For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചില്‍, താരന്‍, പേന്‍ശല്യം; ഒറ്റ പരിഹാരം

|

പുരാതന ആയുര്‍വേദഗ്രന്ഥങ്ങളില്‍ വേപ്പിനെ സര്‍വ്വരോഗ നിവാരിണി എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരാളുടെ മൊത്തത്തിലുള്ള സൗഖ്യം മെച്ചപ്പെടുത്തുന്നതിനും വിവിധ രോഗങ്ങള്‍ ചികിത്സിക്കുന്നതിനും വേപ്പ് മരത്തിന്റെ ഓരോ ഭാഗവും ഉപയോഗിക്കാമെന്നതിനാല്‍ ഇതിനെ പലപ്പോഴും പവിത്ര വൃക്ഷമായി കണക്കാക്കുന്നു. ഇതിന്റെ ചില്ലകള്‍ പല്ലുതേക്കാന്‍ ഉപയോഗിക്കുന്നു, ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇലകള്‍ വെള്ളത്തില്‍ തിളപ്പിക്കുന്നു, അരോമാതെറാപ്പിക്ക് വേപ്പ് പുഷ്പങ്ങള്‍ ഉപയോഗിക്കുന്നു, കായ്കള്‍ വേപ്പ് എണ്ണ വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിക്കുന്നു.

Most read: മുഖക്കുരു നീക്കും ടൂത്ത്‌പേസ്റ്റ് പ്രയോഗം ഇങ്ങനെMost read: മുഖക്കുരു നീക്കും ടൂത്ത്‌പേസ്റ്റ് പ്രയോഗം ഇങ്ങനെ

മുടിയുടെ ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് വേപ്പ് എണ്ണ. ജെല്‍, ലോഷനുകള്‍, ഫെയ്‌സ് സെറങ്ങള്‍, സോപ്പ്, ഷാംപൂകള്‍ എന്നിവയില്‍ വേപ്പെണ്ണ പ്രാഥമിക ഘടകമായി ഉപയോഗിക്കുന്നു. നിരവധി ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നതിനാല്‍ വേപ്പ് എണ്ണ എല്ലാ വീട്ടിലും ഉണ്ടായിരിക്കേണ്ട ഒന്നാണ്. നിങ്ങളുടെ പ്രായം, ലിംഗഭേദം അല്ലെങ്കില്‍ ചര്‍മ്മത്തിന്റെ തരം എന്നിവ പരിഗണിക്കാതെ വേപ്പെണ്ണ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഗുണങ്ങള്‍ നേടാം. വേപ്പെണ്ണ നിങ്ങളുടെ മുടിക്കും അത്ഭുതങ്ങള്‍ തീര്‍ക്കുന്നു. മുടി കൊഴിച്ചില്‍ തടയുന്ന ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന വേപ്പെണ്ണ എല്ലാ മുടി പ്രശ്ങ്ങള്‍ക്കും ഉത്തമ പരിഹാരമാണ്. വേപ്പെണ്ണ നിങ്ങളുടെ മുടിക്ക് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുവെന്നും ഏതൊക്കെ വിധത്തില്‍ ഇത് ഉപയോഗിക്കാമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു

മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു

വേപ്പ് എണ്ണയ്ക്ക് പുനരുല്‍പ്പാദന ഗുണങ്ങളുണ്ട്. ആരോഗ്യകരമായ കോശ വിഭജനത്തെ പിന്തുണയ്ക്കുന്നതിനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഫലപ്രദമായ മാര്‍ഗ്ഗമാണിത്. ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മലിനീകരണം, സമ്മര്‍ദ്ദം തുടങ്ങിയവ മൂലമുണ്ടാകുന്ന മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.

മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു

മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു

മാത്രമല്ല, വേപ്പിന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റിബയോട്ടിക്, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ സോറിയാസിസ് പോലുള്ള തലയോട്ടിയിലെ പ്രശ്‌നങ്ങളെ ചികിത്സിക്കുന്നു. ഇതിലൂടെ മുടി കൊഴിച്ചിലും തടയുന്നു. വേപ്പ് എണ്ണ പതിവായി പ്രയോഗിക്കുന്നത് കട്ടിയുള്ളതും ശക്തവും ആരോഗ്യകരവുമായ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

Most read:എണ്ണമയമുള്ള മുഖത്ത് മുള്‍ട്ടാനിമിട്ടി അത്ഭുതംMost read:എണ്ണമയമുള്ള മുഖത്ത് മുള്‍ട്ടാനിമിട്ടി അത്ഭുതം

വരണ്ട മുടിക്ക് പരിഹാരം

വരണ്ട മുടിക്ക് പരിഹാരം

ഒരു കാരിയര്‍ ഓയിലും വേപ്പ് എണ്ണയും പതിവായി പ്രയോഗിക്കുന്നതിലൂടെ നിങ്ങളുടെ തലമുടി ആരോഗ്യമുള്ളതും കട്ടിയുള്ളതുമാകുന്നു. വേപ്പെണ്ണയില്‍ ധാരാളം ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ലിനോലെയിക് ആസിഡ്, ഒലിയിക് ആസിഡ്, സ്റ്റിയറിക് ആസിഡ് എന്നിവ തലയോട്ടിയെയും മുടിയെയും പോഷിപ്പിക്കുന്നതിന് ഗുണം ചെയ്യുന്നു. ഈ ഫാറ്റി ആസിഡുകള്‍ വരണ്ടതും കേടുവന്നതും പോഷകാഹാരക്കുറവുള്ളതും പൊട്ടുന്നതുമായ മുടിയെ ചികിത്സിച്ച് മികച്ചതാക്കാന്‍ സഹായിക്കുന്നു.

താരന്‍, ചൊറിച്ചില്‍ എന്നിവയ്ക്ക് പരിഹാരം

താരന്‍, ചൊറിച്ചില്‍ എന്നിവയ്ക്ക് പരിഹാരം

താരന്‍ ഉണ്ടാകാനുള്ള പ്രധാന കാരണം ഫംഗസ് ആണ്. താരന്‍, ചില സമയങ്ങളില്‍ പലര്‍ക്കും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. എന്നാല്‍, വേപ്പെണ്ണ അതിന്റെ ഫംഗസ് വിരുദ്ധ ഗുണങ്ങളാല്‍ താരന് കാരണമാകുന്ന ഫംഗസിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ പ്രതിവിധിയാണ്. മാത്രമല്ല, വേപ്പെണ്ണ ഉപയോഗം വീക്കം, ചൊറിച്ചില്‍ എന്നിവയില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യുന്നു. വേപ്പ് എണ്ണയും നാരങ്ങ തൊലിയും ഒരു പാത്രത്തില്‍ കലര്‍ത്തി മിക്‌സ് ചെയ്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക. 10-15 മിനുട്ട് മസാജ് ചെയ്ത് 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം മുടി നന്നായി കഴുകുക.

Most read:മുഖക്കുരു മായ്ക്കും ടീ ട്രീ ഓയില്‍ മാജിക്Most read:മുഖക്കുരു മായ്ക്കും ടീ ട്രീ ഓയില്‍ മാജിക്

പേന്‍ ശല്യത്തിനു പരിഹാരം

പേന്‍ ശല്യത്തിനു പരിഹാരം

പേന്‍ ശല്യത്തിന് ഫലപ്രദമായ ചികിത്സയാണ് വേപ്പെണ്ണയെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വേപ്പെണ്ണയില്‍ അടങ്ങിയ അസാഡിരാക്റ്റിന്‍, പേന്‍ വളര്‍ച്ചയെയും പുനരുല്‍പാദനത്തെയും തടസ്സയുന്നു. മാത്രമല്ല, വേപ്പിന്റെ ഗന്ധവും പേനിനെ നീക്കാന്‍ ഗുണം ചെയ്യുന്നു. പേന്‍ശല്യത്തിനു പരിഹാരമായി വേപ്പെണ്ണ നിങ്ങളുടെ തലയില്‍ പുരട്ടി ഒരുരാത്രി നിലനിര്‍ത്തുക. അടുത്ത ദിവസം നേര്‍ത്ത പല്ലുള്ള ചീപ്പ് ഉപയോഗിച്ച് ചത്ത പേനുകളെ നീക്കുക. ഈ ചികിത്സ ആഴ്ചതോറും ആവര്‍ത്തിക്കുന്നത് പേന്‍ ശല്യത്തില്‍ നിന്നു പരിഹാരം കാണാന്‍ നിങ്ങളെ സഹായിക്കുന്നു.

തലയോട്ടിയിലെ അണുബാധ അകറ്റുന്നു

തലയോട്ടിയിലെ അണുബാധ അകറ്റുന്നു

ശക്തമായ ആന്റിഇന്‍ഫ്‌ളമേറ്ററി, ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍, ഫംഗസ്, ആന്റി വൈറല്‍ ഗുണങ്ങളുള്ളതിനാല്‍ മുടിയുടെ എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കരുത്തുറ്റ പരിഹാരമാണ് വേപ്പ് എണ്ണ. മാത്രമല്ല, സെബത്തിന്റെ സ്രവണം നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗവുമാണ് ഇത്. അതുവഴി തലയോട്ടിയിലെ എണ്ണ ഉത്പാദനത്തെ ക്രമപ്പെടുത്തുന്നു.

Most read:മുടികൊഴിച്ചിലകറ്റി മുട്ടോളം മുടിക്ക് കറ്റാര്‍ വാഴMost read:മുടികൊഴിച്ചിലകറ്റി മുട്ടോളം മുടിക്ക് കറ്റാര്‍ വാഴ

വേപ്പ് പേസ്റ്റ്

വേപ്പ് പേസ്റ്റ്

വേപ്പിലയുടെ ഗുണം നേടാനുള്ള മറ്റൊരു മാര്‍ഗമാണ് വേപ്പ് പൊടി. ഉണങ്ങിയ വേപ്പ് പൊടി വെള്ളത്തില്‍ കലര്‍ത്തി കട്ടിയുള്ള പേസ്റ്റ് ആക്കി തലയോട്ടിയില്‍ മസാജ് ചെയ്യുക. ഇത് തലയെ ശുദ്ധീകരിക്കാനും പരിപോഷിപ്പിക്കാനും സഹായിക്കുന്നു. ഏകദേശം 30 മിനിറ്റ് പേസ്റ്റ് മുടിയില്‍ നിര്‍ത്തി ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക.

ഹെയര്‍ മാസ്‌ക്

ഹെയര്‍ മാസ്‌ക്

മോയിസ്ചറൈസിംഗ് ഗുണങ്ങള്‍ക്കും വരണ്ടതും ചൊറിച്ചില്‍ ഉള്ളതുമായ തലയ്ക്ക് പരിഹാരം കാണുന്നതിനും വേപ്പെണ്ണ നല്ലൊരു ഘടകമാണ്. മാസ്‌ക് നിര്‍മ്മിക്കാന്‍ 3 ടേബിള്‍സ്പൂണ്‍ ഇളം ചൂടുള്ള വെളിച്ചെണ്ണ, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 3 ടേബിള്‍സ്പൂണ്‍ വേപ്പ് എണ്ണ, 3 ടേബിള്‍സ്പൂണ്‍ നെല്ലക്ക ഓയില്‍ എന്നിവ യോജിപ്പിക്കുക. ഇത് നിങ്ങളുടെ മുടി വേരുകള്‍ മുതല്‍ അറ്റം വരെ പ്രയോഗിക്കുക. ഇത് ഒരു തുണി കൊണ്ടു പൊതിഞ്ഞ് രാത്രി ഉറങ്ങുമ്പോള്‍ വിടുക. രാവിലെ മുടി ഷാമ്പൂ ഉപയോഗിച്ച് നന്നായി കഴുകുക. തിളങ്ങുന്ന മിനുസമാര്‍ന്ന മുടിക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുക.

Most read:6 അല്ലി വെളുത്തുള്ളി; താരന്‍ നിശ്ശേഷം നീങ്ങുംMost read:6 അല്ലി വെളുത്തുള്ളി; താരന്‍ നിശ്ശേഷം നീങ്ങും

English summary

How to Use Neem Oil For Hair

Some people claim that neem oil is their secret to luscious locks and a healthy scalp. But does it actually work? Here’s how to use neem oil for hair.
X
Desktop Bottom Promotion