For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്യവേപ്പ് അരച്ച് തലയില്‍ തേക്കണം; ചൊറിച്ചിലും പേനും താരനും വേരോടെ ഇളക്കാം

|

ആര്യവേപ്പ് നിങ്ങളുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ആരോഗ്യപരമായും സൗന്ദര്യപരമായും എല്ലാം പലപ്പോഴും നിങ്ങള്‍ക്ക് ആര്യവേപ്പ് ഉപയോഗപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ആര്യവേപ്പ് ഉപയോഗിക്കാവുന്നതാണ്. കേശസംരക്ഷണത്തിന് വേണ്ടി നമുക്ക് ആര്യവേപ്പ് കണ്ണടച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലും ധാരാളം അത്ഭുതങ്ങള്‍ കാണിക്കും.

ചര്‍മ്മത്തിലെ ഏത് ചൊറിച്ചിലും മാറ്റാന്‍ നിമിഷ നേരംചര്‍മ്മത്തിലെ ഏത് ചൊറിച്ചിലും മാറ്റാന്‍ നിമിഷ നേരം

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പേനും, താരനും, ചൊറിച്ചിലും എല്ലാം നിങ്ങളുടെ ഉറക്കം കെടുത്തുന്നവയാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആര്യവേപ്പ് ഉപയോഗിക്കാവുന്നതാണ്. ആര്യവേപ്പ് അരച്ച് തേക്കുന്നതിലൂടെ ഈ പറഞ്ഞ പ്രശ്‌നത്തിനെല്ലാം നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നുണ്ട്. എങ്ങനെയാണ് ഇത് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ആര്യവേപ്പും വെളിച്ചെണ്ണയും

ആര്യവേപ്പും വെളിച്ചെണ്ണയും

സൗന്ദര്യ സംരക്ഷണത്തിന് വെളിച്ചെണ്ണയും ആര്യവേപ്പും ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി ആര്യവേപ്പ് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇതിലൂടെ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുകയും ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

ആര്യവേപ്പും തൈരും

ആര്യവേപ്പും തൈരും

ആര്യവേപ്പും തൈരും ഇത്തരത്തില്‍ തലയോട്ടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇത് തലയോട്ടിയിലെ ചൊറിച്ചിലും താരനും എല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ആര്യവേപ്പ് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിറ്റിന് ശേഷം ഇത് നല്ലതുപോലെ കഴുകിക്കലയണം. ഇതിലൂടെ നിങ്ങളുടെ തലയിലെ എല്ലാ പ്രതിസന്ധികളും ഇല്ലാതാവുന്നു. ആര്യവേപ്പും തൈരും ഉപയോഗിക്കുന്നതിലൂടെ താരനെ പൂര്‍ണമായും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

ആര്യവേപ്പും നാരങ്ങ നീരും

ആര്യവേപ്പും നാരങ്ങ നീരും

ആര്യവേപ്പും നാരങ്ങ നീരും ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ തലയിലെ പേനിനെ ഇല്ലാതാക്കുകയും മുടി ആഴത്തില്‍ വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും തലയോട്ടിയിലെ അഴുക്ക് മാറ്റി ക്ലിയറാക്കുന്നതിനും നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. തലയോട്ടിയില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

ഗുണങ്ങള്‍ ഇവയെല്ലാം

ഗുണങ്ങള്‍ ഇവയെല്ലാം

ആര്യവേപ്പില പേസ്റ്റ് തേക്കുന്നതിലൂടെ അത് മുടിയിഴകളെ ശക്തിപ്പെടുത്തുന്നതും ഒരേസമയം മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. മുടി നല്ല കട്ടിയിലും നീളത്തിലും വളരുന്നതിന് ഇത് സഹായിക്കുന്നു. വേപ്പ് ഇല പൊടിച്ചത് വെളിച്ചെണ്ണ എന്നിവ മിക്‌സ് ചെയ്ത് ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുന്നതിന് സഹായിക്കുന്നു. മുടി കഴുകി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുക. സമ്മര്‍ദ്ദം, മലിനീകരണം, ചൂട് ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവ മൂലമുണ്ടാകുന്ന മുടി കൊഴിച്ചിലിനുള്ള ഒരു മികച്ച പരിഹാരമാണിത്.

അകാലനരക്ക് പരിഹാരം

അകാലനരക്ക് പരിഹാരം

അകാല നരക്ക് പരിഹാരം കാണുന്നതിന് എന്തുകൊണ്ടും വേപ്പ് ഇലകള്‍ സഹായിക്കും. വേപ്പിലയിലെ ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, സൂര്യതാപം, സമ്മര്‍ദ്ദം എന്നിവ മൂലം ഉണ്ടാകുന്ന മുടിയുടെ അകാല നരയെ തടയുന്നു. അര കപ്പ് തൈരില്‍ കുറച്ച് വേപ്പ് പൊടി കലര്‍ത്തി ഈ മിശ്രിതം മുടിയില്‍ പുരട്ടുക. 20 മിനിറ്റിനുശേഷം ഇത് കഴുകി കളയുക, മിതമായ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാവുന്നതാണ്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് വേപ്പില പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്.

ആര്യവേപ്പില ഷാമ്പൂ

ആര്യവേപ്പില ഷാമ്പൂ

വീട്ടില്‍ തന്നെ ആര്യവേപ്പിന്റെ ഇല കൊണ്ട് നിങ്ങള്‍ക്ക് താരനെപൂര്‍ണമായും തുരത്താനുള്ള ഷാമ്പൂ തയ്യാറാക്കാം. അര ടീസ്പൂണ്‍ വേപ്പെണ്ണ അല്ലെങ്കില്‍ വേപ്പില പേസ്റ്റ് നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഷാമ്പൂവില്‍ നല്ലതുപോലെ യോജിപ്പിക്കുക. ഈ മിശ്രിതം ആഴ്ചയില്‍ ഒരു തവണ ഉപയോഗിച്ചാല്‍ മുടിയുടെ ഏത് പ്രശ്‌നത്തേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് പെട്ടെന്ന് തന്നെ താരനെ ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചൊറിച്ചിലും മറ്റും ഒഴിവാക്കുകയും ചെയ്യുന്നു.

 ഒലീവ് ഓയിലും ആര്യവേപ്പും

ഒലീവ് ഓയിലും ആര്യവേപ്പും

സൗന്ദര്യ സംരക്ഷണത്തിന് എപ്പോഴും അവസാന വാക്കാണ് ആര്യവേപ്പ്. ഇതില്‍ ഒലീവ് ഓയില്‍ കൂടി മിക്‌സ് ചെയ്യുമ്പോള്‍ അത് മുടിയുടെ ആരോഗ്യത്തിന് ഇരട്ടി ഗുണമാണ് നല്‍കുന്നത്. അതിനായി ആര്യവേപ്പ് അരച്ചതും അല്‍പം ഒലീവ് ഓയിലും മിക്‌സ് ചെയ്യാവുന്നതാണ്. ശേഷം ഇത് തലയില്‍ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് താരനെ ഒറ്റ ഉപയോഗത്തില്‍ തന്നെ ഇല്ലാതാക്കുന്നു.

English summary

How To Use Neem Paste For Itchy Scalp

Here in this article we are discussing about how to use neem paste for itchy scalp. Take a look.
Story first published: Thursday, May 13, 2021, 13:50 [IST]
X
Desktop Bottom Promotion