For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരിച്ചുവരാത്ത രീതിയില്‍ താരന്‍ പറപറക്കും; ഈ ചേരുവകള്‍ മതി, രണ്ടാഴ്ച ഉപയോഗം ധാരാളം

|

മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് താരന്‍. നിങ്ങളുടെ തലയോട്ടിയിലെ ചര്‍മ്മം അടരുകളായി മാറുന്ന ഒരു അവസ്ഥയാണിത്. താരന്‍ നിങ്ങളുടെ മുടിക്ക് കേടുപാടുകള്‍ വരുത്തുകയും മുടി കൊഴിയാന്‍ കാരണമാവുകയും ചെയ്യുന്നു. വരണ്ട ചര്‍മ്മമുള്ളവരിലും ആവശ്യത്തിന് ഷാംപൂ ഉപയോഗിക്കാത്തവരിലും സെന്‍സിറ്റീവ് തലയോട്ടി ഉള്ളവരിലും എക്‌സിമ അല്ലെങ്കില്‍ സോറിയാസിസ് പോലുള്ള ചര്‍മ്മ അവസ്ഥകള്‍ ഉള്ളവരിലുമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. താരന്‍ അകറ്റുന്നത് അത്ര എളുപ്പമല്ലെങ്കിലും ബേക്കിംഗ് സോഡ ഇതിനൊരു പ്രതിവിധിയാണ്.

Also read: വിയര്‍പ്പ് കുറയ്ക്കാനും ശരീര ദുര്‍ഗന്ധം നീക്കാനും റോസാപ്പൂവിലൂടെ 4 വഴികള്‍Also read: വിയര്‍പ്പ് കുറയ്ക്കാനും ശരീര ദുര്‍ഗന്ധം നീക്കാനും റോസാപ്പൂവിലൂടെ 4 വഴികള്‍

തലയോട്ടിയിലെ അമിതമായ സെബം ആഗിരണം ചെയ്യാനും താരന്‍ അടരുന്നത് തടയാനും ബേക്കിംഗ് സോഡയ്ക്ക് കഴിയും. കൂടാതെ ഇതിന് ആന്റി ഫംഗല്‍ ഗുണങ്ങളുമുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയിലെ പിഎച്ച് സന്തുലിതമാക്കും. നിങ്ങള്‍ക്ക് ഒന്നുകില്‍ ബേക്കിംഗ് സോഡ മാത്രമായി ഉപയോഗിക്കാം, അല്ലെങ്കില്‍ മറ്റേതെങ്കിലും ചേരുവകളുമായി കലര്‍ത്തി തലയോട്ടിയില്‍ പുരട്ടാം. താരന്‍ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്ന ചില മികച്ച വഴികള്‍ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

മുടിക്ക് ബേക്കിംഗ് സോഡ നല്‍കുന്ന ഗുണങ്ങള്‍

മുടിക്ക് ബേക്കിംഗ് സോഡ നല്‍കുന്ന ഗുണങ്ങള്‍

ബേക്കിംഗ് സോഡ നിങ്ങളുടെ തലയോട്ടിയിലെ അധിക സെബം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ഒരു ഡ്രൈ ഷാംപൂ ആയി ബേക്കിംഗ് സോഡ ഉപയോഗിക്കാം. ഇത് തലയോട്ടിയിലെ പിഎച്ച് ബാലന്‍സ് ചെയ്യുന്നു. ബേക്കിംഗ് സോഡയ്ക്ക് ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. ബേക്കിംഗ് സോഡ നിങ്ങളുടെ തലയിലെ അധിക എണ്ണ ആഗിരണം ചെയ്യുന്നു. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരന്‍ മികച്ച രീതിയില്‍ നീക്കാന്‍ സഹായിക്കുന്നു.

ബേക്കിംഗ് സോഡയും നാരങ്ങയും

ബേക്കിംഗ് സോഡയും നാരങ്ങയും

നാരങ്ങയില്‍ സിട്രിക് ആസിഡും വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. താരന് പ്രധാന കാരണങ്ങളിലൊന്നായ എണ്ണയും അഴുക്കും ഇല്ലാതാക്കാന്‍ നാരങ്ങ വളരെ മികച്ചതാണ്. ബേക്കിംഗ് സോഡയുമായി സംയോജിപ്പിക്കുമ്പോള്‍ ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുകയും മുടിക്ക് സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു. 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ എടുക്കുക. പേസ്റ്റ് ഉണ്ടാക്കാന്‍ നാരങ്ങ നീര് മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ഉപയോഗിക്കുക.

Also read:അടിഞ്ഞുകൂടിയ താരന്‍ പൂര്‍ണമായും നീക്കാം; ഫലപ്രദമായ ആയുര്‍വേദ പ്രതിവിധി ഇത്‌Also read:അടിഞ്ഞുകൂടിയ താരന്‍ പൂര്‍ണമായും നീക്കാം; ഫലപ്രദമായ ആയുര്‍വേദ പ്രതിവിധി ഇത്‌

ബേക്കിംഗ് സോഡയും ആപ്പിള്‍ സിഡെര്‍ വിനെഗറും

ബേക്കിംഗ് സോഡയും ആപ്പിള്‍ സിഡെര്‍ വിനെഗറും

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മുടിയുടെയും തലയോട്ടിയിലെയും അണുബാധകള്‍ നീക്കാന്‍ അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നു. ബേക്കിംഗ് സോഡയ്ക്കൊപ്പം ഇത് തലയോട്ടിയിലെ പിഎച്ച് അളവ് സന്തുലിതമാക്കുന്നു. ഇത് സെബം ഉല്‍പാദനത്തെയും നിയന്ത്രിക്കുന്നു. 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ എടുക്കുക. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ സ്‌ക്രബ് തലയോട്ടിയില്‍ മസാജ് ചെയ്ത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ഉപയോഗിക്കുക.

ബേക്കിംഗ് സോഡയും പുതിനയും

ബേക്കിംഗ് സോഡയും പുതിനയും

മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ പുതിന വളരെ ശക്തമായ ഒരു ഘടകമാണ്. 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ എടുക്കുക. ഇതിലേക്ക് തുളസി നീര് ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക. ഇത് കുറഞ്ഞത് അര മണിക്കൂര്‍ മുതല്‍ നാല്പത് മിനിറ്റ് വരെ വയ്ക്കുക. നിങ്ങളുടെ തലയോട്ടി മസാജ് ചെയ്ത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ഉപയോഗിക്കുക.

Also read:സ്‌ട്രെച്ച് മാര്‍ക്കുകളോട് വിടപറയാം, ചര്‍മ്മം സുന്ദരമാക്കാം; ഈ 5 വിധത്തില്‍ തേന്‍ പുരട്ടൂAlso read:സ്‌ട്രെച്ച് മാര്‍ക്കുകളോട് വിടപറയാം, ചര്‍മ്മം സുന്ദരമാക്കാം; ഈ 5 വിധത്തില്‍ തേന്‍ പുരട്ടൂ

ബേക്കിംഗ് സോഡ പേസ്റ്റ്

ബേക്കിംഗ് സോഡ പേസ്റ്റ്

താരന്‍ ഇല്ലാതാക്കാനും സുഖപ്പെടുത്താനും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ലളിതമായ പ്രതിവിധിയാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡയും വെള്ളവും മാത്രമാണ് ഇതിന് ആവശ്യം. റോസ് വാട്ടറും ബേക്കിംഗ് സോഡയും കലര്‍ത്തി ഗ്രാനുലാര്‍ പേസ്റ്റ് ഉണ്ടാക്കുക. ഇത് മുടിയിലും തലയോട്ടിയിലും പുരട്ടുക. ഏകദേശം 5 മിനിറ്റ് നേരം മസാജ് ചെയ്ത ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

ബേക്കിംഗ് സോഡയും ഇഞ്ചിയും

ബേക്കിംഗ് സോഡയും ഇഞ്ചിയും

ചര്‍മ്മസംരക്ഷണത്തിനും മുടി സംരക്ഷണത്തിനും മികച്ച ഘടകമാണ് ഇഞ്ചി. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരന്‍ നീക്കാന്‍ ഫലപ്രദമാണ്. ബേക്കിംഗ് സോഡയ്ക്കൊപ്പം, ഇഞ്ചി ഉപയോഗിക്കുന്നത് താരന്‍ നീക്കാന്‍ ഫലപ്രദമായ പ്രതിവിധിയാണ്. 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ എടുക്കുക. ഇതിലേക്ക് ഇഞ്ചി നീരും ഏതാനും തുള്ളി നാരങ്ങാനീരും കലര്‍ത്തി പേസ്റ്റ് ഉണ്ടാക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടി മസാജ് ചെയ്യുക. കുറച്ച് മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

Also read:ഈ 6 പാനീയങ്ങളിലുണ്ട് മുഖക്കുരു ഉള്ളില്‍ നിന്ന് നീക്കാനുള്ള പ്രതിവിധിAlso read:ഈ 6 പാനീയങ്ങളിലുണ്ട് മുഖക്കുരു ഉള്ളില്‍ നിന്ന് നീക്കാനുള്ള പ്രതിവിധി

 ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും

ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും

വെളിച്ചെണ്ണയ്ക്ക് മികച്ച കണ്ടീഷനിംഗ് ഗുണങ്ങളുണ്ട്. ഇത് മുടിയിഴകളിലേക്ക് ആഴത്തില്‍ തുളച്ചുകയറുകയും പ്രോട്ടീന്‍ ലോക്ക് ചെയ്യുകയും ചെയ്യുന്നു. ബേക്കിംഗ് സോഡയുമായി സംയോജിപ്പിക്കുമ്പോള്‍, ഇത് തലയോട്ടിയിലെ ചൊറിച്ചിലും വരള്‍ച്ചയും കുറയ്ക്കുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു. 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡയും 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും 1 ടേബിള്‍ സ്പൂണ്‍ തേനും എടുക്കുക. ഇതെല്ലാം മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുടിയിലും തലയോട്ടിയിലും പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ഉപയോഗിക്കുക.

ബേക്കിംഗ് സോഡയും ടീ ട്രീ ഓയിലും

ബേക്കിംഗ് സോഡയും ടീ ട്രീ ഓയിലും

താരന്‍ പോലുള്ള അണുബാധകള്‍ക്ക് കാരണമാകുന്ന എണ്ണമയമുള്ള തലയോട്ടി ഉള്ളവര്‍ക്ക് ഇത് മികച്ച പ്രതിവിധിയാണ്. ടീ ട്രീ ഓയിലിന് അപാരമായ ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ബേക്കിംഗ് സോഡയുമായി സംയോജിപ്പിക്കുമ്പോള്‍ ഇത് നിങ്ങളുടെ തല ശുദ്ധീകരിക്കുന്നു. ഏകദേശം അര കപ്പ് വെള്ളം എടുക്കുക. 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ഉപയോഗിക്കുക.

Also read:എണ്ണമയം നീക്കി മുഖത്ത് തിളക്കവും വൃത്തിയും; ഗോതമ്പ് പൊടി ഈവിധം പുരട്ടൂAlso read:എണ്ണമയം നീക്കി മുഖത്ത് തിളക്കവും വൃത്തിയും; ഗോതമ്പ് പൊടി ഈവിധം പുരട്ടൂ

ബേക്കിംഗ് സോഡയും ബീറ്റ്‌റൂട്ടും

ബേക്കിംഗ് സോഡയും ബീറ്റ്‌റൂട്ടും

താരന്‍ അകറ്റാന്‍ സഹായിക്കുന്ന ഒരു മികച്ച ഘടകമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. നിങ്ങള്‍ക്ക് ഭംഗിയുള്ളതും വൃത്തിയുള്ളതും തിളക്കമുള്ളതുമായ മുടി വേണമെങ്കില്‍ ബേക്കിംഗ് സോഡയ്‌ക്കൊപ്പം ഇത് ഉപയോഗിക്കുക. ബേക്കിംഗ് സോഡയില്‍ അല്‍പം വെള്ളം കലര്‍ത്തി പേസ്റ്റ് പരുവത്തിലാക്കുക. ഇത് മുടിയിലും തലയോട്ടിയിലും പുരട്ടി 2 മിനിറ്റ് വയ്ക്കുക. ശേഷം പുതിയ ബീറ്റ്‌റൂട്ട് ജ്യൂസ് മുടിയിലും തലയോട്ടിയിലും പുരട്ടുക. ഇത് കുറച്ച് മിനിറ്റ് വച്ചശേഷം തണുത്ത വെള്ളം ഉപയോഗിച്ച് തല നന്നായി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുക.

English summary

Using Baking Soda In These Ways Will Help You Remove Dandruff And Hair Problems

Dandruff can be embarrassing and can lead to hair damage and hair loss. Here is how to use baking soda to remove dandruff. Take a look.
Story first published: Wednesday, January 25, 2023, 13:45 [IST]
X
Desktop Bottom Promotion