For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലയിലെ ചൊറിച്ചിലും താരനും വേരോടെ ഇളക്കും ഉള്ളി ഇല

|

മുടിക്ക് ബലമില്ലാത്തതും മുടി പെട്ടെന്ന് പൊട്ടുന്നതും മുടിയുടെ ആരോഗ്യം നശിക്കുന്നതും എല്ലാം പലപ്പോഴും നിരന്തരം നമ്മളെല്ലാവരും അനുഭവിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ ഈ പ്രശ്‌നം നമ്മുടെ മുടിയുടെ ആരോഗ്യത്തെ മാത്രമല്ല ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പലരും ഓടി നടക്കുന്നത്. മുടി കൊഴിയുന്നു എന്ന പരാതിയാണ് പലര്‍ക്കും ഉണ്ടാവുന്നത്. എന്നാല്‍ അത് പലപ്പോഴും കൂടുതലാണോ കുറവാണോ എന്നത് പലര്‍ക്കും ഉണ്ടാവുന്ന സ്വാഭാവിക സംശയമാണ്. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ പ്രകൃതിദത്തമായ വസ്തുക്കളുടെ സ്ഥാനം എപ്പോഴും ഒരു പടി മുന്നിലാണ് എന്നതാണ് സത്യം.

How To Use Onion Leaves For Strong Hair

നിങ്ങള്‍ പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് ഇനി നിങ്ങള്‍ക്ക് ഉള്ളിയുടെ ഇല ഉപയോഗിക്കാവുന്നതാണ്. അതെ, നിങ്ങളുടെ മുടിയുടെ സ്വാഭാവിക ഗുണങ്ങളാല്‍ പോഷിപ്പിക്കുമ്പോള്‍ ഉള്ളി വേരുകള്‍ കൊണ്ട് മുടി തിളങ്ങുന്നതും ശക്തവുമാക്കാവുന്നതാണ്. ഉള്ളി നീര് മുടിയിലെ കഷണ്ടിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് എന്ന് നമുക്കറിയാം. എന്നാല്‍ മുടിക്ക് ഉള്ളി ഇല എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യം പലര്‍ക്കും അറിയില്ല. അറിയാന്‍ ഈ ലേഖനം വായിക്കൂ.

കനം കുറഞ്ഞ മുടിക്ക് പരിഹാരം

കനം കുറഞ്ഞ മുടിക്ക് പരിഹാരം

മുടിയുടെ ആരോഗ്യം പല വിധത്തിലാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നത്. പലപ്പോഴും കനം കുറഞ്ഞ മുടി പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ നിങ്ങളുടെ മുടി നിര്‍ജീവവും തീരെ കനമില്ലാത്തതുമാണെങ്കില്‍ ഉള്ളിയില അരച്ച് ഉരുളക്കിഴങ്ങിന്റെ നീരില്‍ കലര്‍ത്തി മുടിയില്‍ പുരട്ടാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇത് കൂടാതെ ഇത് തലയുടെ ചര്‍മ്മത്തെ പോഷിപ്പിക്കാനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഏത് തരത്തിലുള്ള തലയോട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മുടിക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് ഉള്ളിയില സഹായിക്കുന്നുണ്ട്.

മുടിയിലെ ചൊറിച്ചിലും താരനും പരിഹാരം

മുടിയിലെ ചൊറിച്ചിലും താരനും പരിഹാരം

മുടിയുടെ ചൊറിച്ചിലും ഇളകി വരുന്ന താരനും നിങ്ങളുടെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വരെ കാരണമാകുന്നുണ്ട്. എന്നാല്‍ എത്ര കൂടിയതാരനാണെങ്കിലും അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഉള്ളിയുടെ ഇല പുരട്ടുന്നത് നല്ലതാണ്. ഇത് മുടിയിലെ താരനേയും മറ്റ് പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നുണ്ട്. വാസ്തവത്തില്‍, ഇതിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട് എന്നതാണ് സത്യം. ഇത് മുടിയിലെ അഴുക്ക് മൂലമുണ്ടാകുന്ന ബാക്ടീരിയകളെ കുറയ്ക്കുന്നു. ഫംഗസ് അണുബാധ കുറയ്ക്കാനും സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിനും ചൊറിച്ചിലിനും താരനും പരിഹാരം കാണുന്നതിനും മികച്ച ഓപ്ഷനാണ് ഉള്ളി ഇല എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുടിയില്‍ പ്രോട്ടീന്‍ ലഭിക്കുന്നു

മുടിയില്‍ പ്രോട്ടീന്‍ ലഭിക്കുന്നു

മുടിയില്‍ ആരോഗ്യത്തിന് പ്രോട്ടീന്‍ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ പ്രോട്ടീന്‍ നിലനിര്‍ത്തുന്നതിനും മുടിയുടെ ആരോഗ്യത്തിനും വേണ്ടി നമുക്ക് ഉള്ളി ഇല ഉപയോഗിക്കാവുന്നതാണ്. അതിലേക്ക് സവാളയുടെ ഇല പൊടിച്ച് അതില്‍ മുട്ടയും രണ്ട് തുള്ളി നാരങ്ങാനീരും ചേര്‍ക്കുക. ഇനി ഇത് മുടിയില്‍ പുരട്ടുക. ഇത് നിങ്ങളുടെ മുടിയില്‍ പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും അതിനെ പെട്ടെന്ന് വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ അല്‍പം കൂടുതല്‍ ശ്രദ്ധയോടെ പരിഹരിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ദിവസവും മുടിയില്‍ പ്രോട്ടീന്‍ ഉപയോഗിച്ചാല്‍ അതും നല്ലതാണ്.

തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍

തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍

തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഉള്ളി ഇലകള്‍ ഉപയോഗിക്കാം. ഇത് കൂടാതെ വേരുകള്‍ മുതല്‍ മുടിയുടെ അടി വരെ നമുക്ക് ആരോഗ്യത്തോടെ ഇരിക്കുന്നതിനും ഉള്ളി ഇല സഹായിക്കുന്നുണ്ട്. ഉള്ളി ഇല ഉണക്കിപ്പൊടിച്ച് കറ്റാര്‍ വാഴ ചേര്‍ത്ത് മുടിയുടെ വേരുകളില്‍ തേച്ചാല്‍ അത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങളെ എല്ലാം പ്രതിരോധിക്കുന്നതിനും മുടിയുടേയും തലയോട്ടിയേയും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും സാധിക്കുന്നു.

അകാലനരക്ക് പരിഹാരം

അകാലനരക്ക് പരിഹാരം

അകാല നരയെന്ന പ്രശ്‌നം പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ചെറുപ്പത്തില്‍ തന്നെ മുടി നരക്കുക എന്നത് ഓര്‍ക്കാന്‍ കൂടി കഴിയാത്ത ഒന്നായിരിക്കും. അതിന് പരിഹാരം കാണുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മികച്ചതാണ് ഉള്ളി ഇല. ഇത് നിങ്ങളുടെ നരക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സെറം, ഹെയര്‍പാക്ക് എന്നിവക്കായി നമുക്ക് ഉള്ളിയുടെ ഇല ഉപയോഗിക്കാവുന്നതാണ്. ഇതിനായി സവാള ഇലയുടെ സത്ത് ഉണ്ടാക്കി വെളിച്ചെണ്ണയില്‍ കലര്‍ത്തി സൂക്ഷിക്കുക. വെളിച്ചെണ്ണക്ക് പകരം നിങ്ങള്‍ക്ക് ഒലീവ് ഓയിലും ചേര്‍ക്കാവുന്നതാണ്.

മുഖത്തെ കറുത്ത പുള്ളികള്‍ പിഗ്മെന്റേഷന്‍ ഇനിയില്ല പരിഹാരം ഉടനടിമുഖത്തെ കറുത്ത പുള്ളികള്‍ പിഗ്മെന്റേഷന്‍ ഇനിയില്ല പരിഹാരം ഉടനടി

മുടി കൊഴിച്ചില്‍ എത്ര കഠിനമെങ്കിലും പരിഹരിക്കും ഉലുവയും ഉള്ളിയുംമുടി കൊഴിച്ചില്‍ എത്ര കഠിനമെങ്കിലും പരിഹരിക്കും ഉലുവയും ഉള്ളിയും

English summary

How To Use Onion Leaves For Strong Hair In Malayalam

Here in this article we are discussing about how to use onion leaves for strong hair in malayalam. Take a look.
Story first published: Thursday, March 10, 2022, 21:38 [IST]
X
Desktop Bottom Promotion