Just In
Don't Miss
- Automobiles
മൂന്നാം തലമുറ ഒക്ടാവിയ പിൻവലിക്കാനൊരുങ്ങി സ്കോഡ
- Finance
സ്വർണ വിലയിൽ വൻ ഇടിവ്; ഒരാഴ്ച്ചയിൽ കുറഞ്ഞത് 600 രൂപ, ഉടൻ 28000ന് താഴേയ്ക്ക്
- Sports
ഇന്ത്യ vs വിന്ഡീസ്: മുംബൈയിലെ കിങ് ഇന്ത്യയോ, വിന്ഡീസോ? മൂന്നു പേര് കോലിയുടെ ഉറക്കം കെടുത്തും!!
- News
ജനങ്ങളുടെ താൽപ്പര്യങ്ങൾ ബിജെപി ചവിട്ടി മെതിക്കുന്നു; പൗരത്വ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി ചിദംബരം
- Technology
മികച്ച ഫീച്ചറുകളുമായി റെഡ്മി കെ 30, റെഡ്മി ലാപ്ടോപ്പ് എന്നിവ പുറത്തിറങ്ങി
- Movies
രജനി ഫാന് ആയതിനാല് കമലിന്റെ പോസ്റ്ററില് ചാണകം വാരിയെറിഞ്ഞു! വിവാദ പ്രസ്താവനയുമായി ലോറന്സ്
- Travel
വിമാനം ക്യാൻസൽ ചെയ്തോ? കാരണം ഇതൊക്കെയാണോ എന്നു നോക്കാം
സ്വാഭാവിക സൗന്ദര്യത്തിന് ചില വഴികള്
സ്വാഭാവികമായ രീതിയില് സൗന്ദര്യം വര്ദ്ധിപ്പിക്കുക എളുപ്പമല്ലെന്ന് പരക്കെ ധാരണയുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് മേക്കപ്പ് മാത്രമാണ് ആശ്രയമെന്ന അബദ്ധധാരണയും നിലനില്ക്കുന്നു. കാഴ്ചയില് സൗന്ദര്യം തോന്നിക്കാന് മേക്കപ്പ് സഹായകമായിരിക്കുമെങ്കിലും അതില്ലാതിരിക്കുന്നതാണ് കൂടുതല് നല്ലത്.
അല്പ്പം സമയം ചെലവഴിച്ചാല് സ്വാഭാവികമായ രീതിയില് സൗന്ദര്യം നിലനിറുത്താന് കഴിയുമെങ്കില് എന്തിനാണ് മേക്കപ്പിന് പിറകെ പായുന്നത്, അല്ലേ? സ്വാഭവികമായി സൗന്ദര്യം സംരക്ഷിക്കുന്നതിനുള്ള ആറ് മാര്ഗ്ഗങ്ങളാണ് ഇനി പറയുന്നത്. പരീക്ഷിച്ച് വ്യത്യാസം സ്വയം തിരിച്ചറിയുക.

സ്വാഭാവിക സൗന്ദര്യത്തിന് ചില വഴികള്
ദിവസവും നിങ്ങളുടെ മുഖം ക്ളെന്സ് ചെയ്യുക. മോയിസ്ചര് ചെയ്യാനും മറക്കരുത്. ഇവ രണ്ടും ദിവസവും രണ്ട് പ്രാവശ്യം ചെയ്യണം, രാവിലെയും കിടക്കുന്നതിന് മുമ്പും. ചര്മ്മം വൃത്തിയായും ഉന്മേഷത്തോടും കൂടി ഇരിക്കാന് ഇത് സഹായിക്കും.

സ്വാഭാവിക സൗന്ദര്യത്തിന് ചില വഴികള്
നിങ്ങളുടെ ചര്മ്മത്തിന് അനുയോജ്യമായ ഒരു ക്ളെന്സര് തിരഞ്ഞെടുക്കുക. ക്ളെന്സര് ഇല്ലെങ്കില് ബേബി സോപ്പ് പോലുള്ളവയും ഉപയോഗിക്കാം. നിങ്ങളുടെ ചര്മ്മം എണ്ണമയമുള്ളത് ആണെങ്കില് ഓയില് ഫ്രീ മോയിസ്ചര് ആയിരിക്കും നിങ്ങള്ക്ക് അനുയോജ്യം. ചര്മ്മം വരണ്ടതാണെങ്കില് ഇത്തരം മോയിസ്ചര് നിങ്ങള്ക്ക് അനുയോജ്യമാകണമെന്നില്ല. എണ്ണമയത്തോട് കൂടിയ വരണ്ട ചര്മ്മം ഉള്ളവരും വേറെ മോയിസ്ചര് തിരഞ്ഞെടുക്കുക.

സ്വാഭാവിക സൗന്ദര്യത്തിന് ചില വഴികള്
മുല്ലമൊട്ടുകള് പോലെ സുന്ദരമായ നിങ്ങളുടെ പല്ലുകളുടെ സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്കുക. മനോഹരമായ ചിരി മുഖസൗന്ദര്യം പതിന്മടങ്ങ് വര്ദ്ധിപ്പിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ദിവസവും രണ്ട് പ്രാവശ്യം പല്ല് തേയ്ക്കുക. പല്ല് വെളുക്കാന് സഹായിക്കുന്ന ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് പല്ലുകളുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടാവുന്നതാണ്.

സ്വാഭാവിക സൗന്ദര്യത്തിന് ചില വഴികള്
ഒരുദിവസം എട്ട് ഗ്ളാസ് വെള്ളം കുടിയ്ക്കുക. അതായത് രണ്ട് ലിറ്റര് വെള്ളം. നമ്മുടെ ശരീരത്തിന്റെ മുക്കാല് ഭാഗവും വെള്ളമാണ്. വെള്ളമില്ലാതെ ഒരു മനുഷ്യന് മൂന്ന് ദിവസത്തില് കൂടുതല് ജീവിക്കാന് കഴിയില്ല എന്ന കാര്യവും ഓര്ക്കുക.

സ്വാഭാവിക സൗന്ദര്യത്തിന് ചില വഴികള്
ആഹാരത്തില് ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്പ്പെടുത്തുക. പച്ചക്കറികളും പഴങ്ങളും പ്രധാനമാണെന്ന് മാത്രമല്ല അവ അത്യന്താപേക്ഷിതവുമാണ്. ഇവ കൂടുതല് കഴിക്കുന്നത് നിങ്ങളുടെ ചര്മ്മത്തിന്റെ തിളക്കം വര്ദ്ധിപ്പിക്കും.

സ്വാഭാവിക സൗന്ദര്യത്തിന് ചില വഴികള്
വ്യായാമം ചെയ്യുക. നിങ്ങളുടെ പട്ടിയോടൊപ്പമുള്ള നടത്തം മുതല് തലകുത്തി മറിയല് വരെ എന്തും വ്യായാമമാണ്. ആരോഗ്യ സംരക്ഷണത്തിനുള്ള ഏക വ്യായാമം ഒരു മൈല് ഓട്ടമാണെന്ന്്് പലരും കരുതാറുണ്ട്. ഇത് തെറ്റിദ്ധാരണയാണെന്ന് പറഞ്ഞുകൊള്ളട്ടെ. ആരോഗ്യ സംരക്ഷണത്തിന് ഊര്ജ്ജസ്വലതയോടെ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരുന്നാല് മാത്രം മതി.

സ്വാഭാവിക സൗന്ദര്യത്തിന് ചില വഴികള്
സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ രഹസ്യമാണ് ഇനി പറയാന് പോകുന്നത്. പുഞ്ചിരിക്കുക! ആരെ കണ്ടാലും അവരെ നോക്കി ഒരു ചെറിയ ചിരി.
ചിരിക്കുന്നത് സന്തോഷത്തോടെയിരിക്കാന് നിങ്ങളെ സഹായിക്കും. മാത്രമല്ല ആളുകള്ക്ക് നിങ്ങളെ കുറിച്ച് മതിപ്പുണ്ടാകാനും ചിരി പ്രയോജനപ്പെടും.