For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയുടെ ആരോഗ്യത്തെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് പിടിക്കാം

|

മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതിന് പലപ്പോഴും നിങ്ങളുടെ അനാരോഗ്യത്തിന്റെ കൂടെ സൂചനയാണ്. ഇത് കൂടാതെ മറ്റ് ചില ഘടകങ്ങളും മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. പരിസ്ഥിതി മലിനീകരണം, വര്‍ദ്ധിച്ചു വരുന്ന സമ്മര്‍ദ്ദം, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി എല്ലാം തന്നെ മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതാണ്. മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഇത്തരത്തിലുള്ള അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. തുടര്‍ച്ചയായ മുടി കൊഴിച്ചില്‍ നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. ഇത് കൂടാതെ മുടികൊഴിച്ചില്‍ അകാല നര, മുടിയുടെ അറ്റം പിളരുന്നത് എ്ല്ലാം പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.

Effective Ways To Increase Hai

എന്നാല്‍ മുടി കട്ടിയുള്ളതാക്കുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നമ്മള്‍ ചെയ്യുന്ന ചില തെറ്റുകള്‍ തന്നെയാണ് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. എന്നാല്‍ എന്തൊക്കെയാണ് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ മുടിയുടെ അനാരോഗ്യത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്.

പ്രകൃതിദത്ത പരിഹാരങ്ങള്‍

പ്രകൃതിദത്ത പരിഹാരങ്ങള്‍

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം. ഏറ്റവും മികച്ചത് മുടിക്ക് വേണ്ടി പരീക്ഷണങ്ങള്‍ നടത്താതിരിക്കുക എന്നതാണ്. ഒരിക്കലും രാസവസ്തുക്കള്‍ അടങ്ങിയവ മുടിയില്‍ പരീക്ഷിക്കാതിരിക്കുക എന്നതാണ്. കാരണം ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും എന്നതില്‍ സംശയം വേണ്ട. രാസവസ്തുക്കളുടെയും ദോഷകരമായ ഘടകങ്ങളുടെയും ആഘാതം കുറയ്ക്കുന്നതിന് പ്രകൃതിദത്ത പരിഹാരങ്ങള്‍ അവലംബിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. അതിന് ഏറ്റവും ഉത്തമമാണ് ഉലുവ. ഇത് അമിതമായ വരള്‍ച്ചയും മുടി കൊഴിച്ചിലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. നിങ്ങള്‍ക്ക് ഉലുവയുടെ മാസ്‌ക് തലയോട്ടിയില്‍ പുരട്ടുകയോ ഒരു രാത്രി മുഴുവന്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് ആ വെള്ളം കൊണ്ട് മുടി കഴുകുകയോ ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യവും സാന്ദ്രതയും കട്ടിയും വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം വേണ്ട.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുമ്പോള്‍ അതില്‍ വരുന്നതാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയിലൂടെ നമ്മുടെ മുടിയുടെ ആരോഗ്യം നമുക്ക് വീണ്ടെടുക്കാവുന്നതാണ്. കറ്റാര്‍വാഴ ഉപയോഗിക്കുന്നതിലൂടെ മുടിക്കുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം. കൂടാതെ മുടിയുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിന് അറിയപ്പെടുന്ന പ്രോട്ടിയോലൈറ്റിക് രാസവസ്തുക്കള്‍ കറ്റാര്‍വാഴയില്‍ ഉണ്ട്. ഇത് നേരിട്ട് മുടിയുടെ വേരുകളില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുകയും മുടിക്ക് കട്ടിയും തിളക്കവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടിയിലുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പൂര്‍ണമായ പരിഹാരമാണ് കറ്റാര്‍വാഴയില്‍ ഉള്ളത്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും വേണ്ടി ദിനവും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാവുന്നതാണ്. മുടികൊഴിച്ചിലിന് കാരണമാകുന്ന തലയോട്ടിയിലെ ആസിഡുകളുടെ അസന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നു. മുടി കഴുകുമ്പോള്‍ എപ്പോഴും വെള്ളത്തില്‍ ലയിപ്പിച്ച് വേണം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നതിന്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ മുടിക്ക് നല്‍കേണ്ട എല്ലാ ഗുണങ്ങളും ഇത് നല്‍കുന്നു.

ഭക്ഷണം ശ്രദ്ധിക്കുക

ഭക്ഷണം ശ്രദ്ധിക്കുക

എപ്പോഴും മുടിയുടെ ആരോഗ്യത്തിന് ഭക്ഷണം വളരെ അത്യാവശ്യമാണ്. മുടിയുടെ ആരോഗ്യവും കരുത്തും സാന്ദ്രതയും നിലനിര്‍ത്തുന്നതിന് വേണ്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍, നാരുകള്‍ എന്നിവയെല്ലാം തന്നെ ഇതില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ആരോഗ്യകരമായ കൊഴുപ്പുകളും നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കണം.പ്രായമാകുമ്പോള്‍, നമ്മുടെ ശരീരത്തിന്റെ മെറ്റബോളിസവും മന്ദഗതിയിലാകുന്നു. അതുകൊണ്ട് തന്നെ അതിന് ഗുണം നല്‍കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്രോട്ടീനും വൈറ്റമിന്‍ സിയും അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമാക്കണം. ഇതോടൊപ്പം മുട്ട, കാരറ്റ്, ചീര എന്നിവയെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കണം. ആവോക്കാഡോ പോലുള്ളവയും ശീലമാക്കുക.

ഡോക്ടറെ കാണുക

ഡോക്ടറെ കാണുക

നിങ്ങള്‍ എന്തൊക്കെ ചെയ്തിട്ടും മുടിയുടെ ആരോഗ്യം തിരിച്ച് കിട്ടുന്നില്ലെങ്കില്‍ നല്ലൊരു ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കുക. എന്താണ് യഥാര്‍ത്ഥ കാരണം എന്ന് തിരിച്ചറിയുക. അതിന് അനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്യ.ുന്നതിന് ശ്രദ്ധിക്കുക. ഒരു സ്ഥലത്ത് നിന്ന് തന്നെ വട്ടത്തില്‍ മുടി കൊഴിയുന്ന അവസ്ഥയുണ്ടെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്. ഒരു ഡോക്ടര്‍ക്ക് മാത്രമേ രോഗനിര്‍ണയം നടത്തുന്നതിനും കൃത്യമായ കാരണം നിങ്ങളെ ധരിപ്പിക്കുന്നതിനും സാധിക്കുകയുള്ളൂ. അതുകൊണ്ട് ശരീരത്തിനുള്ളില്‍ എന്ത് മാറ്റമാണ് നടക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.

ദിവസം മുഴുവന്‍ ഉന്‍മേഷം നിലനിര്‍ത്താന്‍ അഞ്ച് പാനീയങ്ങള്‍ദിവസം മുഴുവന്‍ ഉന്‍മേഷം നിലനിര്‍ത്താന്‍ അഞ്ച് പാനീയങ്ങള്‍

നാല്‍പ്പതുകളില്‍ സ്ത്രീകള്‍ക്കാവശ്യം ഇതാണ്: അപകടങ്ങള്‍ ഏറ്റവും കൂടുന്ന പ്രായംനാല്‍പ്പതുകളില്‍ സ്ത്രീകള്‍ക്കാവശ്യം ഇതാണ്: അപകടങ്ങള്‍ ഏറ്റവും കൂടുന്ന പ്രായം

English summary

Simple And Effective Ways To Increase Hair Density In Malayalam

Here in this article we are sharing the simple and effective ways to increase the hair density in malayalam. Take a look.
Story first published: Friday, January 27, 2023, 17:40 [IST]
X
Desktop Bottom Promotion