For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിവേരുകള്‍ ശക്തിപ്പെടുത്തി മുടി കൊഴിച്ചില്‍ തടയാന്‍ ഈ കൂട്ട്‌; ഉപയോഗം ഇങ്ങനെ

|

മല്ലി എന്നത് സാധാരണയായി പാചകത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ് എന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങളുടെ ആരോഗ്യം വളര്‍ത്താന്‍ സഹായിക്കുന്ന പോഷകങ്ങളും മല്ലിയിലുണ്ട്. എന്നാല്‍ ഇതല്ലാതെ മല്ലി നിങ്ങളുടെ മുടി പ്രശ്‌നങ്ങള്‍ നീക്കാനും സഹായിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അതെ, നിങ്ങളുടെ മുടിക്ക് ഒരു മികച്ച വീട്ടുവൈദ്യമാണ് മല്ലി. മല്ലിയോ മല്ലിയിലയോ, ഏത് ഉപയോഗിച്ചാലും നമ്മുടെ മുടിക്ക് അതിശയകരമായ ഗുണങ്ങള്‍ നല്‍കാന്‍ ഇതിന് കഴിവുണ്ട്.

Most read: മുടികൊഴിച്ചിലും താരനുമൊക്കെയാണോ പ്രശ്‌നം? ഈ കാരണങ്ങള്‍ അറിഞ്ഞ് വേണം ചികിത്സMost read: മുടികൊഴിച്ചിലും താരനുമൊക്കെയാണോ പ്രശ്‌നം? ഈ കാരണങ്ങള്‍ അറിഞ്ഞ് വേണം ചികിത്സ

മുടി കൊഴിച്ചില്‍ ചെറുക്കാനും പുതിയ മുടി വീണ്ടും വളരാനും മല്ലി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. വിറ്റാമിനുകളും പ്രോട്ടീനുകളും ധാതുക്കളും അടങ്ങിയ മല്ലിയില മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുടിവേരുകള്‍ ശക്തിപ്പെടുത്തുന്നതിനും മുടി കൊഴിച്ചില്‍ തടയുന്നതിനും പുതിയ മുടി വളരുന്നതിനുമായി മല്ലി ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

മല്ലിയില പേസ്റ്റ്

മല്ലിയില പേസ്റ്റ്

ഒരു പിടി മല്ലിയില എടുത്ത് നന്നായി കഴുകുക. അവ ഒരു ബ്ലെന്‍ഡറില്‍ ഇട്ട് കുറച്ച് വെള്ളം ചേര്‍ത്ത് ഒരു പേസ്റ്റ് രൂപത്തില്‍ അടിച്ചെടുക്കുക. ഈ പേസ്റ്റ് മുടിയിലും തലയോട്ടിയിലും പുരട്ടി 40-60 മിനിറ്റ് കാത്തിരിക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക. മുടി സംരക്ഷണത്തിനായി മല്ലിയില ഈ രീതിയില്‍ ആഴ്ചയില്‍ രണ്ടുതവണ പ്രയോഗിക്കുക.

മല്ലിയിലയുടെ പൊടി

മല്ലിയിലയുടെ പൊടി

ഒരു പാത്രത്തില്‍ കുറച്ച് മല്ലിയിലയെടുത്ത് പൊടിച്ച് അതില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് തലയോട്ടിയിലും മുടിയിലും പുരട്ടി 40-60 മിനിറ്റ് കാത്തിരിക്കുക. ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മുടികൊഴിച്ചില്‍ തടയാന്‍ ആഴ്ചയില്‍ 2-3 തവണ മുരിങ്ങയില വിത്ത് ചേര്‍ത്ത് ഈ പ്രതിവിധി തുടരുക.

Most read:ഈ ആയുര്‍വേദ കൂട്ടിലുണ്ട് മുടിക്ക് കരുത്തും തിളക്കവും ലഭിക്കാന്‍ വഴി; ഉപയോഗം ഇങ്ങനെMost read:ഈ ആയുര്‍വേദ കൂട്ടിലുണ്ട് മുടിക്ക് കരുത്തും തിളക്കവും ലഭിക്കാന്‍ വഴി; ഉപയോഗം ഇങ്ങനെ

മല്ലിയിലയും വെളിച്ചെണ്ണയും

മല്ലിയിലയും വെളിച്ചെണ്ണയും

ഒരു പിടി മല്ലിയില എടുത്ത് വെള്ളത്തില്‍ നന്നായി കഴുകുക. അവ ബ്ലെന്‍ഡറില്‍ ഇട്ട് കുറച്ച് വെള്ളം ചേര്‍ത്ത് അടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതില്‍ കുറച്ച് വെളിച്ചെണ്ണയും കലര്‍ത്തുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക. മൃദുവായി മസാജ് ചെയ്ത് ഒരു മണിക്കൂര്‍ നേരം വയ്ക്കുക. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. മുടികൊഴിച്ചില്‍ തടയാന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണയും മല്ലിയിലയും ചേര്‍ത്ത് ഈ പേസ്റ്റ് മുടിയില്‍ പ്രയോഗിക്കുക.

മല്ലിയിലയും കറ്റാര്‍വാഴയും

മല്ലിയിലയും കറ്റാര്‍വാഴയും

ഒരു പിടി മല്ലിയില എടുത്ത് നന്നായി കഴുകി ബ്ലെന്‍ഡറില്‍ ഇടുക. ഇതിലേക്ക് കുറച്ച് കറ്റാര്‍ വാഴ ജെല്‍ കൂടെ ചേര്‍ക്കുക. ഒരു പേസ്റ്റ് തയ്യാറാക്കാന്‍ ഇവ ഒരുമിച്ച് അടിക്കുക. ഇത് വളരെ കട്ടിയുള്ളതായി തോന്നുകയാണെങ്കില്‍, കട്ടി കുറക്കാനായി നിങ്ങള്‍ക്ക് ആവശ്യമുള്ള വെള്ളം ചേര്‍ക്കാവുന്നതാണ്. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച് പതുക്കെ മസാജ് ചെയ്യുക. 30-40 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. മുടി തഴച്ചുവളരാന്‍ കറ്റാര്‍ വാഴയും മല്ലിയിലയും ഉപയോഗിച്ചുള്ള ഈ ഹെയര്‍ പാക്ക് ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിക്കുക.

Most read:മുഖത്തെ കറുത്ത കുത്തുകള്‍ പെട്ടെന്ന് നീക്കാം; കറ്റാര്‍ വാഴ ഉപയോഗം ഇങ്ങനെയെങ്കില്‍Most read:മുഖത്തെ കറുത്ത കുത്തുകള്‍ പെട്ടെന്ന് നീക്കാം; കറ്റാര്‍ വാഴ ഉപയോഗം ഇങ്ങനെയെങ്കില്‍

മല്ലിയില, ഒലീവ് ഓയില്‍, തേന്‍

മല്ലിയില, ഒലീവ് ഓയില്‍, തേന്‍

അല്‍പം മല്ലിയില വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് ബ്ലെന്‍ഡറില്‍ ഇടുക. ഇതിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് യോജിപ്പിച്ച് കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക. ഇത് പുറത്തെടുത്ത് കുറച്ച് തേനും ഒലിവ് ഓയിലും ചേര്‍ക്കുക. എല്ലാം കൂടി യോജിപ്പിച്ച് മിനുസമാര്‍ന്ന പേസ്റ്റ് തയ്യാറാക്കുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി വിരല്‍ത്തുമ്പ് ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക. 30-40 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മാസ്‌ക് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടുതവണ ഈ പ്രതിവിധി ഉപയോഗിക്കുക. മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ച വര്‍ധിപ്പിക്കാനുമായി മല്ലിയില കൊണ്ടുള്ള നല്ലൊരു പ്രതിവിധിയാണിത് ഈ മാസ്‌ക്.

മല്ലിയില നീര്

മല്ലിയില നീര്

തലയോട്ടിയില്‍ മല്ലിയില നീര് പുരട്ടുന്നതും നിങ്ങള്‍ക്ക് ഫലപ്രദമാണ്. മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കാനും മുടികൊഴിച്ചില്‍ തടയാനും ഈ പ്രതിവിധി ഉപയോഗിക്കാം. നല്ല മുടി വളരാന്‍ സഹായിക്കുന്ന പ്രകൃതിദത്ത പോഷകങ്ങള്‍ അടങ്ങിയതാണിത്. നിങ്ങളുടെ മുടി ശക്തവും നീളവുമുള്ളതാക്കാന്‍ മല്ലിയില നീര് നിങ്ങളുടെ തലയില്‍ പുരട്ടുക. ഒരു മണിക്കൂര്‍ വച്ചശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഈ മിശ്രിതത്തിന്റെ ഗുണങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി നിങ്ങള്‍ക്ക് മറ്റ് പ്രകൃതിദത്ത വസ്തുക്കളും ഇതിലേക്ക് കലര്‍ത്താം. മുടി വളരാനായി ആഴ്ചയില്‍ ഒരിക്കല്‍ ഈ പ്രതിവിധി പ്രയോഗിക്കുക.

Most read:വിപണിയിലെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഒഴിവാക്കാം;‌ പ്രകൃതിയിലുണ്ട് പകരക്കാര്‍Most read:വിപണിയിലെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഒഴിവാക്കാം;‌ പ്രകൃതിയിലുണ്ട് പകരക്കാര്‍

English summary

Ways To Use Coriander for Hair Growth in Malayalam

Loaded with vitamins, proteins and minerals, coriander plays a vital role in enhancing hair health. Here are some ways to use coriander for hair growth.
Story first published: Saturday, October 8, 2022, 11:41 [IST]
X
Desktop Bottom Promotion