For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി ഓരോ ദിവസവും കനം കുറയുന്നോ: പരിഹാരം ഉറപ്പ് നല്‍കും എണ്ണ പ്രയോഗം

|

മുടിയുടെ ആരോഗ്യം പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും മുടിയുടെ അനാരോഗ്യം നിങ്ങളുടെ ആത്മവിശ്വാസത്തെ കുറക്കുന്നു. എന്നാല്‍ എന്താണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയാണ് മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത് എന്തുകൊണ്ടാണ് മുടി കുറയുന്നത് തുടങ്ങി ഒരു നൂറ് ചോദ്യങ്ങള്‍ പലപ്പോഴും നമ്മുടെ മുന്നിലുണ്ടാവും. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും സൗന്ദര്യ സംരക്ഷണവും എല്ലാം പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

 Control Hair Thinning

എന്നാല്‍ ഈ പ്രശ്‌നത്തെ നമുക്ക് വളരെ എളുപ്പത്തില്‍ ഇനി പരിഹരിക്കാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതില്‍ മുടി കൊഴിയുന്നതിന് പരിഹാരം കാണുന്നതിനും മുടിക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ശ്രദ്ധിക്കാം. എണ്ണകള്‍ തന്നെയാണ് ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നത്. എന്നാല്‍ ഏതൊക്കെ തരത്തിലുള്ള എണ്ണയാണ് ഉപയോഗിക്കേണ്ടത് എന്നും ഈ എണ്ണ മുടിയില്‍ എന്തൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും എന്നും നമുക്ക് നോക്കാം.

അര്‍ഗന്‍ ഓയില്‍

അര്‍ഗന്‍ ഓയില്‍

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അര്‍ഗന്‍ ഓയില്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് മുടിയില്‍ അത്ഭുതങ്ങള്‍ കാണിക്കും. നിങ്ങളുടെ മുടി സംരക്ഷിക്കുന്നതിനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളാണ് അര്‍ഗന്‍ ഓയിലില്‍ ഉള്ളത്. ഇത് സൂര്യാഘാതത്തില്‍ നിന്ന് മുടിയെ സംരക്ഷക്കുകയും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ആന്റി ഓകിസിഡന്റുകളും വിറ്റാമിന്‍ ഇയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ കട്ടി വര്‍ദ്ധിപ്പിച്ച് കൊഴിയുന്നതില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മുടി കൊഴിച്ചിലിന് പ്രധാന കാരണമായ അറ്റം പിളരുന്നതില്‍ നിന്നും പരിഹാരം കാണുന്നതിന് അര്‍ഗന്‍ ഓയില്‍ സഹായിക്കുന്നു.

ആവണക്കെണ്ണ

ആവണക്കെണ്ണ

മുടിയുടെ ആരോഗ്യത്തിന് ആവണക്കെണ്ണ സഹായിക്കുന്നു. ഇതിലുള്ള പോഷകങ്ങള്‍ തന്നെയാണ് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്. ഇത് തലയോട്ടിക്ക് ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ ഈര്‍പ്പവും പോഷകങ്ങളും നല്‍കുന്നു. അതോടൊപ്പം തന്നെ മുടി വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യുന്നു. മുടി നല്ല കട്ടിയോടെയും കനത്തോടേയും വളരുന്നതിന് സഹായിക്കുന്നതാണ് ആവണക്കെണ്ണ. മുടി വളരുന്നതിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നുണ്ട് ആവണക്കെണ്ണ. ഈര്‍പ്പവും മൃദുത്വവും ഉള്ളതിനാല്‍ ഇത് വരണ്ടതും അടരുകളുള്ളതുമായ തലയോട്ടിയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

മുടിയില്‍ എണ്ണ തേക്കാത്തവര്‍ ചുരുക്കമായിരിക്കും. അതില്‍ തന്നെ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരായിരിക്കും നല്ലൊരു വിഭാഗം ആളുകളും. മുടിയുടെ എല്ലാ അടിസ്ഥാന പ്രശ്‌നങ്ങളേയും പരിഹരിച്ച് മുടിക്ക് ആരോഗ്യവും തിളക്കവും ബലവും വര്‍ദ്ധിപ്പിക്കുന്നതിന് വെളിച്ചെണ്ണ സഹായിക്കുന്നു. മുടിക്ക് ഒന്നിലധികം ഗുണങ്ങള്‍ നല്‍കുന്നു വെളിച്ചെണ്ണ. ഇത് തലയോട്ടിക്ക് പോഷണം നല്‍കുകയും മുടിയുടെ തണ്ടിനെ ശക്തമാക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും മുടിക്ക് ബലം നല്‍കുന്നതോടൊപ്പം തന്നെ മുടിയെ ബലമുള്ളതും വൃത്തിയുള്ളതുമായി സംരക്ഷിക്കുന്നു.

 ആര്യവേപ്പെണ്ണ

ആര്യവേപ്പെണ്ണ

ആര്യവേപ്പ് മുടിയുടെ ഫംഗല്‍ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കാലങ്ങളായി മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ആര്യവേപ്പിന്റെ എണ്ണ. ഇതിലുള്ള ആന്റിമൈക്രോബയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. താരനെ പ്രതിരോധിക്കുക മാത്രമല്ല ഇത് ചൊറിച്ചില്‍ അടരുകള്‍ എന്നീ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. വേപ്പെണ്ണ ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. ഇത് മികച്ചതും വേഗത്തിലുള്ളതുമായ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. മുടി പൊട്ടിപ്പോവുന്നത് തടയുന്നതോടൊപ്പം തന്നെ മുടിക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നു.

സവാള ഓയില്‍

സവാള ഓയില്‍

സവാള ഓയില്‍ നിങ്ങളുടെ മുടിക്ക് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മുടി വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുന്ന കൊളാജന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഉള്ളി സഹായിക്കുന്നു. ഉള്ളി നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതിലുള്ള സള്‍ഫര്‍ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിയുന്നത് തടയുകയും ചെയ്യുന്നു. മാത്രമല്ല, ഈ എണ്ണ തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും കട്ടിയുള്ളതും ബലമുള്ളതുമായ മുടി വേരുകള്‍ക്ക് സഹായിക്കുകയും ചെയ്യുന്നു.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഒലീവ് ഓയില്‍ ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ക്ക് മികച്ചതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് ആരോഗ്യത്തിന് എന്ന പോലെ കേശസംരക്ഷണത്തിന്റെ കാര്യത്തിലും മികച്ചത് തന്നെയാണ്. ഇതിലുള്ള മോയ്‌സ്ചുറൈസിംഗ് പവ്വര്‍ ആണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിന്‍ ഇയുടെയും ഗുണം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒലിവ് ഓയിലിലെ ഒലിക് ആസിഡിന്റെ സാന്നിധ്യം മുടിയുടെ വേരുകളില്‍ ആഴത്തില്‍ ഇറങ്ങുകയും ഇത് നിങ്ങളുടെ മുടിയുടെ വളര്‍ച്ചയെ പോഷിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്നായ താരന്‍ ചികിത്സിക്കുന്നതിനും ഇത് ഫലപ്രദമാണ്. ഇത് മുടി സോഫ്റ്റ് ആക്കുന്നതിനും സഹായിക്കുന്നു.

ബദാം ഓയില്‍

ബദാം ഓയില്‍

മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് ബദാം ഓയില്‍ വളരെയധികം സഹായിക്കുന്നു. ഇത് വരണ്ട മുടിക്കും കേടായതുമായ മുടിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡുകള്‍ എന്നിവയെല്ലാം ധാരാളം ബദാം ഓയിലില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഇതിലുള്ള പ്രോട്ടീനുകള്‍ നിങ്ങളുടെ മുടിയെ വളരെയധികം സഹായിക്കുകയും ചെയ്യുന്നു. മികച്ച കണ്ടീഷണര്‍ പോലെ ബദാം ഓയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിലുള്ള മഗ്നീഷ്യം മുടി കൊഴിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മുടിക്ക് കനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

വീട്ടില്‍ വാക്‌സ് ചെയ്യാം: പക്ഷേ ഈ തെറ്റുകള്‍ ചര്‍മ്മത്തെ കേടാക്കുംവീട്ടില്‍ വാക്‌സ് ചെയ്യാം: പക്ഷേ ഈ തെറ്റുകള്‍ ചര്‍മ്മത്തെ കേടാക്കും

മുടിക്ക് നല്ല ഉള്ളിനും വേരിന്റെ കരുത്തിനും നെയ്യും വെറ്റിലയുംമുടിക്ക് നല്ല ഉള്ളിനും വേരിന്റെ കരുത്തിനും നെയ്യും വെറ്റിലയും

English summary

Oils To Nourish Follicles And Control Hair Thinning In Malayalam

Here in this article we are sharing some oils to nourish follicles and control hair thinning in malayalam. Take a look.
Story first published: Wednesday, October 19, 2022, 14:28 [IST]
X
Desktop Bottom Promotion