For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി വീട്ടിലെ കണ്ടീഷണറില്‍ കാക്കാം മുടിയുടെ ആരോഗ്യം

|

ആരോഗ്യമില്ലാത്തതും പെട്ടെന്ന് പൊട്ടിപ്പോവുന്നതും കേടാവുന്നതുമായ മുടി പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. മുടിക്ക് നീളമില്ലെങ്കിലും ഉള്ള മുടി ആരോഗ്യത്തോടെ ഇരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ ചിലരെങ്കിലും ഇത്തരം അവസ്ഥയില്‍ അതിന് സാധിക്കാതെ വരുന്നുണ്ട്. എന്നാല്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതിന് നമ്മള്‍ തന്നെ പലപ്പോഴും സാഹചര്യം ഒരുക്കി നല്‍കുന്നുണ്ട് എന്നുള്ളതാണ് സത്യം. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. കേടായ മുടി ഒരിക്കലും ആകര്‍ഷകത്വം ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല ആത്മവിശ്വാസക്കുറവിലേക്കും അത് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിനാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതും.

മുടിയുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം എന്നുള്ളവര്‍ക്ക് ഇനി വീട്ടില്‍ പരീക്ഷിക്കാവുന്ന വീട്ടുപായങ്ങള്‍ ഉപകാരപ്പെടുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും കേശസംരക്ഷണത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാവുന്നതാണ്. ഇനി കേശസൗന്ദര്യം നിങ്ങളുടെ കൈകള്‍ക്കുള്ളില്‍ തന്നെയുണ്ട്. ചുരുങ്ങിയ ചില കൂട്ടുകളില്‍ നിന്ന് നിങ്ങള്‍ക്ക് കേശസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാവുന്നതാണ്.

Simple Homemade Deep Conditioners

സ്‌റ്റൈല്‍ മുടിയില്‍ പരീക്ഷിക്കുമ്പോള്‍ മുടിയേയും നമ്മള്‍ സംരക്ഷിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. മുടിയുടെ ആരോഗ്യത്തിനും കരുത്തിനും വേണ്ടി നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ ഒന്നാണ് മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നത്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയ ചില കണ്ടീഷണറുകള്‍ നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നുണ്ട്. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില കണ്ടീഷണറുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

 വെളിച്ചെണ്ണ, വാഴപ്പഴം, അവോക്കാഡോ

വെളിച്ചെണ്ണ, വാഴപ്പഴം, അവോക്കാഡോ

മുടിയുടെ ആരോഗ്യത്തിന് വെളിച്ചെണ്ണയും, പഴവും ആവൊക്കാഡോയും ചേര്‍ത്ത മിശ്രിതം നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഒരു അവോക്കാഡോ, ഒരു പഴുത്ത ഏത്തപ്പഴം, രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ഒരു മിക്‌സിയില്‍ ഇട്ട് നല്ലതുപലെ മിക്‌സ് ചെയ്യുക. ഈ പേസ്റ്റ് ഒരു പാത്രത്തില്‍ അരിച്ചെടുക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ശേഷം ഒരു ഷാമ്പൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാവുന്നതാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. വെളിച്ചെണ്ണയില്‍ ധാരാളം അവശ്യ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വരണ്ട മുടിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ അവോക്കാഡോകളില്‍ വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്തുന്നുണ്ട്. പഴത്തിലാകട്ടെ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇത് മുടി പൊട്ടുന്നതിന് സഹായിക്കുന്നുണ്ട്.

പാലും തേനും

പാലും തേനും

മുടിക്ക് പാലും തേനും ഒരു പോലെ ഗുണങ്ങള്‍ നല്‍കുന്നതാണ്. അതിന് വേണ്ടി ഒരു കപ്പ് പാല്‍ ഇളം ചൂടാകുന്നത് വരെ ചൂടാക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ തേന്‍ മിക്‌സ് ചെയ്യാവുന്നതാണ്. ഇത് നല്ലതുപോലെ ഇളക്കി ചേര്‍ത്ത് അതിന് ശേഷം ഈ മിശ്രിതം നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടാവുന്നതാണ്. അതിന് ശേഷം 20-30 മിനിറ്റ് കഴിഞ്ഞ് ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഗുണങ്ങള്‍

ഗുണങ്ങള്‍

ഇത് മുടിയില്‍ തേക്കുന്നതിലൂടെ അത് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നുണ്ട്. അതില്‍ തന്നെ പാല്‍ കാല്‍സ്യത്തിന്റെ ഉറവിടമാണ്. ഇത് കൂടാതെ ധാരാളം പ്രോട്ടീനും പാലില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിക്ക് ആവശ്യമായ എല്ലാ ഗുണങ്ങളും നല്‍കുന്നുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും മികച്ചതാണ്. തേനാണ് മറ്റൊരു ഘടകം. ഇത് മുടിയുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ നമുക്ക് എല്ലാ വിധത്തിലുള്ള മുടിയുടെ കേടുപാടുകള്ക്കും പരിഹാരം കാണുന്നതിന് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

കറ്റാര്‍ വാഴയും ഹെയര്‍ കണ്ടീഷണര്‍

കറ്റാര്‍ വാഴയും ഹെയര്‍ കണ്ടീഷണര്‍

നിങ്ങള്‍ക്ക് ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. കറ്റാര്‍വാഴ ഇല്ലാത്ത മുടിസംരക്ഷണം ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. എന്നാല്‍ അതിന് വേണ്ടി അല്‍പം കറ്റാര്‍ വാഴ ജെല്‍ എടുക്കുക. ഇതിലേക്ക് അല്‍പം സിലിക്കണ്‍ രഹിത ഹെയര്‍കണ്ടീഷണറുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് രണ്ടും നല്ലതുപോലെ മിക്‌സ് ചെയ്ത് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയുടെ നീളത്തിലും പുരട്ടുക. എന്നാല്‍ നിങ്ങളുടെ മുടിയുടെ ടെക്സ്റ്റചര്‍ എണ്ണമയത്തിന്റേത് ആണെങ്കില്‍ ഇത് തലയോട്ടിയില്‍ മാത്രം തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ ഹെയര്‍മാസ്‌ക് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുന്നത് നിങ്ങളുടെ മുടിയില്‍ മോയ്‌സ്ചുറൈസ് ആയി പ്രവര്‍ത്തിക്കുന്നു. ഇത് കൂടാതെ ഇതില്‍ ധാരാളം അവശ്യ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നതോടൊപ്പം തന്നെ മുടി വളരുന്നതിനും സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ മുടിക്ക് നല്‍കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

അലോപേഷ്യ നിസ്സാരമല്ല: എന്താണ് അലോപേഷ്യ, കാരണങ്ങളും ലക്ഷണങ്ങളുംഅലോപേഷ്യ നിസ്സാരമല്ല: എന്താണ് അലോപേഷ്യ, കാരണങ്ങളും ലക്ഷണങ്ങളും

മുഖത്തെ നിറം മാറ്റം ഓരോ തരത്തിലാണ്: ഈ നിറം മാറ്റം ശ്രദ്ധിക്കണംമുഖത്തെ നിറം മാറ്റം ഓരോ തരത്തിലാണ്: ഈ നിറം മാറ്റം ശ്രദ്ധിക്കണം

English summary

Simple Homemade Deep Conditioners For Damaged Hair In Malayalam

Here in this article we are sharing some homemade deep conditioners for damaged hair in malayalam. Take a look.
X
Desktop Bottom Promotion