For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു നരച്ച മുടി പിഴുത് കളയുമ്പോള്‍ ഇരട്ടി മുടി വളരുന്നോ അതേ സ്ഥലത്ത്‌

|

മുടി നരക്കുന്നു എന്നുള്ളത് വളരെയധികം ഭയപ്പെടുത്തുന്ന ഒന്നാണ്. കാരണം പ്രായം കൂടുന്നതിന്റെ ലക്ഷണമാണ് മുടി നരക്കുന്നത്. ഇത് പലപ്പോഴും കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. മുടിയുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ അല്‍പം അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ പ്രായമാകുന്നതിന് മുന്‍പേ തന്നെ പലരിലും മുടി നരക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും. എന്നാല്‍ എന്താണ് ഇതിന്റെ കാരണം എന്നത് പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്.

Reasons To Stop Plucking Your Gray Hair In Malayalam

മുടിയുടെ കാര്യത്തില്‍ ഇനി നരച്ച മുടി പിഴുതെടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പണ്ട് മുതലേ ഉള്ള വിശ്വാസമാണ് മുടി നരക്കുമ്പോള്‍ അത് പിഴുത് കളഞ്ഞാല്‍ വീണ്ടും അതേ സ്ഥാനത്ത് ഇരട്ടി നരച്ച മുടികള്‍ ഉണ്ടാവുന്നു എന്നുള്ളത്. എന്നാല്‍ ഒരു നരച്ച മുടി പിഴുത് കളയുമ്പോള്‍ അത് തലയില്‍ ചിലത് കാണിക്കുന്നുണ്ട്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ മുടിയിലെ നര പ്രധാനം തന്നെയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വെളുത്ത മുടി പിഴുത് കളയുമ്പോള്‍

വെളുത്ത മുടി പിഴുത് കളയുമ്പോള്‍

പലരുടേയും ഇന്നും ഉള്ള വിശ്വാസ പ്രകാരം വെളുത്ത മുടി അഥവാ നരച്ച മുടി പിഴുത് കളയുമ്പോള്‍ അതിലിരട്ടി നരച്ച മുടികള്‍ ഉണ്ടാവും എന്നാണ് പറയുന്നത്. എന്നാല്‍ കൂടുതല്‍ നരച്ച മുടി ഉണ്ടാവാന്‍ കാരണം മുടി പിഴുത് കളയുന്നതല്ല. അത് സ്വാഭാവികമായും ഉണ്ടാവുന്നതാണ്. അതുകൊണ്ട് നരച്ച മുടി പിഴുത് കളയുമ്പോള്‍ അതിന് പകരം രണ്ടെണ്ണം ഉണ്ടാവും എന്നത് വെറും മിഥ്യാ ധാരണയായാണ് കണക്കാക്കുന്നത്. ഇക്കാര്യത്തില്‍ അതുകൊണ്ട് തന്നെ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല എന്നുള്ളതാണ് സത്യം. ഇനി നരച്ച മുടി പിഴുത് കളയുമ്പോള്‍ ഒരിക്കലും ടെന്‍ഷനാവേണ്ട ആവശ്യമില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ നരച്ച മുടി പറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മുടിയുടെ ഘടന

മുടിയുടെ ഘടന

നിങ്ങള്‍ മുടി പിഴുത് കളയുമ്പോള്‍ അത് നിങ്ങളുടെ മുടിയുടെ ഘടനയെ നശിപ്പിക്കും. നിങ്ങള്‍ നരച്ച മുടി പറിച്ചെടുക്കുമ്പോഴെല്ലാം, ഹെയര്‍ സ്‌ട്രോണ്ടിന്റെ സ്വാഭാവിക ഘടനയെ തകരാറിലാക്കാനുള്ള സാധ്യത നിങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു, ഇത് പുതിയ നരച്ച മുടികള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. മുടിയുടെ വേര് കൃത്യമായി പറിഞ്ഞ് പോരാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം.

ചാരനിറമുള്ള മുടിയെങ്കില്‍

ചാരനിറമുള്ള മുടിയെങ്കില്‍

നിങ്ങളുടെ മുടി ചാരനിറത്തിലുള്ളതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം. കാരണം ചാര നിറത്തിലുള്ള മുടിയാണ് നിങ്ങള്‍ പറിച്ചെടുക്കുന്നതെങ്കില്‍ നിങ്ങളുടെ തലയോട്ടിയില്‍ വെളുത്ത മുടികള്‍ വരുന്നില്ല. കാരണം മുടിയുടെ ഫോളിക്കിള്‍ ഇപ്പോഴും ചാരനിറമാണ്, അത് ആ രീതിയില്‍ തന്നെ വീണ്ടും വളരുന്നു.

തലയോട്ടിക്ക് കേടു വരുത്തുന്നു

തലയോട്ടിക്ക് കേടു വരുത്തുന്നു

നിങ്ങള്‍ മുടി പറിച്ചെടുക്കകായണെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ തലയോട്ടിക്ക് കേടുവരുത്തും. നിങ്ങള്‍ ആവര്‍ത്തിച്ച് പറിച്ചെടുക്കുന്നത് തുടരുകയാണെങ്കില്‍, രോമകൂപങ്ങള്‍ ആ ടഗ്ഗിംഗില്‍ നിന്ന് ശാശ്വതമായി കേടുവരുത്തും. എന്ന് മാത്രമല്ല മുടിയുടെ ഘടന തന്നെ മാറി കൂടുതല്‍ പ്രശ്‌നമുള്ളതായി മാറുന്നു.

മുടി നേര്‍ത്തതാക്കും

മുടി നേര്‍ത്തതാക്കും

ഇത് നിങ്ങളുടെ മുടി നേര്‍ത്തതാക്കുന്നു. കാരണം മുടി പറിച്ചെടുക്കുന്നത് നിങ്ങളുടെ മുടിയുടെ വേരിന് കേടുവരുത്തും, ഇത് ആ പ്രദേശത്തെ മുടി വളര്‍ച്ച സ്ഥിരമായി ഇല്ലാതാകുന്നതിന് കാരണമാകുന്നുണ്ട്.അതുകൊണ്ട് ശ്രദ്ധിക്കണം. മുടി പറിച്ചെടുക്കുമ്പോള്‍ അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്.

Read more about: hair haircare മുടി നര
English summary

Reasons To Stop Plucking Your Gray Hair In Malayalam

Here in this article we are discussing about some reasons to stop plucking your gray hair. Take a look.
X
Desktop Bottom Promotion