For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയില്‍ ഷാമ്പൂവിന് പകരം ഇവ ഉപയോഗിക്കാം: ഗുണം ഇരട്ടി

|

മുടിയുടെ ആരോഗ്യം പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും നഷ്ടപ്പെടുന്നു. നമ്മുടെ തന്നെ പല ശീലങ്ങളും പലപ്പോഴും മുടിയുടെ അനാരോഗ്യത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവയെ പരമാവധി ഇല്ലാതാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിലുപരി നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മറ്റ് ചില പകരം മാര്‍ഗ്ഗങ്ങളും ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്. മുടി പലപ്പോഴും ഷാമ്പൂ ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ വരണ്ടതാവുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് പലരും കണ്ടീഷണര്‍ ഉപയോഗിക്കുന്നു. എന്നാല്‍ പലപ്പോഴും മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിച്ചാലും ഷാമ്പൂ ഉപയോഗിച്ചാലും അതിന്റെ ആരോഗ്യം മെച്ചപ്പെടണം എന്നില്ല.

How To Wash Your Hair

ഓരോ ഷാമ്പൂവും പല വിധത്തിലുള്ള വാഗ്ദാനങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ അത്തരം വാഗ്ദാനങ്ങള്‍ പലപ്പോഴും പൊള്ളയാണ് എന്നത് നമ്മുടെ ഉപയോഗത്തിന് ശേഷമാണ് നാ മനസ്സിലാക്കുന്നതും. പലപ്പോഴും ഷാമ്പുവില്‍ ഉള്ള രാസവസ്തുക്കള്‍ നമ്മുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും മുടി ചകിരിപോലെയാക്കി മാറ്റുകയും ചെയ്യുന്നു. മുടി കഴുകാന്‍ ഷാംപൂവിന് പകരം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നോക്കൂ. ഇത് നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുക മാത്രമല്ല നിങ്ങളുടെ ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു.

ഷാമ്പൂവിന് പകരം

ഷാമ്പൂവിന് പകരം

ഷാംപൂവിന് പകരം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ കൃത്യമായ പറയുന്നുണ്ട്. മുടിയില്‍ അഴുക്കുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം? നിങ്ങളുടെ തലമുടിയില്‍ എപ്പോഴും എണ്ണമയം പോലെ തോന്നുന്ന അവസ്ഥയോ അല്ലെങ്കില്‍ ദുര്‍ഗന്ധം അനുഭവപ്പെടുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാം മുടിയില്‍ അഴുക്കുണ്ട് എന്നത്. അതിനുള്ള കാരണങ്ങള്‍ ഇനി പറയുന്നവയാണ്. മൃതകോശങ്ങള്‍, ചര്‍മ്മ ഗ്രന്ഥികളില്‍ നിന്നുള്ള സ്രവങ്ങള്‍, യീസ്റ്റിനോട് സാമ്യമുള്ള ഒരു ഫംഗസ്, അന്തരീക്ഷത്തില്‍ നിന്നുള്ള മലിനീകരണം. എന്നാല്‍ ഇവയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നോക്കാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

മുടിയില്‍ ഷാമ്പൂവിന് പകരം ഉപയോഗിക്കാവുന്നതാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുന്നു. ഇതിന് ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ധാരാളമുണ്ട്. മുടിക്ക് ആരോഗ്യം നല്‍കുന്ന തരത്തില്‍ നിരവധി അണുക്കളും ഇതിലുണ്ട് എന്നതാണ് സത്യം. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മുടി വൃത്തിയാക്കുന്നതോടൊപ്പം തന്നെ താരനേയും ഇല്ലാതാക്കുന്നു. ഇത് നല്ലതുപോലെ ചൂടുവെള്ളത്തില്‍ കലര്‍ത്തി തലയില്‍ പുരട്ടുക. ഇത് കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും തലയോട്ടിയില്‍ നില്‍ക്കാന്‍ അനുവദിക്കണം. അതിന് ശേഷം കഴുകിക്കളയാവുന്നതാണ്.

നാരങ്ങ നീര്

നാരങ്ങ നീര്

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നാരങ്ങ നീരും വളരെയധികം ഗുണം നല്‍കുന്നു. നമ്മുടെ അടുക്കളയില്‍ സാധാരണ ലഭിക്കുന്ന ഒന്നാണ് നാരങ്ങ നീര്. ഇത് ഷാമ്പൂവിന് പകരമായി മുടിയില്‍ ഉപയോഗിക്കാവുന്നതാണ്. താരനെ പരിഹരിക്കുന്നതോടൊപ്പം തന്നെ മുടിയുടെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും നാരങ്ങനീര് സഹായിക്കുന്നു. ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങ നീര് ലയിപ്പിച്ച ശേഷം വേണം ഇത് തലയില്‍ തേക്കുന്നതിന്. ശേഷം അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ മുടിയില്‍ വെക്കണം. അതിന് ശേഷം കഴുകിക്കളയേണ്ടതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ കറ്റാര്‍വാഴ മികച്ചതാണ്. പല ആരോഗ്യ ഗുണങ്ങളും കറ്റാര്‍വാഴക്കുണ്ട്. ആരോഗ്യ സൗന്ദര്യ ഗുണങ്ങളുടെ കലവറയാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴയില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, എന്‍സൈമുകള്‍, സാലിസിലിക് ആസിഡ്, അമിനോ ആസിഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുടിക്കും ചര്‍മ്മത്തിനും ഗുണങ്ങള്‍ നല്‍കുന്നതാണ്. തലമുടിയിലെ അധിക എണ്ണയെ മൃദുവായി നീക്കം ചെയ്യുന്നതിന് കറ്റാര്‍ വാഴ സഹായിക്കുന്നു. മുടിവളരുന്നതിനും ആഴത്തില്‍ ക്ലീന്‍ ചെയ്യുന്നതിനും കറ്റാര്‍ വാഴ സഹായിക്കുന്നുണ്ട്. മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്.

ചെമ്പരത്തി

ചെമ്പരത്തി

ചെമ്പരത്തിയുടെ ഇലയും പൂക്കളും എല്ലാം മുടിയില്‍ ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ചെമ്പരത്തി. ഇത് താളിയാക്കി തലയില്‍ നല്ലതുപോലെ തേച്ച് കുളിക്കുന്നത് മുടിയുടെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇവ പേസ്റ്റ് രൂപത്തിലാക്കി ആ പേസ്റ്റ് നിങ്ങളുടെ മുടിയില്‍ മസാജ് ചെയ്യണം. ഇതിലൂടെ മുടിയുടെ ആരോഗ്യം നമുക്ക് മെച്ചപ്പെടുത്താം. പത്ത് മിനിറ്റ് കഴിഞ്ഞ് കഴിക്കളഞ്ഞാല്‍ മുടിയുടെ അഴുക്കും മാറുന്നു, മുടിക്ക് നല്ല തിളക്കവും ആരോഗ്യവും ലഭിക്കുകയും ചെയ്യുന്നു.

ഉറങ്ങാന്‍ പോവും മുന്‍പ് ഈ ഹെയര്‍മാസ്‌കുകള്‍ ആഴ്ചയില്‍ ഒന്നര ഇഞ്ച്‌ മുടി വളര്‍ത്തുംഉറങ്ങാന്‍ പോവും മുന്‍പ് ഈ ഹെയര്‍മാസ്‌കുകള്‍ ആഴ്ചയില്‍ ഒന്നര ഇഞ്ച്‌ മുടി വളര്‍ത്തും

കൊഴിയുന്ന ഓരോ മുടിയിഴക്കും പകരം കരുത്തുള്ള മുടി വരും: ഉള്ളി- ഉലുവക്കൂട്ടില്‍ പരിഹാരംകൊഴിയുന്ന ഓരോ മുടിയിഴക്കും പകരം കരുത്തുള്ള മുടി വരും: ഉള്ളി- ഉലുവക്കൂട്ടില്‍ പരിഹാരം

English summary

How To Wash Your Hair Without Shampoo In Malayalam

Here in this article we are discussing about how to wash your hair without shampoo in malayalam. Take a look.
Story first published: Saturday, January 21, 2023, 19:23 [IST]
X
Desktop Bottom Promotion