For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന്‍ കാരണം

|

പലരുടേയും ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നു. മുടി നരക്കുന്നതിന് പരിഹാരം കാണുന്നതോടൊപ്പം തന്നെ മുടിക്ക് കരുത്തും വളര്‍ച്ചയും ഉണ്ടാക്കുക എന്നത് തന്നെയാണ് എല്ലാവരുടേയും ആവശ്യം. എന്നാല്‍ പ്രായത്തിനനുസരിച്ച് മുടി നരയ്ക്കുന്നത് വളരെ സാധാരണമാണ് എന്ന് നമുക്ക് അറിയാം. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് ശ്രമിക്കും മുന്‍പ് പ്രായാധിക്യം തന്നെയാണോ നരയുടെ കാരണം എന്നത് തിരിച്ചറിയേണ്ടതാണ്.

Nutrients To Prevent Hair Greying

ഡൈ ചെയ്യുന്നത് ഇതിന് ശാശ്വത പരിഹാരമല്ല. എന്നാല്‍ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന തരത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചല്ല നിങ്ങള്‍ ചിന്തിക്കേണ്ടത്. മുടിയുടെ നരയെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ എന്തൊക്കെയാണ് നരയെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ന്യൂട്രിയന്‍സ് എന്ന് നമുക്ക് നോക്കാം. മുടെ നരക്കുന്നതിന് പരിഹാരം കാണുന്നതിനും മുടിയുടെ കനം കുറക്കുന്നതിന് പരിഹാരം കാണുന്നതിനും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

മുടി നരയ്ക്കുന്നതിന് കാരണം എന്ത്?

മുടി നരയ്ക്കുന്നതിന് കാരണം എന്ത്?

മുടി നരക്കുന്നതിന് കാരണമാകുന്നത് എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. രോമങ്ങള്‍ അല്‍പം മെലാനിന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് പലപ്പോഴും കളര്‍ പിഗ്മെന്റേഷനിലേക്ക് നിങ്ങളെ നയിക്കുന്നു. പ്രായമാവുക എന്നത് നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇതിന്റെ ഫലമായി പലപ്പോഴും മുടി നരക്കുകയും ചെയ്യുന്നു. ചില പോഷകക്കുറവുകള്‍ ഉള്‍പ്പെടെ വിവിധ ആരോഗ്യ, മാറ്റങ്ങളും മുടി നരക്കുന്നതിന് കാരണമാകുന്നു.

മുടി നരയ്ക്കുന്നതിന് കാരണം എന്ത്?

മുടി നരയ്ക്കുന്നതിന് കാരണം എന്ത്?

എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില പോഷകങ്ങള്‍ സഹായിക്കുന്നു. വാര്‍ദ്ധക്യത്തിന്റെ അനിവാര്യമായ ഭാഗമാണ് നര. ഇത് ജീവിതത്തിലെ ഒരു ഘട്ടത്തില്‍ എന്തായാലും സംഭവിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും സമ്മര്‍ദ്ദവും എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ അകാലനരയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില പോഷകങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. മുടി നരയ്ക്കുന്നതും കനംകുറവിനും തടയുന്നതിനുള്ള പോഷകങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് അതില്‍ നിന്ന് പ്രോട്ടീന്‍ ലഭിക്കും എന്നുള്ളത് നോക്കാം. അതിലുപരി തലയോട്ടിയുടെ പ്രവര്‍ത്തനത്തിനും ശരിയായ മെറ്റബോളിസത്തിനും എല്ലാം സഹായിക്കുന്നതാണ് പ്രോട്ടീന്‍. സസ്യാഹാരം കഴിക്കുന്നവര്‍ എന്തുകൊണ്ടും ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കേണ്ടതാണ്. ഓരോ ദിവസവും ഒരു കിലോഗ്രാം ശരീരഭാരത്തിന് ഒരു ഗ്രാം പ്രോട്ടീന്‍ ആണ് ആവശ്യമായി വരുന്നത്. പ്രോട്ടീന്‍ മുടിയുടെ കാര്യത്തില്‍ വളരെ മികച്ചതാണ്. ഇതിന്റെ അഭാവം പലപ്പോഴും അതിന്റെ അഭാവം പലപ്പോഴും മുടി നരയ്ക്കുന്നതിന് കാരണമാകുന്നു. പയറ്, കടല, ക്വിനോവ, മുട്ട, മത്സ്യം എന്നിവയും ഉപയോഗിക്കാവുന്നതാണ്.

പ്രോട്ടീന്‍ഒമേഗ 3 ഫാറ്റി ആസിഡ്

പ്രോട്ടീന്‍ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് കഴിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്. ഇവ അവശ്യ ഫാറ്റി ആസിഡുകളാണ് എന്നതാണ് സത്യം. അവ ശരീരം, മുടി, തലയോട്ടി എന്നിവയുടെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. പക്ഷേ ഇവ ശരീരം ഉത്പാദിപ്പിക്കുന്നതല്ല. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഉപയോഗിക്കുന്നത് എപ്പോഴും മുടിക്ക് മൃദുവും തിളക്കവും നല്‍കുന്നു. ഇതോടൊപ്പം മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് വേണ്ടി ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്. സാല്‍മണ്‍, ഫ്‌ളാക്‌സ് സീഡുകള്‍, ചിയ വിത്തുകള്‍, വാല്‍നട്ട്, സോയാബീന്‍ എന്നിവ കഴിക്കാവുന്നതാണ്.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും കരുത്തിനും നമുക്ക് വിറ്റാമിന്‍ ഡി സഹായിക്കുന്നു. ഇത് നിങ്ങളുടെ എല്ലുകളെ ആരോഗ്യത്തിന് സഹായിക്കുന്നു എന്നതിനോടൊപ്പം തന്നെ പുതിയ രോമകൂപങ്ങളെ ശക്തിയോടെ വര്‍ദ്ധിപ്പിക്കുന്നതിനും വിറ്റാമിന്‍ ഡി സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ഡി ഇല്ലെങ്കില്‍ നിങ്ങളുടെ മുടി നരക്കുന്നതിന് അത് കാരണമായേക്കാം. ഈ അടുത്ത് നടത്തിയ പഠനത്തില്‍ അകാല നരയുടെ കാരണങ്ങളില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് കണക്കാക്കുന്നു. മുട്ടയും മീനും പാലും കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങളെ പരിഹരിക്കാവുന്നതാണ്.

അയേണ്‍, കോപ്പര്‍

അയേണ്‍, കോപ്പര്‍

മുടി നരക്കുന്നതിനും മുടി കൊഴിച്ചിലിനും എല്ലാം അയേണ്‍ കോപ്പറിന്റെ കുറവ് കാരണമാകുന്നു. കാരണം ശരീരത്തിലുണ്ടാവുന്ന അയേണിന്റെ കുറവ് പലപ്പോഴും നിങ്ങളുടെ മുടിയിഴകളിലേക്കും തലയോട്ടിയിലേക്കും ഉള്ള രക്തപ്രവാഹത്തെ കുറക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അയേണ്‍ ശരീരത്തില്‍ ആവശ്യത്തിന് വേണം. പ്രതിദിനം 8 മുതല്‍ 10 മില്ലിഗ്രാം വരെ അയേണും 1000 മുതല്‍ 1200 എംസിജി വരെ കോപ്പറും ആവശ്യമാണ്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളായ മുട്ട, കക്ക എന്നിവയെല്ലാം ധാരാളം കഴിച്ചാല്‍ അയേണ്‍, കോപ്പര്‍ കുറവിനെ ഒരു പരിധി വരെ ഇല്ലാതാക്കുന്നു.

ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍

ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍

മുടി വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനും മുടിയുടെ പ്രശ്‌നങ്ങളെ പരിഹരിച്ച് അകാലനരക്ക് പ്രതിരോധം തീര്‍ക്കുന്നതിനും നമുക്ക് ബി കോംപ്ലക്‌സ് അത്യാവശ്യമാണ്. ഇവയുടെ കുറവ് നിങ്ങളുടെ ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് അകാല നരയിലേക്ക് എത്തിക്കുന്നു. ബി കോംപ്ലക്‌സ് വിറ്റാമിനുകളായ ബി 12, ബയോട്ടിന്‍, ബി 6 എന്നിവ മുടിയുടെ കരുത്തിനും നിറത്തിനും പ്രധാനപ്പെട്ടതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും മുട്ട, കരള്‍, മാംസം, പരിപ്പ്, ഇലക്കറികള്‍ എന്നിവയെല്ലാം നമുക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

മുടിയില്‍ ഉപയോഗിക്കും ചീപ്പ് വരെ മുടി വളര്‍ത്തും: വുഡന്‍ ചീപ്പിന്റെ ഗുണങ്ങള്‍മുടിയില്‍ ഉപയോഗിക്കും ചീപ്പ് വരെ മുടി വളര്‍ത്തും: വുഡന്‍ ചീപ്പിന്റെ ഗുണങ്ങള്‍

മുടിക്ക് മിനുസവും തിളക്കവും ഉറപ്പ് നല്‍കുന്ന ഹെയര്‍മാസ്‌ക്മുടിക്ക് മിനുസവും തിളക്കവും ഉറപ്പ് നല്‍കുന്ന ഹെയര്‍മാസ്‌ക്

English summary

Nutrients To Prevent Hair Greying In Malayalam

Here in this article we are sharing some nutrients to prevent hair greying and hair loss in malayalam.
Story first published: Saturday, June 25, 2022, 18:36 [IST]
X
Desktop Bottom Promotion