For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടതൂര്‍ന്ന മുടിക്ക് തൊടിയിലെ ഔഷധങ്ങള്‍

|

മുടിയുടെ കാര്യത്തില്‍ പലര്‍ക്കും ആധിയാണ്, പ്രത്യേകിച്ച് സൗന്ദര്യസംരക്ഷകര്‍ക്ക്. മുടിയുടെ അനുചിതമായ വളര്‍ച്ചയ്ക്ക് ഒരുപാട് പ്രശ്നങ്ങള്‍ നേരിടുന്നവരാണിവര്‍. എങ്കിലും മുടികൊഴിച്ചില്‍, താരന്‍, മുടി പൊട്ടല്‍, അകാല നര എന്നിവയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അല്‍പം പ്രയാസമാണ്. നിരന്തരമായ മുടികൊഴിച്ചില്‍ നമ്മെ വിഷമിപ്പിക്കുന്നതും ഗുരുതരമായ മാനസിക സ്വാധീനം ചെലുത്തുന്നതുമാണ്. ആത്മവിശ്വാസം കുറയുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് മുടി കൊഴിയുന്നത് എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തിരക്കേറിയ ജീവിതശൈലി, മലിനീകരണം, കൃത്രിമമായ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ എന്നിവ നിങ്ങളുടെ മുടിയെ നശിപ്പിക്കുന്നതാണ്.

Most read: മുടിയഴകിന് ഉത്തമ കൂട്ടാളി ഉരുളക്കിഴങ്ങ്Most read: മുടിയഴകിന് ഉത്തമ കൂട്ടാളി ഉരുളക്കിഴങ്ങ്

അടിസ്ഥാനപരമായി ആയുര്‍വേദത്തിന്റെ ലക്ഷ്യം രോഗങ്ങള്‍ ഭേദമാക്കുക മാത്രമല്ല രോഗങ്ങള്‍ തടയുകയുമാണ്. നിങ്ങളുടെ മുടിക്ക് കൂടുതല്‍ നാശമുണ്ടാക്കുന്ന കൃത്രിമ ഉത്പന്നങ്ങളെ തേടിപ്പോകാതെ ആയുര്‍വേദ ഔഷധങ്ങളിലൂടെ നിങ്ങളുടെ കാര്‍കൂന്തലിനെ മെച്ചപ്പെടുത്തിയെടുക്കാവുന്നതാണ്. ഇതിനായി നിങ്ങളുടെ വീട്ടുവളപ്പില്‍ തന്നെയുള്ള ചില ഔഷധ സസ്യങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്. അത്തരം ചില സസ്യങ്ങള്‍ നമുക്കു നോക്കാം.

നെല്ലിക്ക

നെല്ലിക്ക

വിറ്റാമിന്‍ സിയുടെ ഏറ്റവും ശുദ്ധവും പഴയതുമായ രൂപങ്ങളില്‍ ഒന്നാണ് നെല്ലിക്ക. ഇത് മുടിക്ക് പോഷണങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നു. അകാല നരയും മുടിയുടെ നിറം മങ്ങുന്നതും തടയുന്നു. കൂടാതെ മുടി കട്ടിയായി സൂക്ഷിക്കാനും നെല്ലിക്ക സഹായിക്കുന്നു. മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് നെല്ലിക്ക പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്.

നെല്ലിക്ക

നെല്ലിക്ക

രാവിലെ നെല്ലിക്ക ജ്യൂസ് ഒഴിഞ്ഞ വയറ്റില്‍ കുടിക്കുന്നത് മുടി ശക്തമാക്കുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തലയോട്ടിയെ ശക്തമാക്കി നിര്‍ത്താന്‍ മറ്റ് പച്ചമരുന്നുകള്‍ക്കൊപ്പം വിവിധ ഹെയര്‍ പായ്ക്കുകളിലും നെല്ലിക്ക ഉപയോഗിക്കുന്നു. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഏറ്റവും മികച്ച ഇന്ത്യന്‍ സസ്യങ്ങളില്‍ ഒന്നാണിത്.

ഷിക്കക്കായ്

ഷിക്കക്കായ്

ഒരുതരത്തില്‍ മുടിയുടെ ഫലം എന്ന് വിളിക്കപ്പെടുന്ന ശികാകായ്, മുടിക്ക് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇതിലെ സ്വാഭാവിക പി.എച്ച് മൂല്യം മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു. ഇത് തലയോട്ടി വൃത്തിയാക്കുകയും മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടി ശക്തിപ്പെടുത്താനും താരന്‍ നിയന്ത്രിക്കാനും തലയോട്ടി സമ്യമായി ശുദ്ധീകരിക്കാനും ഇതിന്റെ പൊടി സഹായിക്കുന്നു.

ഷിക്കക്കായ്

ഷിക്കക്കായ്

കൂടുതലായും ഇത് ഉപയോഗിക്കുന്നത് നെല്ലിക്കയുടെ അതേ രീതിയിലാണ്. വെളിച്ചെണ്ണ പോലുള്ള ഓയില്‍ ഉപയോഗിച്ച് ഇത് പൊടിയുമായി യോജിപ്പിച്ച് ഉപയോഗിക്കാം. അല്ലെങ്കില്‍ പൊടിച്ച ശികാകായ് വെള്ളത്തില്‍ കലര്‍ത്തി ഒരു ഹെയര്‍ മാസ്‌കായി ഉപയോഗിക്കാം. മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും ഫലപ്രദമായ സസ്യങ്ങളില്‍ ഒന്നാണിത്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ചര്‍മ്മ സംരക്ഷണത്തിന് പേരുകേട്ടതാണ് കറ്റാര്‍ വാഴ. ഇത് നിങ്ങളുടെ മുടിക്കും ഏറെ ഗുണം ചെയ്യുന്നതാണ്. കറ്റാര്‍ വാഴ ജെല്‍ എണ്ണയില്‍ കലര്‍ത്തി ഉപയോഗിച്ചാല്‍ മുടിയില്‍ അത്ഭുതങ്ങളുണ്ടാകും. ഇത് മുടിയുടെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുക മാത്രമല്ല ഫോളിക്കിളുകള്‍ ശക്തിപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ഇതിലൂടെ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കറ്റാര്‍ വാഴയില്‍ തലയോട്ടിയിലെ ചര്‍മ്മകോശങ്ങളെ മെച്ചപ്പെടുത്തുന്ന പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ഒരു മികച്ച കണ്ടീഷണറായി പ്രവര്‍ത്തിക്കുകയും മുടി മിനുസമാര്‍ന്നതും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയില്‍ ചൊറിച്ചില്‍ തടയുകയും താരന്‍ കുറയ്ക്കുകയും ചെയ്യുന്നു.

കയ്യോന്നി

കയ്യോന്നി

കേശസംരക്ഷണത്തിനായി ഇന്ത്യയില്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു പുരാതന ആയുര്‍വേദ സസ്യമാണിത്. മുടി കൊഴിച്ചില്‍ തടയാനും തലയോട്ടിയെ പുനരുജ്ജീവിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു. വെളിച്ചെണ്ണയിലോ മറ്റോ ഭ്രിങ്കരാജ് പൊടി ചേര്‍ത്ത് മിശ്രിതം മുടിയില്‍ പുരട്ടാവുന്നതാണ്. ഭ്രിംഗരാജ് ഇലകള്‍ പൊടിച്ച് പേസ്റ്റ് ആക്കി നേരിട്ട് മുടിയില്‍ പുരട്ടുകയും ചെയ്യാം.

കയ്യോന്നി

കയ്യോന്നി

ഇലകളില്‍ നിര്‍മ്മിച്ച പൊടിയുടെ രൂപത്തിലാണ് സസ്യം ഉപയോഗിക്കുന്നത്. മുടി വളര്‍ച്ചയുടെ മറ്റ് രീതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭ്രിംഗരാജ് സ്വാഭാവികമായും ഫലപ്രദമായും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഉപയോഗിക്കുന്നത് തലയോട്ടിയിലേക്ക് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഹെയര്‍ പായ്ക്കുകളിലും ഇത് ഉപയോഗിച്ചുവരുന്നു. മുടിയുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ നല്‍കുന്ന ആയുര്‍വേദത്തിലെയും പ്രകൃതിചികിത്സയിലെയും ഏറ്റവും പ്രശംസ നേടിയ ഒന്നാണ് ഈ സസ്യം.

ബ്രഹ്മി

ബ്രഹ്മി

മസ്തിഷ്‌ക വൈകല്യങ്ങള്‍ ചികിത്സിക്കുന്നതിനുള്ള മികച്ച ഫലമെന്ന നിലയില്‍ ബ്രാഹ്മി ഏറെ പ്രശസ്തമാണ്. മുടി മനോഹരവും ആരോഗ്യകരവുമാക്കി മാറ്റുന്നതിനുള്ള മികച്ച ഔഷധമാണ് ബ്രഹ്മി. ഇത് മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുകയും പതിവ് ഉപയോഗത്തിലൂടെ തിളക്കവും മൃദുത്വവും നിലനിര്‍ത്തുകയും ചെയ്യുന്നു. രോമകൂപങ്ങളെ സമ്പുഷ്ടമാക്കുന്നതിനും അവയെ ശക്തമാക്കുന്നതിനും ബ്രാഹ്മി ഓയില്‍ മസാജ് ഗുണം ചെയ്യും. ഇത് മുടി കൊഴിച്ചില്‍ തടയുകയും മുടി വളര്‍ത്തുകയും ചെയ്യുന്നു.

ബ്രഹ്മി

ബ്രഹ്മി

മുടി കൊഴിച്ചില്‍ തടയുന്നതിനും മുടി കട്ടിയുള്ളതും ആരോഗ്യകരവുമാക്കുന്നതിനും എണ്ണയായും പൊടി രൂപത്തിലും ബ്രഹ്മി ഉപയോഗിക്കുന്നു. പൊടി വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് ഉണ്ടാക്കി മുടിയിലും തലയോട്ടിയിലും ഒരു മണിക്കൂര്‍ പുരട്ടുന്നു. മുടി കൊഴിച്ചില്‍ കുറയ്ക്കുന്ന മികച്ച ആയുര്‍വേദ പരിഹാരമാണ് ബ്രാഹ്മി ഓയില്‍ ഹെഡ് മസാജ്.

സോപ്പ് കായ

സോപ്പ് കായ

മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം കാത്തുസൂക്ഷിക്കുകയും താരന്‍, മുടി പൊട്ടല്‍ പോലുള്ള പ്രശ്‌നങ്ങളുമായി പൊരുതുകയും ചെയ്യുന്ന ഹെയര്‍ ടോണിക്ക് ആണ് സോപ്പ് കായ. ഇതൊരു കണ്ടീഷണറായി പ്രവര്‍ത്തിക്കുകയും മുടിയുടെ തിളക്കവും ആരോഗ്യവും നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് മുടിയും തലയോട്ടിയും ശുദ്ധീകരിക്കുന്നു. മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ച ഇന്ത്യന്‍ ഔഷധ സസ്യങ്ങളില്‍ ഒന്നാണിത്.

സോപ്പ് കായ

സോപ്പ് കായ

ഉണങ്ങിയ കായ നേരിട്ടും പൊടി രൂപത്തിലും ഉപയോഗിക്കാവുന്നതാണ്. ആയുര്‍വേദപ്രകാരം സോപ്പുകള്‍ ഉപയോഗിക്കാന്‍ ഈ കായ ഉപയോഗിച്ചുവരുന്നു. സോപ്പുകായ ചൂടുവെള്ളത്തില്‍ ലയിപ്പിച്ച് മുടി വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്നതാണ്. മുടി കൊഴിച്ചിലിന് ഫലപ്രദമായ ചികിത്സയാണിത്. സോപ്പ് കായ രോമകൂപങ്ങളെയും തലയോട്ടിയെയും മെച്ചപ്പെടുത്തുന്നു. ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും തലയോട്ടി വൃത്തിയാക്കുകയും ചെയ്യുന്നു.

ആര്യവേപ്പ്

ആര്യവേപ്പ്

വേപ്പ് എണ്ണ മുടിയുടെ വളര്‍ച്ചയുടെ തോത് വര്‍ദ്ധിപ്പിക്കുകയും ഹെയര്‍ ഷാഫ്റ്റുകളുടെ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയും അവയെ മൃദുവാക്കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മുടി കൊഴിച്ചിലും തലയോട്ടിയിലെ പ്രകോപനവും കുറയ്ക്കുന്നു. തലയോട്ടി പോഷിപ്പിക്കുന്നതിനും വരണ്ട പുറംതൊലി തടയുന്നതിനും കണ്ടീഷനിംഗ് പായ്ക്കുകളായി വേപ്പ് ഇല പേസ്റ്റുകള്‍ ഉപയോഗിക്കാവുന്നതാണ്. വേപ്പിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അണുബാധയെ തടയുന്നു.

ആര്യവേപ്പ്

ആര്യവേപ്പ്

വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് ആന്റി-ഹെയര്‍ഫാള്‍ വേപ്പ് മാസ്‌ക് ഉണ്ടാക്കാവുന്നതാണ്. വേപ്പ് ഇലകള്‍ ഒരു പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഇത് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി മുടിയില്‍ പുരട്ടുക. നിങ്ങളുടെ തലമുടി ഒരു തുണിയില്‍ പൊതിഞ്ഞ് ഒരു മണിക്കൂറോ അതില്‍ കൂടുതലോ ഉണങ്ങാന്‍ വിടുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. നിങ്ങളുടെ കേശസംരക്ഷണത്തിന് വീട്ടില്‍ തന്നെ ലഭിക്കുന്ന ഉത്തമ ഔഷധ സസ്യമാണ് വേപ്പ്.

ഉലുവ

ഉലുവ

ഇന്ത്യയില്‍ നിന്ന് ഉത്ഭവിച്ചതല്ലെങ്കിലും ഈ സുഗന്ധവ്യഞ്ജനം ഇന്ന് നമ്മുടെ പാചകത്തിന്റെ അവിഭാജ്യഘടകമാണ്. ആയിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ആയുര്‍വേദം അതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞതാണ്. ഉലുവയില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, കെ, സി എന്നിവ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെ ഒരു കലവറ കൂടിയാണ് ഇവ.

ഉലുവ

ഉലുവ

ഉലുവയില്‍ ഉയര്‍ന്ന പ്രോട്ടീന്‍, നിക്കോട്ടിനിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിയുന്നതിനും താരന്‍ തടയുന്നതിനും ഗുണം ചെയ്യും. കൂടാതെ തലയോട്ടിയിലെ വരള്‍ച്ച, കഷണ്ടി, മുടി കെട്ടല്‍ തുടങ്ങിയ തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് നിങ്ങള്‍ക്ക് ഉലുവ ഭക്ഷണത്തിലും പുറത്തും ഉപയോഗിക്കാവുന്നതാണ്. രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ച്ച് ഉലുവ പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടുക. അര മണിക്കൂര്‍ ഉണങ്ങാന്‍ വിട്ട് കഴുകിക്കളയുക. മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ആഴ്ചയില്‍ മൂന്നുതവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

ത്രിഫല

ത്രിഫല

ത്രിഫലചൂര്‍ണത്തിലെ സജീവ സംയുക്തങ്ങള്‍ കേടായ മുടി നന്നാക്കുകയും മുടിയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ തലയോട്ടിയില്‍ പ്രവര്‍ത്തിക്കുകയും എല്ലാത്തരം അണുബാധകളെയും ഫംഗസ് പ്രവര്‍ത്തനങ്ങളെയും തടയുകയും ചെയ്യുന്നു. ത്രിഫല പൊടി താരന്‍ കുറയ്ക്കുന്നതിന് അറിയപ്പെടുന്നു. നിങ്ങളുടെ തലമുടിയില്‍ വെളിച്ചെണ്ണ കലര്‍ത്തിയ ത്രിഫല പൊടി പുരട്ടാവുന്നതാണ്. ഇത് ഭക്ഷണത്തിന്റെ ഭാഗമായോ ഉപയോഗിക്കാം.

മുരിങ്ങ

മുരിങ്ങ

ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്ന തയോസയനേറ്റ് മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഒരു കണ്ടീഷണറായി ഉപയോഗിക്കുകയും പുതിയ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുടിയില്‍ നേരിട്ട് പ്രയോഗിക്കാന്‍ മുരിങ്ങയെ അതിന്റെ എണ്ണ രൂപത്തില്‍ ഉപയോഗിക്കാവുന്നതാണ്. മുരിങ്ങയില ചൂടാക്കി മുടി കഴുകാവുന്നതുമാണ്. മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഉത്തമ ഔഷധമാണ് മുരിങ്ങ.

English summary

Natural Herbs For Hair Growth And Thickness

Here we talking about the natural herbs which helps for your hair growth and its protection. Read on.
X
Desktop Bottom Promotion