഭാഗമായിക്കൂടിമാറിയിട്ടുണ്ട് ഇപ്പോള്‍. അടിമുടി വൃത്തി അതാണ് ഇന്നത്തെ സ്റ്റൈല്‍. ആണായാലും പെണ്ണായാലും ശരീരവും വസ്ത്രങ്ങളും വൃത്തിയായിരിക്കുകയെന്നത് പ്രധാനമാണ്. ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് കാഴ്ചക്കാരുടെ മനസ്സില്‍ മതിപ്പ് ജനിപ്പിക്കാന്‍ വൃത്തിയുള്ള കൈകാലുകള്‍ക്ക് കഴിയുമെന്ന് ചുരുക്കം.
എന്നും ഷൂസും സോക്സും ഇട്ട് മണ്ണും പൊടിയും തട്ടാതെ കാല്‍വിരലുകള്‍ ഭംഗിയായി സൂക്ഷിയ്ക്കാമെന്ന് വിചാരിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഈ ധാരണ തെറ്റാണ്. കാറ്റും വെളിച്ചവും തട്ടാതെ വായുസഞ്ചാരമില്ലാതെ കാല്‍വിരലുകള്‍ക്ക് നിറംമാറ്റം വരെ സംഭവിച്ചുപോകാറുണ്ട്, ഈ തെറ്റിദ്ധാരണ കാരണം. മാത്രമല്ല ചിലരുടെ കാലുകളില്‍ നിന്നും ദുര്‍ഗന്ധം വരുകപോലും ചെയ്യും. വിലകൂടിയ വസ്ത്രങ്ങളും ചെരുപ്പുകളുമെല്ലാമിട്ട് ഒരുങ്ങിക്കഴിഞ്ഞ് കാല്‍വിരലുകള്‍ ആകെ വൃത്തികേടായിക്കിടക്കുകയാണെങ്കില്‍ കാണുന്നവരില്‍ വല്ലാത്ത അരോചകത്വമുണ്ടാക്കുമെന്നതില് സംശയം വേണ്ട. നഖങ്ങളുടെ വൃത്തികേട് പുറത്ത് കാണിയ്ക്കാന്‍ മടിച്ച് പതിവായി ഷൂസ് ധരിച്ച് നടക്കുന്നവരും കുറവല്ല.
നഖങ്ങള്‍ വൃത്തിയാക്കുകയെന്നത് വലിയ പണിയൊന്നുമല്ല, ഒന്നുമനസ്സുവെച്ചാല്‍ ആര്‍ക്കും നടക്കുന്നതേയുള്ളു. നഖങ്ങള്‍ വൃത്തിയായി സൂക്ഷിയ്ക്കാനുള്ള ഏതാനും പൊടിക്കൈകള്‍ ഇതാ.
കാല്‍നഖങ്ങള്‍ എപ്പോഴും ചെറിയ നീളത്തില്‍മാത്രം സൂക്ഷിയ്ക്കു. വല്ലാതെ നീണ്ട് പിരിഞ്ഞിരിക്കുന്ന നഖങ്ങള്‍ ഒട്ടും ആകര്‍ഷകമായിരിക്കില്ല. ചെറിയനീളത്തില് നഖങ്ങള്‍ വെട്ടിയാല്‍ അവ വൃത്തിയാക്കാനും എളുപ്പമാണ്. അല്ലെങ്കില്‍ ചെളിയും പൊടിയും നിറഞ്ഞ് നഖങ്ങളുടെ നിറംകെട്ടുപോകും.
നഖങ്ങള്‍ വൃത്തിയാക്കാന്‍ നെയില്‍ ബ്രെഷുകള്‍ ഉപയോഗിയ്ക്കുക. സൗന്ദര്യവര്‍ധകവസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ കൈ,കാല് നഖങ്ങള്‍ വൃത്തിയായി സൂക്ഷിയ്ക്കുന്നതിനുള്ള സെറ്റുകള്‍ ലഭിയ്ക്കും. അതല്ലെങ്കില്‍ പഴയ ടൂത്ത്ബ്രഷ് ഒരെണ്ണം ഉപയോഗിച്ചും നഖങ്ങള്‍ വൃത്തിയാക്കാം.
കുളിയ്ക്കുന്ന സമയത്ത് തന്നെ നഖങ്ങള്‍ വൃത്തിയാക്കാന്‍ സമയം കണ്ടെത്തുക. ചിലര്‍ ശരീരവും മുഖവും മാത്രം സോപ്പും സ്ക്രബ്ബുമൊക്കെയിട്ട് കഴുകി കാലുകളെ പാടേ അവഗണിയ്ക്കുകയാണ് ചെയ്യാറുള്ളത്. ഈ രീതി മാറ്റണം. കുളിയ്ക്കുമ്പോള്‍ കാലുകള്‍ക്കും കാല്നഖങ്ങള്ക്കും വേണ്ട ശ്രദ്ധ നല്‍കുക. കുളിയ്ക്കുന്ന സമയത്ത് ശരീരമാകെ വെള്ളം വീഴുന്നതിനാല്‍ നഖങ്ങളിലെ അഴുക്കുകള്‍ കുതിരും അപ്പോള്‍ അവ വൃത്തിയാക്കുക എളുപ്പമാണ്. ഈ സമയത്ത് കാലിന്റെ ഉപ്പൂറ്റി പ്യൂമിക് സ്റ്റോണ്വച്ച് നന്നായി ഉരച്ച് കഴുകുക. പ്യൂമിക് സ്റ്റോണ്‍ ഇല്ലെങ്കില്‍ കരിങ്കല്ലില്‍ നന്നായി ഉരച്ച് വൃത്തിയാക്കുക. വിണ്ടുകീറല്വഴിയുണ്ടാകുന്ന വൃത്തികേട് ഒഴിവാക്കാന്‍ ഇത് സഹായിയ്ക്കും.
പതിവായി ഷൂസ് ധരിക്കേണ്ടിവരുന്നവരാണെങ്കില് ഷൂസിടുന്നതിന് മുമ്പ് പാദങ്ങളും വിരലുകളും നന്നായി തുടച്ചുണക്കുക. അതിന്ശേഷം മോയിസ്ചറൈസറോ മറ്റോ പുരട്ടിക്കഴിഞ്ഞുവേണം സോക്സും ഷൂസും ഇടാന്‍. ഇടയ്ക്കെങ്കിലും ദിവസം മുഴുന്‍ കാലുകളില്‍ വായുസഞ്ചാരം ലഭിയ്ക്കുന്ന തരത്തിലുള്ള ചെരുപ്പുകള്‍ ഇടാന്‍ ശ്രദ്ധിയ്ക്കണം. കാലുകള്‍ വല്ലാതെ വിയര്‍ക്കുന്നവരാണെങ്കില്‍ ഏതെങ്കിലും ടാല്‍കം പൗഡറുകള്‍ കാലുകളില്‍ ഇടാം. കാലുകള്ക്കായുള്ള ക്രീമുകളും പൗഡറുകളുമെല്ലാം ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.
നഖം വെട്ടികളില്‍ ഉണ്ടാകുന്ന നെയില്‍ ക്ലീനറുകള്‍ ഉപയോഗിച്ച് നഖങ്ങള്‍ക്കുള്ളില്‍ അടിയുന്ന അഴുക്ക് ഒരു പരിധിവരെ വൃത്തിയാക്കാന്‍ കഴിയും. വളരെ സാവധാനത്തില്വേണം ഇവ ഉപയോഗിയ്ക്കാന്‍ കൂര്‍ത്ത അറ്റമുള്ള ഇവ നഖത്തിനുള്ളിലേയ്ക്ക് കടന്നുകയറിയാല്‍ ബുദ്ധിമുട്ടാകം.
നഖം വൃത്തിയാക്കിക്കഴിഞ്ഞാല്‍ നഖത്തിന്റെ നിറത്തിനോട് ചേരുന്ന ഏതെങ്കിലും നെയില്‍ പോളീഷുകള്‍ ഉപയോഗിയ്ക്കുക, ഇത് നഖത്തിന് വൃത്തിയ്ക്കൊപ്പം സൗന്ദര്യവും നല്‍കും. നെയില്പോളീസ് ഇടുമ്പോള്‍ ഓര്‍ക്കേണ്ട ഒരു പ്രധാനകാര്യം, അവ സ്ഥിരമായി നഖത്തില്‍ കിടക്കാന്‍ അനുവദിക്കരുത് എന്നതാണ്. പലരും ഓരോ പാളിയ്ക്കുമേല് അടുത്ത പാളി നെയില്‍പോളീഷ് ഇടുന്നവരാണ്. ഇത് നഖത്തിന് ദോഷം ചെയ്യും, നഖത്തിന്റെ നിറം മാറാനും പൊട്ടിപ്പോകാനും ഇടയാക്കും. ഇടയ്ക്ക് നെയില്പൊളീസ് കളഞ്ഞ് രണ്ടോ മൂന്നോ ദിവസം നഖം വെറുതെയിടുക.
നഖസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്
നഖങ്ങള്വെട്ടുമ്പോള് അവ ഒരേ പോലെ സമാനായി വെട്ടണം. അല്ലെങ്കില്‍ വൃത്തികേടായിരിക്കും. വെട്ടിക്കഴിഞ്ഞാല്‍ നഖത്തിന്റെ അരികുകള്‍ നെയില്‍ ഫയല്‍ ഉപയോഗിച്ച് മിനുസപ്പെടുത്തുക.
കാലിലെ ചര്‍മ്മത്തിനും നഖത്തിനും ആരോഗ്യം കുറവാണെങ്കല് ശക്തികൂടിയ രാസപദാര്ത്ഥങ്ങളുള്ള സോപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. ഇത്തരക്കാര്‍ക്ക് ചെറുനാരങ്ങാനീരും തൊലിയും നഖസംരക്ഷണത്തിനായി ഉപയോഗിക്കാവുന്നതാണ്.