Just In
- 33 min ago
ഒഴിഞ്ഞ വയറ്റില് കഴിച്ചാല് ശരീരത്തിന് ദോഷം; ഒഴിവാക്കണം ഈ ഭക്ഷണങ്ങള്
- 1 hr ago
ബുധന്റെ രാശിമാറ്റം; ജൂലൈ 2 മുതല് ഈ 6 രാശിക്കാര്ക്ക് ഭാഗ്യം
- 6 hrs ago
Daily Rashi Phalam: ജോലിയില് സന്തോഷം, വ്യാപാരികള്ക്ക് സാമ്പത്തികം മെച്ചം; രാശിഫലം
- 17 hrs ago
താമരത്തണ്ടില് ഒതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം ഇങ്ങനെ
Don't Miss
- Finance
പണപ്പെരുപ്പത്തെ പറപ്പിക്കും പലിശ നിരക്ക്; ഇക്കാലത്ത് സ്ഥിര നിക്ഷേപത്തിന് പറ്റിയ മൂന്ന് ബാങ്കുകളിതാ
- Travel
മഴ മാത്രമല്ല, ആഘോഷങ്ങളുമുണ്ട് ഈ ജൂലൈ മാസത്തില്... പുരി രഥ യാത്ര മുതല് ഡ്രീ ഫെസ്റ്റിവൽ വരെ
- News
അടിപൊളി പാക്കേജിൽ ജോലി; പണം എത്തും പല വഴി; ജീവിതവും ബിസിനസും ഹാപ്പിയായി മുന്നോട്ട്!
- Automobiles
നവീകരിച്ച HR-V മലേഷ്യയില് അവതരിപ്പിച്ച് Honda; പ്രതീക്ഷയോടെ ഇന്ത്യന് വിപണിയും
- Movies
നടി മീനയുടെ ഭര്ത്താവിന് എന്താണ് പറ്റിയത്? വര്ഷങ്ങളായി ഈ രോഗത്തിന് താരഭര്ത്താവ് ചികിത്സയിലായിരുന്നു
- Sports
'ധോണി ഇവരെ വളര്ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ
- Technology
Vodafone Idea: ടെലിക്കോം വിപണി പിടിച്ചടക്കാൻ വോഡാഫോൺ ഐഡിയയുടെ 151 രൂപ മാത്രം വിലയുള്ള കിടിലൻ പ്ലാൻ
കട്ടിയും ഭംഗിയുമുള്ള കണ്പീലി നേടാന് എളുപ്പവഴി ഇത്
കണ്പീലികള് മുഖത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളില് ഒന്നാണ്. നിങ്ങളുടെ കണ്പീലികളുടെ അവസ്ഥ നിങ്ങളുടെ മുഖസൗന്ദര്യത്തെ തന്നെ നിര്വചിക്കുന്നു. കട്ടിയുള്ള, നീളമുള്ളതുമായ കണ്പീലികള് വളരെ ആകര്ഷകമായി കാണപ്പെടുന്നു. കട്ടിയുള്ളതും നീളമുള്ളതുമായ കണ്പീലികള് ലഭിക്കുന്നതിന് ധാരാളം മരുന്നുകള് വിപണിയില് ലഭ്യമാണെങ്കിലും, അവയെല്ലാം പരമ്പരാഗത വീട്ടുവൈദ്യങ്ങള് പോലെ ഫലപ്രദമായി പ്രവര്ത്തിക്കണമെന്നില്ല.
Most
read:
മോര്
ഉപയോഗിച്ചുള്ള
ഈ
മാസ്ക്
നല്കും
കളങ്കമില്ലാത്ത
മുഖചര്മ്മം
കണ്പീലികളുടെ വളര്ച്ചയും കനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചില പ്രകൃതിദത്ത പരിഹാരങ്ങള് ഇവിടെയുണ്ട്. നിങ്ങള്ക്ക് ഈ വീട്ടുവൈദ്യങ്ങള് വീട്ടില് നിന്ന് തന്നെ ഉപയോഗിക്കാനും ആരും കൊതിക്കുന്ന തരത്തിലുള്ള കണ്പീലികള് സ്വന്തമാക്കാനും കഴിയും.

വിറ്റാമിന് ഇ
മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് കരുതപ്പെടുന്ന ഓക്സിഡേറ്റീവ് നാശത്തെ ചെറുക്കാനുള്ള കഴിവുള്ള ശക്തമായ ആന്റിഓക്സിഡന്റാണ് വിറ്റാമിന് ഇ. വൈറ്റമിന് ഇ സപ്ലിമെന്റിന്റെ ഉപഭോഗം അല്ലെങ്കില് വിറ്റാമിന് ഇ എണ്ണയുടെ പ്രാദേശിക പ്രയോഗം നിങ്ങളുടെ കണ്പീലികള് ആരോഗ്യകരവും കട്ടിയുള്ളതുമാക്കാന് സഹായിക്കും. വിറ്റാമിന് ഇ ക്യാപ്സ്യൂളില് നിന്ന് എണ്ണ പിഴിഞ്ഞെടുക്കുക. ഒരു കോട്ടണ് തുണി എണ്ണയില് മുക്കി പുരികത്തില് പുരട്ടി രാത്രി മുഴുവന് വയ്ക്കുക. രാവിലെ നിങ്ങളുടെ കണ്്പീലികള് കഴുകുക. മികച്ച ഫലം നേടുന്നതിന് എല്ലാ ദിവസവും ഈ ചികിത്സ ആവര്ത്തിക്കുക.

വെളിച്ചെണ്ണ
പ്രോട്ടീന് നഷ്ടം കുറയ്ക്കുന്നതിലൂടെ വെളിച്ചെണ്ണ മുടിയുടെ കേടുപാടുകള് പരിഹരിക്കുന്നു. ഇത് ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ്. കേടായതും നേര്ത്തതുമായ കണ്പീലികളില് ഇത് അത്ഭുതകരമായി പ്രവര്ത്തിക്കും. ഒരു കോട്ടണ് തുണി സോപ്പ് വെള്ളത്തില് മുക്കി, അത് പുറത്തെടുത്ത് അതില് നിന്ന് വെള്ളം പിഴിഞ്ഞെടുക്കുക. നിങ്ങളുടെ കണ്പീലികളില് തുടച്ച് വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് കണ്പീലികള് ഉണക്കുക. ഒരു കോട്ടണ് തുണി ഉപയോഗിച്ച് മുകളിലും താഴെയുമുള്ള കണ്പീലികളില് വെളിച്ചെണ്ണ പുരട്ടുക. ഇത് രാത്രി മുഴുവന് വച്ച ശേഷം രാവിലെ കഴുകിക്കളയുക. ദിവസവും ഇങ്ങനെ ചെയ്യുന്നത് നല്ല ഫലങ്ങള് നല്കും.
Most
read:മുഖത്തെ
അമിതരോമം
നിങ്ങളുടെ
സൗന്ദര്യം
കുറയ്ക്കുന്നോ?
എളുപ്പ
പരിഹാരം
ഇത്

ഗ്രീന് ടീ
മുടിയുടെ വളര്ച്ചയെ ഉത്തേജിപ്പിക്കാന് സഹായിക്കുന്ന പോളിഫെനോളുകളുടെയും ആന്റിഓക്സിഡന്റുകളുടെയും മികച്ച ഉറവിടമാണ് ഗ്രീന് ടീ. ഒരു പുതിയ കപ്പ് മധുരമില്ലാത്ത ഗ്രീന് ടീ ഉണ്ടാക്കുക. തണുത്ത ശേഷം അതില് ഒരു കോട്ടണ് തുണി മുക്കി മുകളിലും താഴെയുമുള്ള കണ്പോളകളില് ഗ്രീന് ടീ ശ്രദ്ധാപൂര്വ്വം പുരട്ടുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വച്ച ശേഷം കണ്പീലികള് സാധാരണ വെള്ളത്തില് കഴുകുക. മികച്ച ഫലങ്ങള്ക്കായി എല്ലാ ദിവസവും ഇത് ഉപയോഗിക്കുക.

ആവണക്കെണ്ണ
ആവണക്കെണ്ണ 90% റിസിനോലെയിക് ആസിഡാണ്. മുടികൊഴിച്ചില് ചികിത്സിക്കാന് പലപ്പോഴും ഉപയോഗിക്കുന്ന ഒരു സംയുക്തമാണിത്. ആവണക്കെണ്ണയുടെ ഉപയോഗം നിങ്ങളുടെ കണ്പീലികളുടെ വളര്ച്ചയെ പ്രോത്സാഹിപ്പിക്കുകയും അവയുടെ രൂപം മെച്ചപ്പെടുത്തുകയും ചെയ്യും. സോപ്പ് വെള്ളം ഉപയോഗിച്ച് നിങ്ങളുടെ കണ്പീലികള് ശ്രദ്ധാപൂര്വ്വം വൃത്തിയാക്കുക. ഇത് ഉണക്കിയ ശേഷം വൃത്തിയുള്ള മസ്കര എടുത്ത് ആവണക്കെണ്ണയില് മുക്കി മുകളിലും താഴെയുമുള്ള കണ്പീലികളില് പുരട്ടുക. രാത്രി ഇത് വച്ച് പിറ്റേന്ന് രാവിലെ സോപ്പും വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ കണ്പീലികള് വൃത്തിയാക്കുക. മികച്ച ഫലത്തിനായി എല്ലാ ദിവസവും ഈ പ്രതിവിധി ആവര്ത്തിക്കുക.
Most
read:ആരോഗ്യമുള്ള
തിളങ്ങുന്ന
മുഖത്തിന്
ഈ
പ്രകൃതിദത്ത
കൂട്ടുകള്

നാരങ്ങ എണ്ണ
പുതിയ മുടിയുടെ വളര്ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫലപ്രദമായ പ്രതിവിധിയായി നാരങ്ങ ഓയില് പ്രവര്ത്തിക്കുന്നു. ചെറുനാരങ്ങയുടെ തൊലി കളഞ്ഞ് ഒരു ഗ്ലാസ് പാത്രത്തില് അടച്ച് സൂക്ഷിക്കുക. ഇതില് അല്പം ഒലിവ് ഓയില് ഒഴിക്കുക. നാരങ്ങയുടെ തൊലി രാത്രി മുഴുവന് ഒലിവ് എണ്ണയില് മുക്കി വെക്കുക. പിറ്റേന്ന് രാവിലെ, ഈ എണ്ണയില് ഒരു കോട്ടണ് തുണിയില് മുക്കി കണ്പീലികളില് പുരട്ടുക. 2-3 മണിക്കൂര് കഴിഞ്ഞ് സോപ്പും വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ കണ്പീലികള് കഴുകുക.

പെട്രോളിയം ജെല്ലി
പെട്രോളിയം ജെല്ലിയില് വൃത്തിയുള്ള ഒരു മസ്കര വടി മുക്കുക. കണ്പീലികളില് പെട്രോളിയം ജെല്ലി ശ്രദ്ധാപൂര്വ്വം പുരട്ടുക. രാത്രി മുഴുവന് ഇത് വച്ച ശേഷം അടുത്ത ദിവസം രാവിലെ കണ്പീലികള് കഴുകുക. ഇത് ദിവസവും ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് മികച്ച കണ്പീലികള് ലഭിക്കാന് സഹായിക്കും.

മസാജ്
കാലങ്ങളായി നിലനില്ക്കുന്ന ഒരു പരമ്പരാഗത പ്രതിവിധിയാണ് മസാജ്. പതിവായി മസാജ് ചെയ്യുന്നത് കണ്പീലികള് തിളക്കമുള്ളതും കട്ടിയുള്ളതുമായി വളരാന് സഹായിക്കും. നിങ്ങളുടെ കൈപ്പത്തിയില് കുറച്ച് തുള്ളി എണ്ണ എടുക്കുക. നിങ്ങളുടെ വിരലുകള് ഉപയോഗിച്ച് കണ്പീലികളില് എണ്ണ മൃദുവായി മസാജ് ചെയ്യുക. മികച്ച ഫലം ലഭിക്കുന്നതിന് ദിവസവും ഒന്നോ രണ്ടോ തവണ കണ്പീലികള് മസാജ് ചെയ്യുക.
Most
read:ഈ
മാസ്ക്
പുരട്ടി
ഉറങ്ങൂ;
രാവിലെ
തിളങ്ങുന്ന
ചര്മ്മം
സ്വന്തമാക്കാം

കറ്റാര്വാഴ ജെല്
കാലങ്ങളായി, മുടി കൊഴിച്ചില് പോലുള്ള വിവിധ പ്രശ്നങ്ങള്ക്ക് പരിഹാരമായി കറ്റാര് വാഴ ജെല് ഉപയോഗിക്കുന്നു. ഇത് ആന്റിഓക്സിഡന്റുകളുടെയും ആന്റിമൈക്രോബയല്, ആന്റി-ഇന്ഫ്ലമേറ്ററി ഗുണങ്ങളുടെയും കലവറയാണ്. കറ്റാര് വാഴ ജെല്ലിന്റെ ഈ ഗുണങ്ങള് കണ്പീലികളില് അത്ഭുതകരമായി പ്രവര്ത്തിക്കുന്നു. ഇതിന്റെ പ്രയോഗം നിങ്ങളുടെ കണ്പീലികള് കട്ടിയുള്ളതും നീളമുള്ളതുമായി വളരാന് സഹായിക്കും. കറ്റാര് വാഴ ഇലയില് നിന്ന് ജെല് വേര്തിരിച്ചെടുക്കുക. ഇത് ശ്രദ്ധാപൂര്വ്വം കണ്്പീലികളില് പുരട്ടുക. രണ്ടു മണിക്കൂര് കഴിഞ്ഞ് നിങ്ങളുടെ കണ്പീലികള് സാധാരണ വെള്ളത്തില് കഴുകുക. മികച്ച ഫലം ലഭിക്കുന്നതിന് ഈ പ്രതിവിധി ദിവസത്തില് ഒന്നോ രണ്ടോ തവണ ഉപയോഗിക്കുക.

ലാവെന്ഡര് ഓയില്
ലാവെന്ഡര് ഓയില് മുടി വളര്ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഘടകമാണ്. കണ്പീലികളുടെ വളര്ച്ചയെ പ്രോത്സാഹിപ്പിക്കുന്ന വിവിധ ശക്തമായ സംയുക്തങ്ങള് ഇതില് അടങ്ങിയിരിക്കുന്നു. വെളിച്ചെണ്ണ പോലുള്ള പ്രകൃതിദത്ത എണ്ണയുമായി സംയോജിച്ച് ഉപയോഗിക്കുമ്പോള്, ലാവെന്ഡര് ഓയിലിന്റെ ഗുണം വര്ദ്ധിക്കുന്നു. 2-3 തുള്ളി ലാവെന്ഡര് ഓയില് അര ടീസ്പൂണ് വെളിച്ചെണ്ണയുമായി കലര്ത്തുക. വൃത്തിയുള്ള മസ്കര വടി ഈ മിശ്രിതത്തില് മുക്കുക. മുകളിലും താഴെയുമുള്ള കണ്പീലികളില് ഇത് നന്നായി ശ്രദ്ധാപൂര്വ്വം പ്രയോഗിക്കുക. ഒന്നോ രണ്ടോ മണിക്കൂര് നേരം വച്ച ശേഷം മൃദുവായ സോപ്പും വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ കണ്പീലികള് കഴുകുക. മികച്ച ഫലങ്ങള് നേടുന്നതിന് എല്ലാ ദിവസവും ഈ പ്രതിവിധി ഉപയോഗിക്കുക.
Most
read:കണ്തടത്തിന്
വേണം
കൂടുതല്
സംരക്ഷണം;
അതിനുള്ള
വഴികളിത്